You are currently viewing കഴിവിന് അനുസരിച്ചുള്ള വേഷങ്ങൾ ചെയ്യാൻ പറ്റിയില്ല, അതുകൊണ്ട് മിണ്ടാതിരുന്നു- പ്രയാഗ മാർട്ടിൻ

കഴിവിന് അനുസരിച്ചുള്ള വേഷങ്ങൾ ചെയ്യാൻ പറ്റിയില്ല, അതുകൊണ്ട് മിണ്ടാതിരുന്നു- പ്രയാഗ മാർട്ടിൻ

സിനിമാ രംഗത്തേക്കെത്തിയിട്ട് ചുരുങ്ങിയ കാലമേ ആയിട്ടുള്ളൂ എങ്കിലും ഒരുപിടി മികച്ച കഥാപാത്രങ്ങളെ മലയാളികൾക്ക് സമ്മാനിച്ച താരമാണ് പ്രയാഗ മാർട്ടിൻ. ഫാഷനിലും മറ്റും നിരന്തരം പരീക്ഷണങ്ങൾ നടത്തുന്ന താരം കൂടിയാണ് പ്രയാഗ. മിഷ്‌കിന്റെ പിസാസിലൂടെയാണ് നായികയായി മാറുന്നത്. പിന്നീട് മലയാളത്തിലും നായികയായി എത്തി. ചുരുങ്ങിയ കാലം കൊണ്ട് തന്നെ നിരവധി ഹിറ്റുകളില്‍ അഭിനയിക്കാന്‍ പ്രയാഗയ്ക്ക് സാധിച്ചു.

അതേസമയം പിന്നീട് സിനിമയില്‍ നിന്നും ചെറിയൊരു ഇടവേളയെടുക്കുകയായിരുന്നു പ്രയാഗ. രൂപത്തിലും ഭാവത്തിലുമെല്ലാം അടിമുടി മാറിയാണ് പ്രയാഗയുടെ തിരിച്ചു വരവ്. ഇപ്പോൾ താരത്തിന്റെ അഭിമുഖം ആണ് വൈറൽ ആകുന്നത്. സിനിമ എന്നത് മാത്രമായിരുന്നു തന്റെ ജീവിതം എന്നും അതിനിടയിൽ സുഹൃത്തുക്കളെയും കുടുംബത്തെയും കണ്ടാലായി എന്നൊരു അവസ്ഥയായിരുന്നു എന്നുമാണ് താരം പറയുന്നത്.

അഭിനയിച്ചതിൽ പല കഥാപാത്രങ്ങളും പൂർണ സംതൃപ്തി തരുന്നവയുമായിരുന്നില്ല എന്നും എന്നിരുന്നാലും എനിക്ക് കിട്ടിയ എല്ലാ അവസരങ്ങളെയും നന്ദിയോടെയാണ് കാണുന്നത് എന്നും താരം പറഞ്ഞു. പക്ഷെ ആർട്ടിസ്റ്റ് എന്ന നിലയിൽ എൻറെ യാത്ര അത്ര ആസ്വാദ്യകരമായിരുന്നില്ല എന്നും കഴിവിന് അനുസരിച്ചുള്ള വേഷങ്ങൾ ചെയ്യാൻ പറ്റിയില്ല. അതുകൊണ്ട് മിണ്ടാതിരുന്നു എന്നും താരം പറഞ്ഞു.

നന്നായി ചിന്തിക്കാനുള്ള സമയം വേണമെന്നും അതിന് ബ്രേക്ക് ആവശ്യമാണെന്നും മനസിലായി. സിനിമ ഒരു വലിയ കമ്മിറ്റ്‌മെൻറാണ്. ഒരു സിനിമയിലേക്ക് കയറിക്കഴിഞ്ഞാൽ പിന്നെ അതു മാത്രമായിരിക്കണം മനസിൽ എന്നും താരം പറയുന്നു. കഥാപാത്രത്തിന് വേണ്ടിയുള്ള തയാറെടുപ്പുകൾക്കിടയിൽ സ്വന്തം കാര്യങ്ങൾ മാറ്റിവയ്ക്കേണ്ടി വരും എന്നും താരം കൂട്ടിച്ചേർത്തു.

തുടർച്ചയായി സിനിമകൾ ഏറ്റെടുക്കുമ്പോൾ ആ ലോകത്തേക്ക് മാത്രമായിട്ട് ചുരുങ്ങും എന്നും നാലോ അഞ്ചോ പടം ചെയ്തു കഴിഞ്ഞ് ഒരു ബ്രേക്ക് എടുക്കാമെന്ന് കരുതും. അപ്പോഴേക്കും ആളുകൾ ചോദിക്കും. അയ്യോ ഇപ്പോൾ സിനിമയൊന്നുമില്ലേ? എന്തുപറ്റി? ഈ ചോദ്യങ്ങൾക്കൊന്നും മറുപടി പറയാറില്ല എന്നുമാണ് താരം പറഞ്ഞത്. ഒരു വർഷം കൊണ്ട് ഇത്ര സിനിമകൾ ചെയ്യുമെന്ന് ആർക്കും വാക്കു കൊടുത്തിട്ടില്ല എന്നും എനിക്ക് ഞാനെന്ന വ്യക്തിയോടാണ് ഉത്തരവാദിത്തം. മറ്റുള്ളവരോടല്ല എന്നും താരം പറയുകയുണ്ടായി. വളരെ പെട്ടന്ന് തന്നെ താരത്തിന്റെ വാക്കുകൾ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.

Leave a Reply