‘തികഞ്ഞ ദേശീയ വാദിയാണ്.. ഭാരതത്തെ കുറിച്ച് തമാശ പറഞ്ഞാൽ അവരുമായി പിന്നെ സഹകരിക്കില്ല..’ : രാജ്യസ്നേഹം തുറന്നുപറഞ്ഞ് നടൻ ഉണ്ണി മുകുന്ദൻ
നിലവിൽ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന മലയാള സിനിമ നടനാണ് ഉണ്ണിമുകുന്ദൻ. കഴിഞ്ഞ കുറച്ചുകാലങ്ങളായി മലയാളത്തിൽ നല്ല സിനിമകൾ ചെയ്തു മുൻനിര നടന്മാരിൽ ഒരാളായി തിളങ്ങി നിൽക്കുകയാണ് അദ്ദേഹം. മലയാള സിനിമയിൽ ഒരുപാട് നല്ല കഥാപാത്രങ്ങൾ ചെയ്തു മലയാള സിനിമ പ്രേമികളുടെ ഹൃദയം കീഴടക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.
ഇപ്പോൾ അദ്ദേഹം ഏറ്റവും അവസാനമായി അഭിനയിച്ച സിനിമയാണ് കേരളമൊട്ടാകെ ചർച്ചയായി മാറിയിരിക്കുന്നത്. ഉണ്ണി മുകുന്ദൻ അഭിനയിച്ച ശബരിമല പ്രമേയമാക്കി പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് മലയാള സിനിമ മാളികപ്പുറം ഇപ്പോൾ തിയേറ്ററുകളിൽ വൻ വിജയകരമായി ഓടിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞവർഷം പുറത്തിറങ്ങിയ സിനിമക്ക് ഇപ്പോഴും പ്രേക്ഷകർ ഏറെയാണ്.

തന്റെ അഭിപ്രായങ്ങളും നിലപാടുകളും ഏത് വേദിയിലും ആരുടെ മുമ്പിലും ഒട്ടും മടികൂടാതെ തുറന്നുപറയുന്ന അപൂർവ്വം ചില മലയാളം നടന്മാരിൽ ഒരാളാണ് ഉണ്ണി മുകുന്ദൻ. തന്റെ നിലപാടുകളും രാഷ്ട്രീയ വീക്ഷണങ്ങളും വ്യക്തിവീക്ഷണങ്ങളും ഒരു മടിയും കൂടാതെ ആരെയും പേടിക്കാതെ തുറന്നുപറയുന്ന സ്വഭാവമാണ് അദ്ദേഹത്തിന്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് ആരാധകരും അതുപോലെ വിരോധികളും ഏറെയാണ്.

ഇപ്പോൾ ഉണ്ണി മുകുന്ദൻ 24 ചാനലിൽ നൽകിയ ഒരു സ്വകാര്യ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയായിരിക്കുന്നത്. തന്റെ ദേശീയ വാദത്തെ അഭിമാനത്തോടുകൂടി തുറന്നുപറഞ്ഞിരിക്കുകയാണ് ഉണ്ണി മുകുന്ദൻ. ഞാനൊരു തികഞ്ഞ ദേശീയവാദിയാണ്. അതുകൊണ്ടുതന്നെ രാജ്യത്തെ മോശമായി ആരു പറഞ്ഞാലും ആ സമയത്ത് തന്നെ ഞാൻ പ്രതികരിക്കും. എന്ന് അഭിമുഖത്തിൽ ഉണ്ണിമുകൻ തുറന്നു പറഞ്ഞു.

രാജ്യത്തെക്കുറിച്ച് ആരായാലും തമാശ രൂപത്തിൽ ആണെങ്കിലും മോശമായി പറയുകയാണെങ്കിൽ അതെന്റെ വികാരം വ്രണപ്പെടുത്തും. അത് എത്ര അടുത്ത ആൾ ആണെങ്കിൽ പോലും അവർക്കെതിരെ ഞാൻ തർക്കിക്കും എന്ന് ഉണ്ണിമുകുന്ദൻ വളരെ വ്യക്തമായി തന്നെ തന്റെ നിലപാടുകൾ അറിയിക്കുകയുണ്ടായി. ഇതൊരു പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്റ് അല്ല. മറിച്ച് എന്റെ വ്യക്തിപരമായ അഭിപ്രായം തന്നെയാണ് എന്ന് ഉണ്ണിമുകൻ പറയുകയും ചെയ്തു.