You are currently viewing വഴങ്ങി കൊടുത്തിട്ട് അത് പറഞ്ഞ് നടക്കുന്നത് മര്യാദയല്ല: നടി മീരാ വാസുദേവ്

വഴങ്ങി കൊടുത്തിട്ട് അത് പറഞ്ഞ് നടക്കുന്നത് മര്യാദയല്ല: നടി മീരാ വാസുദേവ്

വഴങ്ങി കൊടുത്തിട്ട് അത് പറഞ്ഞ് നടക്കുന്നത് മര്യാദയല്ല: നടി മീരാ വാസുദേവ്

മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലെ സിനിമകളിലും ടിവി ഷോകളിലും സീരിയലുകളിലും പ്രത്യക്ഷപ്പെടുന്ന നടിയാണ് മീര വാസുദേവൻ. നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും താരം 1999 മുതൽ സജീവമാണ്. കല, മനഃശാസ്ത്രം , ഇംഗ്ലീഷ് സാഹിത്യം എന്നിവയിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷമാണ് താരം മോഡലിംഗിൽ കരിയർ ആരംഭിക്കുന്നത്. തുടക്കത്തിൽ താരം നിരവധി പരസ്യ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

2003-ൽ പുറത്തിറങ്ങിയ റൂൾസ്: പ്യാർ കാ സൂപ്പർഹിറ്റ് ഫോർമുല എന്ന ഹിന്ദി ആക്ഷേപഹാസ്യ ചിത്രത്തിൽ അഭിനയിച്ചു കൊണ്ടാണ് താരം അഭിനയം ആരംഭിക്കുന്നത്. 2005 ൽ മലയാളം നടൻ മോഹൻലാലിനൊപ്പം ബ്ലെസി സംവിധാനം ചെയ്ത തന്മാത്രയിലൂടെ താരം മലയാള സിനിമയിലേക്ക് വന്നു. മികച്ച പ്രേക്ഷക പ്രീതി ആ കഥാപാത്രത്തിലൂടെ താരം നേടി. ഇപ്പോൾ ഏഷ്യാനെറ്റിൽ സംരക്ഷണം ചെയ്തു കൊണ്ടിരിക്കുന്ന കുടുംബ വിളക്ക് എന്ന സീരിയലിലെ നായിക കഥാപാത്രമാണ് താരം.

വളരെ പെട്ടെന്ന് തന്നെ താരത്തിന് ആരാധക വൃന്ദത്തെ വിപുലപ്പെടുത്താനും താരത്തിന് സാധിച്ചിട്ടുണ്ട്. അത്രത്തോളം മികച്ച അഭിനയ വൈഭവമാണ് താരം ഓരോ കഥാപാത്രങ്ങളിലൂടെയും പ്രകടിപ്പിച്ചു കൊണ്ടിരുന്നത്. തമിഴ് തെലുങ്ക് മലയാളം ഹിന്ദി തുടങ്ങിയ ഒട്ടനവധി ഭാഷകളിൽ ഒരുപാട് മികച്ച കഥാപാത്രങ്ങളിലൂടെയും സിനിമകളിലൂടെയും നിരവധി പ്രേക്ഷകരെയാണ് താരം നേടിയെടുത്തത്.

പല നടിമാരും സിനിമ മേഖലയിൽ നിന്നും അനുഭവിക്കേണ്ടിവന്ന കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങളെ പിന്നീട് തുറന്നു പറയാറുണ്ട്. അതിനെതിരെയുള്ള ഒരു നിലപാടാണ് താരം ഇപ്പോൾ തുറന്നു പറഞ്ഞിരിക്കുന്നത്. ചിലർ എല്ലാം കഴിഞ്ഞു വഴങ്ങി കൊടുത്തിട്ട് സാഹചര്യം കൊണ്ടാണ് എന്ന് പറഞ്ഞു നടക്കുന്നു, അത് മര്യാദയല്ല എന്നാണ് താരത്തിന് പറയാനുള്ളത്. അഭിപ്രായത്തിൽ ഉറച്ചുനിൽക്കുകയാണെങ്കിൽ അത്തരത്തിലുള്ള വഴങ്ങി കൊടുക്കലുകളുടെ ആവശ്യമുണ്ടാകില്ല എന്നും താരം കൂട്ടിച്ചേർത്തു.

ആരെങ്കിലും തന്നെ അപമാനിച്ചാൽ തനിക്ക് തിരിച്ചു പ്രതികരിക്കാൻ അറിയാമെന്നും അങ്ങനെയുള്ള രീതിയിൽ അഭിനയിക്കണമെങ്കിൽ തനിക്ക് പറ്റില്ല വേറെ ആരെങ്കിലും അഭിനയിപ്പിച്ചോളു എന്ന് പറയാൻ എനിക്ക് കഴിയും എന്നും കാരണം എന്നെ എന്റെ മാതാപിതാക്കൾ വളർത്തിയിരിക്കുന്നത് വളരെ ബോൾഡ് ആയാണ് എന്നുമാണ് താരം പറയുന്നത്. അങ്ങനെ പറയാൻ നടിമാർക്ക് സാധിക്കണം എന്നും താരം കൂട്ടിച്ചേർത്തു.

Leave a Reply