You are currently viewing അവൻ എന്നെ കണ്ണ് നനയിപ്പിച്ചു… ആസിഫ് അലിയെ കുറിച്ച് മമ്ത പറഞ്ഞ വാക്കുകൾ വൈറലാകുന്നു….

അവൻ എന്നെ കണ്ണ് നനയിപ്പിച്ചു… ആസിഫ് അലിയെ കുറിച്ച് മമ്ത പറഞ്ഞ വാക്കുകൾ വൈറലാകുന്നു….

അവൻ കരഞ്ഞപ്പോൾ എന്റെ കണ്ണും നിറഞ്ഞു, ഇത് പഴയ ആസിഫല്ല… ആസിഫ് അലിയെ കുറിച്ച് മമ്ത പറഞ്ഞ വാക്കുകൾ വൈറലാകുന്നു.

മലയാള സിനിമയിൽ ഒട്ടേറെ ആരാധകരുള്ള അഭിനേത്രിയാണ് മമ്ത മോഹൻദാസ്. ട്രാഫിക് എന്ന സിനിമയിലൂടെയാണ് താരം തന്നെ കരിയർ ആരംഭിക്കുന്നത്. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ ഒട്ടേറെ വിജയകരമായ സിനിമകളിൽ താരം പ്രത്യക്ഷപ്പെട്ടു. മലയാളത്തിലും ഇതര ഭാഷകളിലുമായി ഒട്ടേറെ മികച്ച സിനിമകളുടെ ഭാഗമായി താരത്തെ സിനിമ പ്രേമികൾക്ക് കാണാൻ സാധിച്ചു. തുടക്കം മുതൽ ഇതുവരെയും മികച്ച പ്രകടനമാണ് താരം കാഴ്ചവെക്കുന്നത്.

സൗത്ത് ഇന്ത്യൻ ഭാഷകളിൽ അഭിനയിച്ച മുൻനിര നായിക നടിയാണ് താരം. താരത്തിലൂടെ കടന്നുപോയ കഥാപാത്രങ്ങളും താരം ചെയ്ത സിനിമകളും എല്ലാം മികച്ചതായിരുന്നു. നിറഞ്ഞ കയ്യടികളോടെയാണ് താരത്തിന്റെ ഓരോ വേഷങ്ങളും പ്രേക്ഷകർ സ്വീകരിച്ചത്. ഏതു കഥാപാത്രമാണെങ്കിലും വളരെ മികവോടെയും മനോഹരമായും പക്വമായും താരം കൈകാര്യം ചെയ്യാറുണ്ട്.

ഇനി താരം അഭിനയിച്ചു പുറത്തു വരാനിരിക്കുന്ന സിനിമയാണ് മഹേഷും മാരുതിയും. സംവിധായകൻ സേതുവിന്റെ ചിത്രത്തിൽ ആസിഫ് അലി ആണ് നായകനായി അഭിനയിച്ചിരിക്കുന്നത്. ഈ സിനിമയെ കുറിച്ച് താരം ഒരു അഭിമുഖത്തിൽ സംസാരിക്കുന്ന സമയത്ത് ആസിഫ് അലിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഒരു സഹപ്രവർത്തക എന്ന നിലയിൽ വളരെ പ്രശംസനീയമായ വാക്കുകളാണ് താരം സംസാരിച്ചത് എന്നതു കൊണ്ട് തന്നെയാണ് വാക്കുകൾ ആരാധകർക്ക് സ്വീകര്യമായത്.

കെട്ടിയോളാണ് എന്റെ മാലാഖ എന്ന സിനിമ കണ്ടപ്പോൾ ഞാൻ എന്റെ മമ്മിയോട്‌ ഇത് പഴയ ആസിഫ് അല്ല എന്നും അവന്റെ കണ്ണുകളിൽ ഒരു മാറ്റം ഉണ്ട് അവനിപ്പോൾ കഥാപാത്രമാണ് എന്നും പറഞ്ഞു എന്ന് പറഞ്ഞാണ് താരം സംസാരിച്ചു തുടങ്ങുന്നത്. ആസിഫിന്റെ കണ്ണിൽ ഒരു ഇന്നസന്റ്സും ബ്യുട്ടീയും ഉണ്ട് എന്നും ആസിഫ് കരയുമ്പോൾ നമ്മുടെ കണ്ണും നിറയും എന്നും താരം പറഞ്ഞു.

ഒരു ആക്ടർ എന്ന നിലയിൽ ആസിഫ് ഒരുപാട് പുരോഗമിച്ചിട്ടുണ്ട് എന്നും അവന്റെ കരിയർ ഇവിടെ വരെ എത്തിയതിൽ വലിയ സന്തോഷമുണ്ട് എന്നും താരം പറയുന്നു. ഇപ്പോൾ മഹേഷും മാറുതിയും എന്ന സിനിമയിലും ഒത്തിരി ഞാൻ എൻജോയ് ചെയ്ത ആസിഫിന്റെ അഭിനയ നിമിഷങ്ങൾ ഉണ്ട് എന്നും ഇപ്പോൾ ഒരുപാട് മികച്ച സിനിമകൾ താരം ചെയ്യുന്നുണ്ട് എന്നും താരം കൂട്ടിച്ചേർത്തു. വളരെ പെട്ടന്നാണ് വാക്കുകൾ വൈറലായത്.

Leave a Reply