സിനിമാ മേഖലയിൽ തിളങ്ങിനിൽക്കുന്ന നടിമാരെ പോലെ മിനി സ്ക്രീനിൽ തിളങ്ങി നിൽക്കുന്ന നടീനടന്മാർക്ക് ആരാധകരേറെയാണ്. മിനി സ്ക്രീനിലൂടെ മലയാളി വീട്ടമ്മാരുടെ പ്രിയങ്കരിയായി മാറിയ താരമാണ് മീനാക്ഷി രവീന്ദ്രൻ. മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപാട് ശ്രദ്ധേയമായ കഥാപാത്രങ്ങളെ താരം അവതരിപ്പിച്ചിട്ടുണ്ട്. ഒരുപാട് സൂപ്പർ ഹിറ്റ് പരമ്പരകളുടെ ഭാഗമാകാനും താരത്തിന് സാധിച്ചിട്ടുണ്ട്.

നടി എന്നതിലുപരി ഒരു മികച്ച അവതാരക കൂടിയാണ് താരം. ചെറിയ പ്രായത്തിൽ തന്നെ എയർലൈൻ ഇന്ത്യയിൽ ക്യാബിൻ ക്രൂ ആയി താരം ജോലി ചെയ്തിരുന്നു എങ്കിലും അത് രാജി വെച്ചാണ് ഇപ്പോൾ മിനി സ്ക്രീൻ രംഗത്തേക്ക് കടന്നിരിക്കുന്നത്. നായിക നായകൻ എന്ന ടിവി റിയാലിറ്റി ടാലെന്റ്റ് ഷോയിലൂടെ താരത്തിന് അനേകായിരങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റാൻ കഴിഞ്ഞു. ഒരുപാട് മികച്ച അഭിപ്രായങ്ങൾ ആ സമയത്ത് താരത്തിന് ലഭിച്ചിരുന്നു.

2018 ൽ പുറത്തിറങ്ങിയ തട്ടും പുറത്ത് അച്യുതൻ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. ഫഹദ് ഫാസിൽ നായകനായി പുറത്തിറങ്ങിയ മാലിക് എന്ന സിനിമയിലും പ്രണവ് മോഹൻലാൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഹൃദയം എന്ന സിനിമയിലും താരം ശ്രദ്ധേയമായ കഥാപാത്രം അവതരിപ്പിച്ചു. തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് കഴിഞ്ഞു.
മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള പരമ്പരയായ മറിമായത്തിലും താരം ശ്രദ്ധേയമായ കഥാപാത്രം അവതരിപ്പിച്ചിട്ടുണ്ട്. മഴവിൽ മനോരമയിലെ ഉടൻ പണം എന്ന ഗെയിം റിയാലിറ്റി ഷോയിൽ താരം അവതാരകയായിരുന്നു. സോഷ്യൽ മീഡിയയിൽ നിറ സാന്നിധ്യമായ താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും ആരാധകർക്ക് വേണ്ടി നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്.

ഇപ്പോൾ താരം ഒരു പൊതു പരിപാടിയിൽ പങ്കെടുത്തപ്പോൾ ആരാധകർ പകർത്തിയ വിഡിയോ ആണ് സോഷ്യൽ മീഡിയയിൽ തരംഗമായി പ്രചരിച്ചു കൊണ്ടിരിക്കുന്നത്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിട്ടിക്കുന്നത്. വളരെ മികച്ച അഭിപ്രായങ്ങളാണ് താരത്തിന്റെ പുതിയ വിഡിയോക്ക് ആരാധകർ നൽകി കൊണ്ടിരിക്കുന്നത്. പങ്കുവെച്ചു വളരെ പെട്ടന്ന് തന്നെ വീഡിയോ ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ തരംഗമാവുകയും ചെയ്തിട്ടുണ്ട്.