You are currently viewing നയന്‍താരയോ രശ്മികയോ തമന്നയോ അല്ല; 2023 ല്‍ ഗൂഗിളില്‍ ഏറ്റവുമധികം പേര്‍ തിരഞ്ഞ തമിഴ് നടി

നയന്‍താരയോ രശ്മികയോ തമന്നയോ അല്ല; 2023 ല്‍ ഗൂഗിളില്‍ ഏറ്റവുമധികം പേര്‍ തിരഞ്ഞ തമിഴ് നടി

2023 ന്റെ അസ്തമയ സമയമാണിത്. അവസാനിക്കാനും പുതുവർഷം വരാനും വെറും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ പുതിയ കണക്കുകൾ പുറത്തുവരികയാണ്. ഈ വര്‍ഷം ഗൂഗിളില്‍ ഏറ്റവുമധികം പേര്‍ തിരഞ്ഞ തമിഴ് നടിമാരുടെ പട്ടികയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. പ്രേക്ഷകരെ ഒന്നടങ്കം അത്ഭുതപ്പെടുത്തിക്കൊണ്ട് നയൻതാരയെക്കാളും സമന്തയേക്കാളും രശ്മിക മന്ദാന യെക്കാളും മുകളിലായി മറ്റൊരു താരം വന്നിരിക്കുകയാണ്.

2023 ഗൂഗിളിൽ ഏറ്റവും കൂടുതൽ തിരഞ്ഞ തമിഴ് നടി എന്ന സ്ഥാനത്തിന് അർഹയായിരിക്കുന്നത് തൃഷ കൃഷ്ണന്‍ ആണ്. പൊന്നിയിന്‍ സെല്‍വന്‍, വിജയ് ചിത്രം ലിയോയിലെ നായികാ വേഷം എന്നിവയിലൂടെയാണ് താരം വമ്പിച്ച ഒരു തിരിച്ചുവരവ് കരിയറിൽ നടത്തിയത്. വളരെ മികച്ച അഭിപ്രായങ്ങളോട് ആണ് താരത്തിന്റെ അഭിനയ വൈഭവങ്ങളെ പ്രേക്ഷകർ സ്വീകരിക്കുകയും ചെയ്തത്.

പിന്നീടുണ്ടായ വിവാദങ്ങളും അതിലെ പ്രതികരണങ്ങളും താരത്തെ വാര്‍ത്തയില്‍ തന്നെ നിലനിര്‍ത്തി. ഇതായിരിക്കാം ഗൂഗിളില്‍ ഏറ്റവുമധികം തിരഞ്ഞ തമിഴ് നടി എന്ന സ്ഥാനം താരത്തിന് തന്നെ ലഭിക്കാൻ കാരണമെന്നാണ് ഇപ്പോൾ ആരാധകർ കണക്കുകൂട്ടുന്നത്. പട്ടികയില്‍ രണ്ടാം സ്ഥാനത്ത് നയന്‍താരയാണ്. കിംഗ് ഖാന്‍ ഷാരൂഖ് ഖാനൊപ്പം നയന്‍താര ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച വര്‍ഷമായിരുന്നു ഇത്.

സാമന്ത റൂത്ത് പ്രഭു ആണ് മൂന്നാം സ്ഥാനത്ത്. ഈ വര്‍ഷം രണ്ട് പ്രധാന ചിത്രങ്ങളായ ശാകുന്തളം, കുശി എന്നിവയില്‍ സാമന്ത വേഷമിട്ടു. ചിത്രങ്ങൾ വലിയ വിജയങ്ങൾ ഒന്നും ആയിട്ടില്ല എങ്കിലും ഒരുപാട് വിവാദങ്ങളിലും മറ്റും താരം ഉൾപ്പെട്ടിരുന്നു. തന്റെ രോഗവും വിവാഹ മോചനവും സംബന്ധിച്ച വാര്‍ത്തകളാലും സാമന്ത നേടിയ ഇടങ്ങളിൽ സജീവമായി തന്നെ ഉണ്ടായിരുന്നു.

പിന്നീടുള്ളത് കീർത്തി സുരേഷ് ആണ്. ദസറയിലെ പ്രകടനം മലയാളി കൂടിയായ കീര്‍ത്തി സുരേഷിനെ നാലാം സ്ഥാനത്ത് എത്തിക്കാന്‍ സഹായിച്ചു. ജയിലർ ലസ്റ്റ് സ്റ്റോറീസ് ടു എന്നീ സിനിമകളിലൂടെ തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ ആയി മാറിയ തമന്ന ഭാട്ടിയ പട്ടികയിൽ അഞ്ചാം സ്ഥാനത്തുള്ളത്. പട്ടികയില്‍ ആറാം സ്ഥാനത്തുള്ളത് സായ് പല്ലവി ആണ്.

Leave a Reply