You are currently viewing അതിനായി എന്ത് മാർ​ഗവും സ്വീകരിക്കില്ല; നയൻതാര ചെയ്തെങ്കിലും അനുഷ്ക തയ്യാറായില്ല; ചെയ്യാറു ബാലു

അതിനായി എന്ത് മാർ​ഗവും സ്വീകരിക്കില്ല; നയൻതാര ചെയ്തെങ്കിലും അനുഷ്ക തയ്യാറായില്ല; ചെയ്യാറു ബാലു

തെലുങ്ക് , തമിഴ് സിനിമകളിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ നടിയും മോഡലുമാണ് അനുഷ്ക ഷെട്ടി. മൂന്ന് ഫിലിം ഫെയർ അവാർഡുകൾ സൗത്ത് , ആന്ധ്രാപ്രദേശ് സംസ്ഥാന നന്ദി അവാർഡ് , തമിഴ്‌നാട് സ്റ്റേറ്റ് ഫിലിം അവാർഡ് എന്നിവ താരത്തിന് ഇതിനോടകം തന്നെ നേടാനായിട്ടുണ്ട്. അമ്പത്തോളം സിനിമകളിൽ അഭിനയിച്ച താരം ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ദക്ഷിണേന്ത്യൻ നടിമാരിൽ ഒരാളാണ്. കൂടാതെ ദക്ഷിണേന്ത്യൻ സിനിമയിലെ ലേഡി സൂപ്പർസ്റ്റാർ എന്നാണ് താരം അറിയപ്പെടുന്നത്.

2005-ലെ തെലുങ്ക് ചിത്രമായ സൂപ്പർ എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. അത് താരത്തിന് ഫിലിം ഫെയർ മികച്ച സഹനടി – തെലുങ്ക് നോമിനേഷൻ നേടിക്കൊടുത്തു. എസ് എസ് രാജമൗലിയുടെ ബ്ലോക്ക്ബസ്റ്റർ ഹിറ്റ് വിക്രമർക്കഡുവിൽ താരം അഭിനയിച്ചത് ശ്രദ്ധേയമായിരുന്നു. ഇപ്പോൾ താരത്തെക്കുറിച്ച് തമിഴ് ഫിലിം ജേണൽ സ്ഥിതി ചെയ്യാറു ബാലു സംസാരിച്ച കാര്യങ്ങളാണ് വൈറൽ ആയി കൊണ്ടിരിക്കുന്നത്.

പ്രഭാസുമായുള്ള താരത്തിന്റെ ബന്ധത്തെക്കുറിച്ച് അദ്ദേഹം സംസാരിക്കുന്നുണ്ട്. അവർ നല്ല ജോഡികൾ ആയിരുന്നു എന്നും പക്ഷേ ഒരു സമയത്ത് പ്രഭാസ് പാൻ ഇന്ത്യൻ സ്റ്റാർ ആയതിനു ശേഷം ആണ് ഇരുവരും തമ്മിലുള്ള ഗോസിപ്പുകളെ കുറിച്ച് പ്രഭാസ് നിഷേധിച്ചത് എന്നുമാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ. പ്രണയം തകർന്നതു കൊണ്ടായിരിക്കാം അനുഷ്ക മറ്റൊരു വിവാഹത്തിന് സമ്മതിക്കാത്തത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സൈസ് സീറോ എന്ന ചിത്രത്തിനു വേണ്ടി താരം തടി കൂട്ടിയിരുന്നു. പക്ഷേ ഹോർമോൺ പ്രശ്നങ്ങൾ കാരണമാണ് തടി കുറയാത്തത് എന്നാണ് അദ്ദേഹം പറയുന്നത്. വണ്ണം കുറക്കാൻ അനുഷ്ക താല്പര്യമെടുത്തിരുന്നു എങ്കിലും കൊഴുപ്പ് ശരീരത്തിൽ നിന്ന് വലിച്ചെടുക്കുന്ന ചികിത്സാ രീതിയോട് താരത്തിന് യോജിക്കാൻ കഴിയില്ലായിരുന്നു. അതുകൊണ്ടാണ് തടി കുറക്കാൻ വേണ്ടി യോഗ മുറകൾ താരം സ്വീകരിച്ചത് എന്നും അദ്ദേഹം പറയുന്നുണ്ട്.

ഒരു സമയത്ത് നയൻതാര പോലും ശരീരത്തിൽ നിന്ന് കൊഴുപ്പ് വലിച്ചെടുക്കുന്ന ചികിത്സാ രീതിയിലൂടെ വണ്ണം കുറച്ചിരുന്നു എന്ന് അദ്ദേഹം ഇതിനോട് തന്നെ ചേർത്ത് പറയുന്നുണ്ട്. സർജറികൾക്കോ മറ്റു ട്രീറ്റ്മെന്റുകൾക്കോ ഒന്നും പോകാതെ സ്വാഭാവിക സൗന്ദര്യത്തെ നിലനിർത്തുന്നതു കൊണ്ടുതന്നെ ആരാധകർക്കിടയിൽ താരത്തിന് ഇന്നും ഒരേ പ്രശസ്തിയാണ്. സിനിമാ മേഖലയിൽ നിന്നും താരം ഫീൽഡ് ഔട്ട് ആകാതെ എന്നും അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളുടെ പ്രേക്ഷകർക്കിടയിലേക്ക് ഇറങ്ങി വരുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Leave a Reply