You are currently viewing അന്നപൂരണി’ സിനിമാ വിവാദത്തിൽ മാപ്പുപറഞ്ഞ് നയൻതാര, ‘ജയ് ശ്രീറാം’ എന്ന തലക്കെട്ടോടെ ക്ഷമാപണക്കത്ത്‌

അന്നപൂരണി’ സിനിമാ വിവാദത്തിൽ മാപ്പുപറഞ്ഞ് നയൻതാര, ‘ജയ് ശ്രീറാം’ എന്ന തലക്കെട്ടോടെ ക്ഷമാപണക്കത്ത്‌

ഹിന്ദു വിശ്വാസത്തെ വ്രണപ്പെടുത്തി എന്ന കാരണം പറഞ്ഞ് നയൻതാരയുടെ അന്നപൂർണി എന്ന പുതിയ സിനിമ ബാൻ ചെയ്തിരിക്കുകയാണ്. വിവാദത്തിൽ മാപ്പ് പറഞ്ഞു കൊണ്ടുള്ള ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റ് ആണ് ഇപ്പോൾ നയൻതാര പങ്കുവെച്ചിട്ടുള്ളത്. ആത്മാർത്ഥമായ ക്ഷമാപണം തന്നെയാണ് എന്ന് പോസ്റ്റ് വായിച്ചാൽ മനസ്സിലാക്കാം. ഒരു കാരണവശാലും മനപ്പൂർവ്വം ആയിരുന്നില്ല ഇതൊന്നും നയൻതാര കുറിപ്പ് പറയുന്നുണ്ട്.

എത്ര തടസ്സങ്ങൾ ഉണ്ടെങ്കിലും ആഗ്രഹിച്ച കാര്യങ്ങൾ നടപ്പിൽ വരുത്താം എന്ന ഒരു ഉദ്ദേശം ജനങ്ങളിലേക്ക് എത്തിക്കാൻ വേണ്ടി ചെയ്ത ഒരു സിനിമയായിരുന്നു അത് എന്നും അതിനെ ഞങ്ങൾ അറിയാതെ പലർക്കും വിഷമമുണ്ടാക്കിയതിൽ ഖേദിക്കുന്നു എന്നുമൊക്കെയാണ് താരം തന്നെ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞിട്ടുള്ളത്. മനപ്പൂർവമായി ഒരാളെ വേദനിപ്പിക്കാനോ ഹിന്ദുത്വത്തെ അധിക്ഷേപിക്കാനോ ഉദ്ദേശിച്ചിട്ടില്ല എന്നും താരം പറയുന്നുണ്ട്.

നയൻതാരയുടെ കുറിപ്പ് ഇങ്ങനെ പരിഭാഷപ്പെടുത്താം:  ‘ജയ് ശ്രീറാം’ ‘‘ഹൃദയഭാരത്തോടെയും ആത്മാഭിമാനത്തോടെയുമാണ് ഈ കുറിപ്പെഴുതുന്നത്, അതിനു കാരണം ‘അന്നപൂർണി’ സിനിമയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സംഭവ വികാസങ്ങളാണ്. ‘അന്നപൂരണി’ എന്ന സിനിമയെടുത്തത് വെറുമൊരു കച്ചവട ലക്ഷ്യത്തോടെയല്ല. അതിലുപരി ഒരു നല്ല ആശയം ജനങ്ങളിലേക്ക് എത്തിക്കാനുള്ള ശ്രമമായാണ്.

നിശ്ചയദാർഢ്യത്തോടെ പോരാടിയാൽ എന്തും നേടാം എന്ന രീതിയിലാണ് അന്നപൂരണി സിനിമ ഒരുക്കിയത്. അന്നപൂരണിയിലൂടെ ഒരു പോസിറ്റീവ് സന്ദേശം പകരാൻ ഞങ്ങൾ ആഗ്രഹിച്ചെങ്കിലും അത് ചിലരുടെ മനസ്സിനെ വേദനിപ്പിച്ചതായി ഞങ്ങൾക്ക് തോന്നി. മനഃപൂർവമായിരുന്നില്ല അത്.

സെൻസർ ബോർഡ് സാക്ഷ്യപ്പെടുത്തുകയും തിയേറ്ററിൽ റിലീസ് ചെയ്യുകയും ചെയ്ത ഒരു സിനിമ ഒടിടിയിൽ നിന്ന് നീക്കം ചെയ്‌തത് ഞങ്ങളെ അതിശയിപ്പിച്ചു. ആരുടേയും വികാരം വ്രണപ്പെടുത്താൻ എനിക്കും എന്റെ ടീമിനും ഉദ്ദേശമില്ല. കൂടാതെ ഈ വിഷയത്തിന്റെ ​ഗൗരവം എത്രമാത്രമുണ്ടെന്ന് ഞങ്ങൾക്കെല്ലാവർക്കും അറിയാം.

Leave a Reply