You are currently viewing ഒടുവില്‍ ഭൂമിയിലെ തന്റെ ഏറ്റവും പ്രിയപ്പെട്ട സ്ഥലത്തെത്തി പര്‍ദ്ദ ധരിച്ചെത്തി നടി മുംതാസ് പറഞ്ഞറിയിക്കാന്‍ പറ്റാത്ത സന്തോഷമെന്ന് താരം…

ഒടുവില്‍ ഭൂമിയിലെ തന്റെ ഏറ്റവും പ്രിയപ്പെട്ട സ്ഥലത്തെത്തി പര്‍ദ്ദ ധരിച്ചെത്തി നടി മുംതാസ് പറഞ്ഞറിയിക്കാന്‍ പറ്റാത്ത സന്തോഷമെന്ന് താരം…

ഒരു സമയത്ത് സൗത്ത് ഇന്ത്യൻ സിനിമയിലെ മിന്നും താരമായിരുന്നു മുംതാസ്. വ്യത്യസ്ത ഭാഷകളിലായി സൂപ്പർ ഹിറ്റ് സിനിമകളുടെ ഭാഗമാകാൻ താരത്തിന് സാധിച്ചിട്ടുണ്ട്. തന്റെ ബോൾഡ് വേഷത്തിലൂടെ ഒരുപാട് ആരാധകർ നേടിയെടുക്കാനും താരത്തിന് സാധിച്ചു. ആ കാലഘട്ടത്തിലെ സൗത്ത് ഇന്ത്യൻ സിനിമ പ്രേമികളുടെ ഹരമായിരുന്നു മുംതാസ്. ഒരുപാട് ഐറ്റം ഡാൻസുകളിൽ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

തമിഴ് സിനിമയിൽ കൂടുതൽ സജീവമായി നിലകൊണ്ട താരം തമിഴ് സിനിമക്ക് പുറമേ കന്നട തെലുങ്ക് മലയാളം ഹിന്ദി എന്നീ ഭാഷകളിലെ സിനിമകളിലും അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. 1999 ൽ പുറത്തിറങ്ങിയ മോനിഷ എൻ മണാലിസ എന്ന തമിഴ് സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്.

19 വർഷത്തെ അഭിനയ ജീവിതത്തിൽ നിന്ന് താരം ഇപ്പോൾ വിട്ടുനിൽക്കുകയാണ്. ആത്മീയ ലോകത്തേക്കുള്ള മടക്കമാണ് താരത്തെ സിനിമയിൽ നിന്ന് വിട്ടുനിർത്തിയത് എന്നാണ് എല്ലാവരും അഭിപ്രായപ്പെടുന്നത്. താരം സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായി നിലകൊള്ളുന്നു. ഇപ്പോൾ താരം പ്രത്യക്ഷപ്പെടുന്നത് മുഴുവനും പർദ്ദ ധരിച്ച് തന്നെയാണ്.

പർദ്ദ ധരിച്ചുള്ള താരത്തിന്റെ പല ഫോട്ടോകളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ നമുക്ക് കാണാൻ സാധിക്കുന്നുണ്ട്. ഇപ്പോൾ താരം ഏറ്റവും അവസാനമായി പങ്കുവെച്ച വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും തരംഗമായിരിക്കുന്നത്. മക്കയിൽനിന്നുള്ള വീഡിയോ ആണ് താരം പങ്കുവെച്ചത്. ഒടുവിൽ ഭൂമിയിലെ ഏറ്റവും പ്രിയപ്പെട്ട സ്ഥലത്തെത്തി എന്ന് താരം വീഡിയോയിൽ പറയുന്നുണ്ട്.

1999 ൽ പുറത്തിറങ്ങിയ ജനനായകൻ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി മലയാളത്തിൽ സിനിമയിൽ പ്രത്യക്ഷപ്പെടുന്നത്. പിന്നീട് 2002 ൽ ഷാജി കൈലാസ് സംവിധാനം ചെയ്ത് മലയാളത്തിന്റെ സൂപ്പർ താരം മോഹൻലാൽ പ്രധാന വേഷത്തിൽ അഭിനയിച്ച പുറത്തിറങ്ങിയ താണ്ഡവം എന്ന സിനിമയിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കൂടുതലും ഐറ്റം ഡാൻസുകളിൽ ആണ് താരം അഭിനയിച്ചിട്ടുള്ളത്.

Leave a Reply