പാഡ് കെട്ടിവെക്കണം, മാറിടങ്ങളുടെ വലിപ്പം കൂട്ടാനാണ് അവര്‍ പറഞ്ഞത്; പ്ലാസ്റ്റിക് സര്‍ജറിയെ കുറിച്ച് സമീറ റെഡ്ഡി
അറിയപ്പെടുന്ന മുൻ ഇന്ത്യൻ നടിയാണ് സമീറ റെഡ്ഡി. താരം പ്രധാനമായും തമിഴ്, തെലുങ്ക് ഭാഷാ സിനിമകൾക്ക് പുറമേ ഹിന്ദി സിനിമകളിലും പ്രവർത്തിച്ചിട്ടുണ്ട്. 2002-ൽ പുറത്തിറങ്ങിയ മൈനേ ദിൽ തുജ്‌കോ ദിയ എന്ന ചിത്രത്തിലൂടെയാണ് താരം സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ദർന മനാ ഹേ, മുസാഫിർ, ജയ് ചിരഞ്ജീവി, ടാക്സി നമ്പർ 9211, അശോക്, റേസ് , വാരണം ആയിരം തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിലൂടെയാണ് താരം അറിയപ്പെടുന്നത്.

ദേ ഡാന ഡാൻ, ആക്രോഷ്, വേട്ടൈ, തേസ് എന്നീ ചിത്രങ്ങളിലും വളരെ ശ്രദ്ധേയമായ അഭിനയമാണ് താരം കാഴ്ച വെച്ചത്. മഹാരാഷ്ട്രയിലെ ബോംബെയിലാണ് തരത്തിന്റെ ജനനം. ബൈയിലെ മാഹിമിലെ ബോംബെ സ്കോട്ടിഷ് സ്കൂളിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസവും സിഡെൻഹാം കോളേജിൽ നിന്ന് ബിരുദവും തരാം നേടി. 1997-ൽ ഗസൽ ഗായകൻ പങ്കജ് ഉദാസിന്റെ “ഔർ ആഹിസ്ത” എന്ന മ്യൂസിക് വീഡിയോയിലാണ് താരം ആദ്യമായി പ്രത്യക്ഷപ്പെട്ടത്.

ഇപ്പോൾ താരം അഭിനയിക്കുന്ന കാലത്തെ കുറിച്ച് താരം നടത്തിയ വെളിപ്പെടുത്തല്‍ ആണിപ്പോൾ വൈറൽ ആകുന്നത്. ‘ശരിക്കും ആ കാലത്ത് താന്‍ പട്ടിണി കിടക്കുകയാണ് ചെയ്തിരുന്നത് എന്നാണ് താരം പറഞ്ഞത്. ദിവസവും ഒരു ഇഡ്ഡലി മാത്രം കഴിച്ച് ശരീര ഭാരം കൂടുന്നില്ലെന്ന് ഞാന്‍ ഉറപ്പ് വരുത്തുമായിരുന്നു എന്നും താരം പറഞ്ഞു. ചിലര്‍ എന്റെ ശരീരത്തിലും മുഖത്തുമൊക്കെ ശസ്ത്രക്രിയകള്‍ നടത്തി മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു എന്നും താരം വെളിപ്പെടുത്തി.

അതിലൊന്ന് മാറിടങ്ങളുടെ അടക്കം രൂപം മാറ്റുന്നതിന് വേണ്ടിയുള്ള സര്‍ജറിയായിരുന്നു എന്ന് താരം വിശദീകരിക്കുന്നുണ്ട്. ഏകദേശം പത്ത് വര്‍ഷം മുന്‍പ് എല്ലാവരും പ്ലാസ്റ്റിക് സര്‍ജറി നടത്തുകയും മാറിടങ്ങളുടെ വലിപ്പം കൂട്ടുകയും മൂക്കിന്റെയും മറ്റും ഷേപ്പ് മാറ്റുകയുമൊക്കെ ചെയ്യുന്ന സര്‍ജറികളുടെ പിന്നാലെയായിരുന്നു എന്നും ഇതിനൊക്കെ പിന്നാലെ ഭ്രാന്തമായി നടന്നവര്‍ നിരവധിയാണ് എന്നും താരം പറയുകയുണ്ടായി.

എപ്പോഴും എന്റെ നെഞ്ചില്‍ പാഡ് കെട്ടിവെക്കണം. അതുകൊണ്ട് ബ്രെസ്റ്റ് സൈസ് കൂട്ടാന്‍ എന്നോട് നിര്‍ദ്ദേശിച്ചവരുണ്ട് എന്നും എന്നാല്‍ അത് വേണോ എന്നാണ് ഞാന്‍ ചിന്തിച്ചത്. ഒരു നടിയെന്ന നിലയില്‍ അത് ചെയ്യേണ്ടതുണ്ടോന്ന് ഞാന്‍ തിരിച്ച് ചോദിച്ചിട്ടുമുണ്ട് എന്നും അങ്ങനൊരു തീരുമാനത്തിലേക്ക് ഞാനൊരിക്കലും പോയില്ല എന്നും താരം പറഞ്ഞു. ദൈവത്തോട് ശരിക്കും ഞാന്‍ നന്ദിയുള്ളവളാണ്. കാരണം അക്കാര്യത്തിലെല്ലാം ഞാനിപ്പോള്‍ വളരെ കംഫര്‍ട്ടാണ് എന്നും താരം കൂട്ടിച്ചേർത്തു.