You are currently viewing ഫിറ്റ്‌നസ്സ് റൂട്ടീൻ കഴിഞ്ഞിറങ്ങി ശർമ സിസ്റ്റേഴ്സ്…. വീഡിയോസ് ഒപ്പിയെടുത്ത് പാപ്പരാസികൾ

ഫിറ്റ്‌നസ്സ് റൂട്ടീൻ കഴിഞ്ഞിറങ്ങി ശർമ സിസ്റ്റേഴ്സ്…. വീഡിയോസ് ഒപ്പിയെടുത്ത് പാപ്പരാസികൾ

ഫിറ്റ്‌നസ്സ് റൂട്ടീൻ കഴിഞ്ഞിറങ്ങി ശർമ സിസ്റ്റേഴ്സ്…. ആരാധകർ പകർത്തിയ വീഡിയോ കാണാം…

സൗന്ദര്യത്തിനൊപ്പം ആരോഗ്യവും ശാരീരിക ക്ഷമതയും എല്ലാം വളരെയധികം സംരക്ഷിക്കുകയും അതിനുവേണ്ടി സമയം മാറ്റിവെക്കുകയും സമ്പാദ്യത്തിന്റെ ഒരു ഭാഗം തന്നെ അതിനു വേണ്ടി ചിലവഴിക്കുകയും ചെയ്യുന്ന വർത്തമാന കാലത്തിലൂടെയാണ് ഇന്ന് സോഷ്യൽ മീഡിയ ഇടങ്ങൾ അടക്കം സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്. അതു കൊണ്ടു തന്നെയാണ് സൗന്ദര്യവതികളായ അഭിനയത്രികളുടെ ആരോഗ്യ സംരക്ഷണ ഭാഗം ആരാധകർ ശ്രദ്ധിക്കുന്നത്. ആ കാര്യത്തിൽ ഏറ്റവും കൂടുതൽ പ്രശംസകള്‍ എപ്പോഴും സ്വീകരിക്കാറുള്ള സഹോദരിമാരാണ് നേഹ ശർമ, ഐഷ ശർമ എന്നിവർ.

ഇപ്പോൾ ഇരുവരും ഒന്നിച്ച് ഫിറ്റ്നസ് റുട്ടീനിന്റെ ശേഷം പുറത്തിറങ്ങിയപ്പോൾ ആരാധകർ പകർത്തിയ ഒരു ക്യൂട്ട് വീഡിയോ ആണ് ആരാധകർക്കിടയിൽ തരംഗമായി പ്രചരിച്ചു കൊണ്ടിരിക്കുന്നത്. ഇരുവരും യോഗ ഫിറ്റ്നസ് സെന്ററുകളിലേക്ക് പോകുന്നതും വരുന്നതുമായ വഴികളിൽ ആരാധകർ കാത്തു നിൽക്കുകയും ഫോട്ടോ എടുക്കുന്നത് പോസ്റ്റ് ചെയ്യുകയും ചെയ്യുന്നത് പതിവാണ്. ഒരുപാട് യോഗ ഫിറ്റ്നസ് ഫോട്ടോകളും വീഡിയോകളും ഇരുവരും പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. എന്തായാലും ഇപ്പോൾ ആരാധകർ പകർത്തിയ വീഡിയോക്ക് ഒരുപാട് കാഴ്ചക്കാരെയാണ് വളരെ പെട്ടെന്ന് തന്നെ നേടിയെടുക്കാൻ കഴിഞ്ഞിട്ടുള്ളത്.

നടിയായും മോഡലായും ഒരുപോലെ കഴിവ് തെളിയിച്ച താരമാണ് നേഹ ശർമ. നിലവിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിമാരിൽ ഒരാളും കൂടിയാണ് താരം. 2007 മുതൽ ആണ് താരം ക്യാമറക്കു മുന്നിൽ കഥാപാത്രങ്ങളെ അവതരിപ്പിച്ചു തുടങ്ങിയത്. തുടക്കം വരെ ഇതുവരെയും അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ നിറഞ്ഞ പ്രേക്ഷക കയ്യടി താരം നേടി. തെലുങ്ക് സിനിമയിലൂടെയാണ് അഭിനയ രംഗത്തേക്ക് താരം കടന്നുവന്നത്. കൂടാതെ തമിഴ് പഞ്ചാബി മലയാളം തുടങ്ങിയ ഭാഷകളിലും താരം അഭിനയിച്ച് കഴിവ് തെളിയിച്ചു.

2007 ൽ റാം ചരൻ നായകനായി പുറത്തിറങ്ങിയ ചിറുത എന്ന തെലുങ്ക് സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി ബിഗ് സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നത്. 2010 ൽ ഇമ്രാൻ ഹാഷ്മി നായകനായി പുറത്തിറങ്ങിയ ക്രൂക്ക്‌ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചു. ദുൽഖർ സൽമാൻ നായകനായ സോളോ യിൽ അഭിനയിച്ചു കൊണ്ടാണ് താരം മലയാളത്തിൽ അരങ്ങേറിയത്. ഏത് ഭാഷയിൽ ആണെങ്കിലും ഒരുപാട് ആരാധകരെ താരത്തിന് വളരെ പെട്ടെന്ന് തന്നെ നേടാൻ കഴിഞ്ഞിട്ടുണ്ട്.

സിനിമാ മേഖലയിലും മോഡലിംഗ് രംഗത്തും ഒരുപാട് ആരാധകരുള്ള വളർന്നു വരുന്ന യുവ അഭിനേത്രിയാണ് ഐഷ ശർമ. 2018ൽ പുറത്തിറങ്ങിയ സത്യമേവജയതേ എന്ന സിനിമയാണ് താരത്തിന്റെ ആദ്യ ചിത്രം. മോഡലിംഗ് താരം കാരിയർ ആരംഭിച്ചിരിക്കുന്നത്. ലാക്മേയുടെ പരസ്യത്തിൽ ഉൾപ്പെടെ ഒട്ടനവധി പരസ്യ ചിത്രങ്ങളിൽ താരത്തിന്റെ മുഖം പ്രേക്ഷകർക്ക് കാണാൻ സാധിക്കുന്നു. 2016 കിങ്ഫിഷർ കലണ്ടർ പെൺകുട്ടി താരമായിരുന്നു. അതേ വർഷംതന്നെ ആയുഷ്മാൻ ഖുറാനയുടെ ഇക് വാരി എന്ന പ്രശസ്ത പോപ്പ് ഗാനത്തിൽ താരം അഭിനയിച്ചിട്ടുണ്ട്.

നോയിഡയിലെ അമിറ്റി സ്കൂൾ ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് ബയോ ടെക്നോളജിയിൽ ബിരുദവും നേടിയിട്ടുണ്ട്. വിദ്യാഭ്യാസ രംഗവും ചലച്ചിത്ര മേഖലയോടൊപ്പവും മോഡലിൽ രംഗത്തോടൊപ്പവും മുന്നോട്ട് കൊണ്ടു പോവുകയാണ് എന്ന് ചുരുക്കം. കൂടാതെ താരം ഒരു ഫിറ്റ്നസ് ഫ്രീക് ആയാണ് അറിയപ്പെടുന്നത്. ശരീര സൗന്ദര്യത്തിനും ഒപ്പം ആരോഗ്യവും ഫിറ്റ്നസും മെയിൻന്റൻ ചെയ്യുന്നതിന് വേണ്ടി മണിക്കൂറുകളോളം യോഗ ചെയ്യാനും വർക്കൗട്ടുകൾ ചെയ്യാനും താരം മടി കാണിക്കാറില്ല എന്നാണ് റിപ്പോർട്ട്.

Leave a Reply