You are currently viewing ഇനി ഗ്ലാമർ വേഷങ്ങളിലേക്കില്ല.. പർദ്ദയിൽ കഴിയാനാണ് ഇഷ്ടം.. ഇപ്പോൾ ജീവിതം സന്തോഷകരം…

ഇനി ഗ്ലാമർ വേഷങ്ങളിലേക്കില്ല.. പർദ്ദയിൽ കഴിയാനാണ് ഇഷ്ടം.. ഇപ്പോൾ ജീവിതം സന്തോഷകരം…

ഇനി ഗ്ലാമർ വേഷങ്ങളിലേക്കില്ല.. പർദ്ദയിൽ കഴിയാനാണ് ഇഷ്ടം.. ഇപ്പോൾ ജീവിതം സന്തോഷകരം

അറിയപ്പെടുന്ന ഒരു മുൻ ഇന്ത്യൻ നടിയാണ് മോണിക്ക. താരം പ്രധാനമായും തമിഴ് ഭാഷാ ചിത്രങ്ങളിൽ അഭിനയിച്ചത്. 1990 കളുടെ തുടക്കത്തിൽ ഒരു ബാലതാരമായും 2000 കളുടെ അവസാനം മുതൽ പ്രധാന വേഷങ്ങൾ ചെയ്യുന്നതിനു മുമ്പ് സഹ വേഷങ്ങളിലും താരം പ്രത്യക്ഷപ്പെട്ടു. അഴഗി , ഇംസൈ അരസൻ 23 എം പുലികേശി , സിലന്തി എന്നീ ചിത്രങ്ങളിലെ പ്രകടനത്തിലൂടെയാണ് താരം അറിയപ്പെടുന്നത്. 2012- ൽ മലയാള സിനിമകൾക്കായി താരം തന്റെ പേര് പാർവണ എന്നാക്കി മാറ്റിയിരുന്നു.

മോഹൻലാൽ നായകനായ അങ്കിൾ ബൻ എന്ന സിനിമയിലെ മറിയ എന്ന കുട്ടി താരത്തെ മലയാളികൾ വളരെ പെട്ടന്ന് സ്വീകരിച്ചിരുന്നു. ആദ്യ സമയത്ത്   തമിഴ് തെലുങ്ക്  മലയാള സിനിമയിൽ ചൈൽഡ് ആർട്ടിസ്റ്റ് ആയി നിറഞ്ഞുനിന്നിരുന്ന താരമാണ് മോണിക്ക. എൻ ആസൈ മച്ചാൻ എന്ന സിനിമയിലെ  അഭിനയിച്ചതിന് മികച്ച ബാലതാരത്തിനുള്ള തമിഴ്നാട് സംസ്ഥാന അവാർഡ് താരത്തിന് ലഭിക്കുകയും ചെയ്തു.

വളരെ മനോഹരമായും പക്കുമായും ആണ് താരം ഓരോ കഥാപാത്രങ്ങളെയും അവതരിപ്പിച്ചിരുന്നത് ചെറുപ്പത്തിൽ തന്നെ മികച്ച അഭിനയ വൈഭവം താരം പ്രകടിപ്പിച്ചതു കൊണ്ടു തന്നെ ഏകദേശം 20 നടുത്ത് സിനിമകളിൽ ബാലതാരമായി അഭിനയിക്കാൻ താരത്തിന് അവസരങ്ങൾ ഉണ്ടായി. പിന്നീട് പ്രധാന കഥാപാത്രങ്ങളായി താരം വരികയും നിറഞ്ഞ കൈകളുടെ പ്രേക്ഷകർ ഓരോ വേഷങ്ങളെയും സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.

916 ആണ് ആരം അവസാനമായി അഭിനയിച്ച മലയാള സിനിമ. മിറാ ജാഗ്രത എന്ന തമിഴ്  സിനിമയോട് കൂടി അഭിനയം നിർത്തുകയായിരുന്നു. 2014 ലാണ് താരം അഭിനയത്തോട് വിട പറഞ്ഞത്. മതം മാറിയതിന്റെ  പിന്നാലെയാണ് അഭിനയം നിർത്തിയത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2014 മെയ് 30 ന് മോണിക്ക തന്റെ പുതിയ പേര് എം ജി റഹീമ എന്ന പേരിൽ ഇസ്ലാം സ്വീകരിച്ചു എന്നാണ് വാർത്തകൾ പുറത്തുവന്നത്.

സേലം സ്വദേശിയായ ചെന്നൈ ആസ്ഥാനമായുള്ള വ്യവസായി മാലിക്കിനെയാണ് താരം വിവാഹം കഴിച്ചത് . ഇലക്‌ട്രോണിക് വസ്തുക്കളുടെ ഇറക്കുമതി കയറ്റുമതി ബിസിനസുകാരനാണ് മാലിക്. പ്രണയവും വിവാഹവും കാരണമാണ് മതം മാറിയത് എന്ന് തരത്തിൽ ഒരുപാട് വ്യാജവാർത്തകളും സമൂഹമാധ്യമങ്ങളിൽ ഉയർന്നിരുന്നു. ഒരു അഭിമുഖത്തിൽ ഇത്തരം വാർത്തകൾക്കെല്ലാം താരം മറുപടി പറയുകയും ചെയ്തിരുന്നു.

“പ്രണയം കാരണമോ പണം കാരണമോ ഞാൻ മതം മാറിയതല്ല, അത്തരത്തിലുള്ള ഒരാളല്ല ഞാൻ. എന്റെ സ്വയം ഇഷ്ടപ്രകാരമാണ് മതം മാറിയത്. എന്റെ രക്ഷിതാക്കൾ എനിക്ക് സപ്പോർട്ട് ആണ്. എന്റെ പേര് മാറ്റുന്നതിൽ എനിക്ക്  കണ്വിൻസ് അല്ലായിരുന്നു. ഏതായാലും പേര് എം ജി റഹിമ എന്ന് മാറ്റിയിട്ടുണ്ട്. എം എന്നാൽ മാരുതി രാജ്  എന്ന അച്ഛന്റെ പേരും, ജി, ഗ്രേസി എന്ന അമ്മയുടെ പേരുമാണ്.” എന്നാണ് താരത്തിന്റെ വാക്കുകള് വളരെ പെട്ടെന്ന് പ്രേക്ഷകർക്കിടയിൽ വാർത്തകൾ വൈറൽ ആയിട്ടുണ്ട്.

Leave a Reply