You are currently viewing ഭാര്യയോടൊപ്പം ഉള്ള കിടിലൻ ഫോട്ടോ പങ്കുവെച്ച് ക്രിക്കറ്റ് താരം ലസിത് മലിങ്ക.

ഭാര്യയോടൊപ്പം ഉള്ള കിടിലൻ ഫോട്ടോ പങ്കുവെച്ച് ക്രിക്കറ്റ് താരം ലസിത് മലിങ്ക.

ക്രിക്കറ്റ്‌ ലോകത്തെ ഇതിഹാസതാരമാണ് ശ്രീലങ്കൻ ക്രിക്കറ്റ് താരമായ ലസിത് മാലിംഗ. തന്റെ വ്യത്യസ്തമായ ആക്ഷനിലൂടെ ക്രിക്കറ്റ് ആരാധകരുടെ ഹൃദയം കീഴടക്കിയ മാലിങ്ക ശ്രീലങ്കയിൽ നിന്ന് പിറവികൊണ്ട ലോകോത്തര ഇതിഹാസതാരമാണ്. തന്റെ ചീറിപ്പാഞ്ഞു വരുന്ന യോർക്കർ പന്തിലൂടെ ബാറ്റ്സ്മാൻമാരുടെ പേടിസ്വപ്നമായിരുന്നു മാലിങ്ക.

20 20 ക്രിക്കറ്റ് ഫോർമാറ്റ് കണ്ട ഏറ്റവും മികച്ച പേസ് ബൗളറാണ് മാലിംഗ എന്ന് നിസ്സംശയം പറയാൻ പറ്റും. 2014 ൽ ശ്രീലങ്കക്ക് വേണ്ടി ട്വന്റി20 ലോകകപ്പ് കിരീടം നേടിക്കൊടുത്ത മാലിങ്ങ മുംബൈ ഇന്ത്യൻസിലൂടെ ലക്ഷക്കണക്കിന് ഇന്ത്യൻ ആരാധകരുടെ ഹൃദയം കീഴടക്കിയിട്ടുണ്ട്. നാല് പ്രാവശ്യം മുംബൈ ഐപിഎൽ കിരീടത്തിലേക്ക് മുത്തമിട്ടപ്പോൾ തന്റേതായ വലിയ സംഭാവന നൽകാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.

ഇപ്പോൾ അദ്ദേഹം ക്രിക്കറ്റിൽ നിന്ന് വിരമിച്ചെങ്കിലും കോച്ച് സ്ഥാനത്ത് നിന്ന് ഒരുപാട് കാര്യങ്ങൾ ടീമിന് വേണ്ടി ചെയ്തുകൊടുക്കുകയാണ്. സോഷ്യൽ മീഡിയയിൽ നിറസാന്നിധ്യമായി അദ്ദേഹം ഇപ്പോഴും നിലകൊള്ളുന്നു. തന്റെ ക്രിക്കറ്റ് വീക്ഷണങ്ങളും വിശേഷങ്ങളും കുടുംബ വിശേഷങ്ങളും മറ്റും അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിക്കാറുണ്ട്.

ഇപ്പോൾ അദ്ദേഹം പങ്കുവെച്ച പുതിയ ഒരു ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വീണ്ടും തരംഗമായി ഇരിക്കുന്നത്. തന്റെ ഭാര്യയോടൊപ്പം ഉള്ള കിടിലൻ ഫോട്ടോയാണ് അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഫോട്ടോ വൈറൽ ആയി കഴിഞ്ഞിരിക്കുന്നു. ഭാര്യ തന്യ പെരേര യുടെ കൂടെയുള്ള ഫോട്ടോയാണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്. 2010 ലാണ് ഇവരുടെ വിവാഹം നടക്കുന്നത്.

Leave a Reply