You are currently viewing വെണ്ണ പോലൊരു കൊച്ച്‌, നല്ല കുട്ടിയായിരുന്നു; അവതാരകയായ നയന്‍സിന് മേക്കപ്പ് ചെയ്ത അനില

വെണ്ണ പോലൊരു കൊച്ച്‌, നല്ല കുട്ടിയായിരുന്നു; അവതാരകയായ നയന്‍സിന് മേക്കപ്പ് ചെയ്ത അനില

വെണ്ണ പോലൊരു കൊച്ച്‌, നല്ല കുട്ടിയായിരുന്നു; അവതാരകയായ നയന്‍സിന് മേക്കപ്പ് ചെയ്ത അനില

മിനിസ്ക്രീനിലൂടെ കരിയർ ആരംഭിച്ച് പിന്നീട് മലയാള സിനിമയിലൂടെ അഭിനയ രംഗത്തേക്ക് കടന്നു വന്ന് സൗത്ത് ഇന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ എന്ന പദവിയിലേക്ക് ഉയർന്ന താരമാണ് നയൻതാര. അഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിച്ചുകൊണ്ടാണ് താരം ലേഡി സൂപ്പർസ്റ്റാർ എന്ന പദവി കരസ്ഥമാക്കിയത്. തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

നടി, ഫിലിം പ്രൊഡ്യൂസർ, മോഡൽ, ടെലിവിഷൻ അവതാരക എന്നിങ്ങനെ പല മേഖലകളിൽ കഴിവ് തെളിയിച്ച നടിയാണ് താരം. 2003 മുതൽ താരം സിനിമാ ലോകത്ത് സജീവമായി നിലകൊള്ളുന്നു. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ജയറാം നായകനായി പുറത്തിറങ്ങിയ മനസ്സിനക്കരെ എന്ന സിനിമയിൽ നായിക വേഷത്തിൽ പ്രത്യക്ഷപ്പെട്കൊണ്ടാണ് താരം ആദ്യമായി ബിഗ് സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടത്.

തമിഴ് തെലുങ്ക് മലയാളം എന്നീ ഭാഷകളിൽ താരം നിറസാന്നിധ്യമായി. മനസ്സിനക്കരെ എന്ന സിനിമക്ക് ശേഷം നാട്ടുരാജാവ്, വിസ്മയത്തുമ്പത്ത് തുടങ്ങിയ മലയാള സിനിമകളിൽ താരം അഭിനയിച്ചു. അയ്യ യാണ് താരത്തിന്റെ ആദ്യത്തെ മലയാളെതര സിനിമ. സൂര്യ നായകനായി പുറത്തിറങ്ങിയ ഗജിനിയാണ് താരത്തിന്റെ ആദ്യത്തെ കമർഷ്യൽ സക്സസ് സിനിമ. നിലവിൽ സൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിമാരിലൊരാളാണ് താരം.

ഇപ്പോൾ നയന്‍താരയുടെ തുടക്ക കാലത്തെക്കുറിച്ച്‌ സംസാരിക്കുകയാണ് മേക്കപ്പ് ആര്‍ട്ടിസ്റ്റ് അനില ജോസഫ്. നയന്‍താരയെ ആദ്യമായി മേക്കപ്പ് ചെയ്തത് എനിക്ക് ഓർമയുണ്ട് എന്നും സൂര്യ ടിവിയില്‍ ആങ്കറായിരിക്കുന്ന സമയത്താണ് അത് എന്നും അനില പറഞ്ഞു. അന്ന് നയന്‍താരയുമായി കൂടുതല്‍ അടുത്തു. കാരണം ഞങ്ങള്‍ ക്രിസ്ത്യനാണ്, തിരുവല്ലക്കാരിയും. അതുകൊണ്ടെല്ലാം ഞങ്ങള്‍ ഭയങ്കര അടുപ്പമായി എന്നും അനില പറയുന്നു.

പിന്നെ നയന്‍താര എന്ത് സംശയത്തിനും വിളിക്കുമായിരുന്നു എന്നും വാക്സിംഗ് ആണോ ഷേവിംഗാണോ ത്രെഡിംഡ് ആണോ നല്ലതെന്ന് ചോദിച്ച്‌ വിളിച്ചിരുന്നു എന്നും വിസ്മയത്തുമ്ബത്തിന്റെ സമയത്താണ് അങ്ങിനെ വിളിച്ചു ചോദിച്ചത് എന്നു തോന്നുന്നുവെന്നും അനില പറഞ്ഞു. വളരെ നല്ല കുട്ടിയായിരുന്നു നയന്‍താര എന്നും സിംപിളും ഭയങ്കര സുന്ദരിയും ആയിരുന്നു എന്നും നാച്വറല്‍ ബ്യൂട്ടിയെന്ന് പറയാമെന്നും വെണ്ണ പോലെ ഒരു കൊച്ച്‌ എന്നുമാണ് അനില പറയുന്നത്. വളരെ പെട്ടന്ന് തന്നെ ഈ വാക്കുകൾ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്

Leave a Reply