ഒരു ഇന്ത്യൻ ഗായികയും സംഗീതജ്ഞയും അഭിനേത്രിയുമാണ് വസുന്ധര ദാസ്. വസുന്ധരയുടെ ചിത്രങ്ങളിൽ ഹേ റാം, മൺസൂൺ വെഡ്ഡിംഗ്, സിറ്റിസൺ , ലങ്കേഷ് പത്രികേ,മുതൽവൻ എന്നിവ പ്രധാനപ്പെട്ടവയാണ്. തമിഴ് പിന്നണി ഗായികയ്ക്കുള്ള ഫിലിംഫെയർ അവാർഡ് താരം നേടിയിട്ടുണ്ട്. 1999-ൽ കമലഹാസനൊപ്പം ഹേ റാം എന്ന ചിത്രത്തിലൂടെയാണ് വസുന്ധര അരങ്ങേറ്റം കുറിച്ചതെങ്കിലും പിന്നണി ഗായികയായാണ് തന്റെ കരിയർ തുടങ്ങിയത്.

മലയാളത്തിലെ രാവണപ്രഭു എന്ന ചിത്രത്തിലും, അജിത് കുമാറിനൊപ്പം തമിഴ് സിനിമയായ സിറ്റിസണിലും , ദർശനൊപ്പം ലങ്കേഷ് പത്രികേ എന്ന കന്നഡ ചിത്രത്തിലും താരം നായികയായി അഭിനയിച്ചു. മീരാ നായരുടെ മൺസൂൺ വെഡ്ഡിംഗ് എന്ന ചിത്രത്തിലും താരം അഭിനയിച്ചു. എ ആർ റഹ്മാന്റെ തമിഴ് ചിത്രമായ മുദൽവൻ എന്ന ചിത്രത്തിലൂടെ പിന്നണി ആലാപന ജീവിതവുമായി താരം പ്രവർത്തിച്ചു.

അതിനായി “ഷകലക ബേബി” എന്ന ഗാനം ആലപിച്ചു. അത് താരത്തിന് മികച്ച വനിതാ പിന്നണി ഗായികയ്ക്കുള്ള ഫിലിംഫെയർ അവാർഡ് നേടിക്കൊടുത്തു. രാവണപ്രഭു വജ്രം എന്നീ രണ്ട് സിനിമകളിൽ മാത്രമാണ് താരം മലയാളത്തിൽ പ്രത്യക്ഷപ്പെട്ടത്. രഞ്ജിത്തിന്റെ സംവിധാനത്തിൽ മോഹൻലാൽ, സിദ്ദിഖ്, ഇന്നസെന്റ്, നെപ്പോളിയൻ, വസുന്ധര ദാസ് എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2001-ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് രാവണപ്രഭു.
1993-ൽ പുറത്തിറങ്ങിയ ദേവാസുരം എന്ന ചലച്ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് രാവണപ്രഭു. മികച്ച അഭിനയം മുഹൂർത്തങ്ങളിലൂടെയാണ് സിനിമ പ്രേക്ഷകരെ കൊണ്ടുപോയത്. നിറഞ്ഞ കയ്യടികളോട് കൂടെ സിനിമയെ ആരാധകർ സ്വീകരിക്കുകയും ആ സമയത്തെ വലിയ ഹിറ്റുകളിൽ ഒന്നായി എണ്ണപ്പെടുകയും ചെയ്തിട്ടുണ്ട്.

2001ൽ പുറത്തിറങ്ങിയ സിനിമയിലെ പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ച മോഹൻലാലും വസുന്ദരാ ദാസും 22 വർഷങ്ങൾക്ക് ശേഷം കണ്ടുമുട്ടിയപ്പോൾ എടുത്ത ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ വൈറലാകുന്നത്. ഇരുവരോടുമുള്ള അടങ്ങാത്ത പ്രേക്ഷക സ്നേഹം ഇപ്പോഴത്തെ ഫോട്ടോ വൈറലായതിനെ പിന്നിലെ പ്രധാന കാരണമായി തന്നെ കാണാം. വിവരങ്ങൾ അന്വേഷിച്ച് പ്രേക്ഷകർ തങ്ങളുടെ സ്നേഹം താരങ്ങളെ അറിയിക്കുന്നുണ്ട്. എന്തായാലും സോഷ്യൽ മീഡിയ ഇടങ്ങളിൽ ഫോട്ടോകൾ വൈറൽ ആയിട്ടുണ്ട്.