You are currently viewing ഞാൻ ന്യൂജെൻ ആയിട്ടില്ല; തലയിൽ കാച്ചിയ വെളിച്ചെണ്ണ തേക്കുന്ന,കുഴമ്പിട്ടു കുളിക്കുന്ന ആളാണു ഞാൻ; കൊറിയൻ പാട്ടൊന്നും കേൾക്കാറില്ല: നമിത പ്രമോദ്…

ഞാൻ ന്യൂജെൻ ആയിട്ടില്ല; തലയിൽ കാച്ചിയ വെളിച്ചെണ്ണ തേക്കുന്ന,കുഴമ്പിട്ടു കുളിക്കുന്ന ആളാണു ഞാൻ; കൊറിയൻ പാട്ടൊന്നും കേൾക്കാറില്ല: നമിത പ്രമോദ്…

സൗത്ത് ഇന്ത്യൻ സിനിമാ മേഖലയിൽ അറിയപ്പെടുന്ന അഭിനേത്രിയാണ് നമിതാ പ്രമോദ്. 2011 മുതൽ താരം അഭിനയ മേഖലയിൽ സജീവമാണ്. അഭിനയ വൈഭവം കൊണ്ട് തമിഴ് മലയാളം തെലുങ്ക് ഭാഷകളിൽ ഒട്ടനവധി ആരാധകരെ സ്വന്തമാക്കാൻ താരത്തിന് വളരെ പെട്ടെന്ന് സാധിച്ചിട്ടുണ്ട്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ ആണ് ഓരോ കഥാപാത്രങ്ങളെയും താരം കൈകാര്യം ചെയ്യുന്നത്.

മലയാളം സിനിമയായ ട്രാഫിക്കിലൂടെ ആണ് താരം അരങ്ങേറ്റം കുറിച്ചത്. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയ താരം പ്രകടിപ്പിച്ചിട്ടുണ്ട്. മലയാളത്തിലെ മുൻനിര നായകന്മാരുടെ കൂടെ എല്ലാം താരത്തിന് സിനിമകൾ ചെയ്യാൻ സാധിച്ചിട്ടുണ്ട്. അത് കൊണ്ട് തന്നെ പ്രേക്ഷക പ്രീതിയിലും പിന്തുണയിലും സോഷ്യൽ മീഡിയ സപ്പോർട്ടിലും താരം മുന്നിലുണ്ട്. താരത്തിന്റെ സിനിമകളെല്ലാം ഹിറ്റ് ലിസ്റ്റിൽ ഉൾപ്പെടുന്നതാണ്.

വളരെ ചെറുപ്പത്തിൽ തന്നെ സീരിയലിലെ ഭാഗമായി താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചിട്ടുണ്ട്. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ വെള്ളാങ്കണ്ണി മാതാവ് , അമ്മേ ദേവി , എന്റെ മാനസപുത്രി എന്നീ ചിത്രങ്ങളിൽ അഭിനയിച്ചാണ് താരം അഭിനയം തുടങ്ങിയത്. ബാല താരമായി മിനി സ്ക്രീൻ രംഗത്ത് അഭിനയം തുടങ്ങി പിന്നീട് നായികയായി ബിഗ് സ്ക്രീനിലും നിറഞ്ഞ കയ്യടികളോടെയാണ് താരത്തെ പ്രേക്ഷകർ സ്വീകരിച്ചത്. ട്രാഫിക് ആയിരുന്നു താരത്തിന്റെ ആദ്യ സിനിമ. തുടർന്ന് ഒരുപാട് വിജയങ്ങൾ ആണ് താരം മലയാളികൾക്ക് നല്കിയത്.

സൗണ്ട് തോമ , പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും , വിക്രമാദിത്യൻ, ഓർമയുണ്ട് ഈ മുഖം , ചന്ദ്രേട്ടൻ എവിടെയാ , അമർ അക്ബർ അന്തോണി , അടി കപ്യാരെ കൂട്ടമണി, റോൾ മോഡൽസ്, കമ്മാര സംഭവം എന്നിവയെല്ലാം താരം അഭിനയിച്ച മലയാളത്തിലെ പ്രധാന സിനിമകൾ ആണ്. ഏതു തരത്തിലുള്ള കഥാപാത്രങ്ങളെയും വളരെ മികച്ച രൂപത്തിലും നിഷ്പ്രയാസം താരത്തിന് അഭിനയിക്കാൻ സാധിക്കുന്നുണ്ട്.

ഇപ്പോൾ സൗത്ത് ഇന്ത്യൻ സിനിമാ മേഖലയിൽ അറിയപ്പെടുന്ന മുൻനിര നായികനടി ആണ് താരം. രണ്ട് വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയിലേക്ക് എത്തിയിരിക്കുകയാണ് താരം. നാദിർഷ സംവിധാനം ചെയ്ത ജയസൂര്യ നായകൻ ആയ ഈശോ ആണ് താരത്തിന്റെ ഏറ്റവും പുതിയ സിനിമ. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. സമൂഹമാധ്യമങ്ങളിൽ എല്ലാം താരത്തിന് ഒട്ടനവധി ആരാധകരുമുണ്ട്.

താരത്തിന്റെ അഭിമുഖമാണ് വൈറലാകുന്നത്. താരത്തോട് തന്റെ വിവാഹത്തെ കുറിച്ചാണ് ചോദിച്ചിരിക്കുന്നത്. വിവാഹത്തെക്കുറിച്ച് വ്യക്തമായ പ്ലാനുകൾ ഒന്നുമില്ല എന്നും തന്നോട് വിവാഹത്തെക്കുറിച്ച് ആര് എപ്പോൾ ചോദിച്ചാലും ഞാൻ പറയുന്നത് അഞ്ചുവർഷത്തിനുള്ളിൽ ഉണ്ടാകും എന്നാണ് എന്നും എന്നാൽ ആളും സന്ദർഭവും എല്ലാം ഒത്തു വരാത്തതുകൊണ്ടാണ് നടക്കാത്തത് എന്നും താരം പറയുന്നു. എന്തൊക്കെയാണെങ്കിലും ഞാൻ നല്ലൊരു പാർട്ണർ ആയിരിക്കും എന്നും എന്റെ മാതാപിതാക്കളാണ് എന്റെ ടെക്സ്റ്റ് ബുക്ക് എന്നും താരം പറഞ്ഞു.

അവരുടെ സ്നേഹം കൊണ്ടാണ് ഞാനും അനിയത്തിയും വളർന്നത് എന്നും ആ ചിട്ടയിൽ വളർന്നതു കൊണ്ടായിരിക്കാം ഞാൻ ഇപ്പോഴും ന്യൂജൻ ആയിട്ടില്ല എന്നുമാണ് താരം പറയുന്നത്. രണ്ടു ദിവസം കൂടുമ്പോൾ തലയിൽ കാച്ചിയ വെളിച്ചെണ്ണ തേക്കുന്നയാളാണ്. ആഴ്ചയിലൊരിക്കൽ ദേഹത്തു കുഴമ്പിട്ടു കുളിക്കാറുണ്ടെന്നും താരം പറയുന്നു. താൻ കൊറിയൻ പോയിട്ട് ഇംഗ്ലിഷ് പാട്ടു പോലും കേൾക്കാറില്ല. എആർ റഹ്‌മാനും ഹാരിസ് ജയരാജുമാണു ഫേവറിറ്റ്സെന്നും താരം കൂട്ടിച്ചേർത്തു. പെട്ടന്നാണ് താരത്തിന്റെ വാക്കുകൾ ആരാധകർ സ്വീകരിച്ചത്.

Leave a Reply