You are currently viewing ഇതാണ് യഥാർത്ഥ ചിത്രം… പ്രചരിക്കപ്പെടുന്നത് ഫോട്ടോ ഷോപ്പ് ചെയ്തത്… പ്രിയ താരം മാളവിക മോഹനൻ…

ഇതാണ് യഥാർത്ഥ ചിത്രം… പ്രചരിക്കപ്പെടുന്നത് ഫോട്ടോ ഷോപ്പ് ചെയ്തത്… പ്രിയ താരം മാളവിക മോഹനൻ…

ഇതാണ് യഥാർത്ഥ ചിത്രം… പ്രചരിക്കപ്പെടുന്നത് ഫോട്ടോ ഷോപ്പ് ചെയ്തത്… പരാതിയുമായി പ്രിയ താരം മാളവിക മോഹനൻ…

തെന്നിന്ത്യൻ സിനിമാ ലോകത്ത് ഒരുപാട് ആരാധകരുള്ള നടി ആണ് മാളവിക മോഹനൻ. 2013ലാണ് താരം സിനിമയിൽ അഭിനയിച്ചു തുടങ്ങുന്നത്. തുടക്കം മുതൽ മികവ് താരം പ്രകടിപ്പിക്കുകയും ചെയ്തു. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെയും താരത്തിന്റെ മോഹിപ്പിക്കുന്ന സൗന്ദര്യത്തിലൂടെയും ഒരുപാട് വലിയ ആരാധക വൃന്ദത്തെ താരത്തിന് നിലനിർത്താൻ കഴിഞ്ഞു. മലയാള ഭാഷയിലെ യുവ അഭിനേതാവ് ദുൽഖർ സൽമാൻ നായകനായി പുറത്തു വന്ന പട്ടം പോലെ എന്ന സിനിമയിലാണ് താരം ആദ്യമായി അഭിനയിച്ചത്.

ആദ്യ സിനിമയിലെ അഭിനയത്തിന് തന്നെ നിറഞ്ഞ കയ്യടികൾ താരത്തിന് ലഭിച്ചിട്ടുണ്ട്. തുടർന്ന് അഭിനയ പ്രാധാന്യമുള്ളതും നല്ല കഥകൾ ഉള്ളതുമായ ഒരുപാട് സിനിമകളിലാണ് താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചത്. അതുകൊണ്ടു തന്നെയാണ് സോഷ്യൽ മീഡിയ സപ്പോർട്ടിലും പിന്തുണയിലും താരം ഇപ്പോഴും മുന്നിൽ നിൽക്കുന്നത്. താരം സജീവമായി ഇടങ്ങളെ തന്റെ ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും ഷെയർ ചെയ്യുന്നതിന് വേണ്ടി ഉപയോഗിക്കാറുണ്ട്. പക്ഷേ ഇപ്പോൾ താരത്തിന്റെ ഒരു ഫേക്ക് ഫോട്ടോ സോഷ്യൽ മീഡിയ ഇടങ്ങളിൽ പ്രചരിക്കപ്പെടുന്നുണ്ട്.

യഥാർത്ഥ ചിത്രം പങ്കുവെച്ചുകൊണ്ട് താരം അക്കാര്യം വെളിപ്പെടുത്തുകയും ചെയ്തിരിക്കുകയാണ്. പ്രചരിപ്പിക്കപ്പെടുന്ന ഫെയ്ക്ക് ഫോട്ടോയെ കുറിച്ചാണ് താരം ട്വീറ്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ മാസം ഞാൻ എടുത്ത ഫോട്ടോ ആണിത്. അതിപ്പോൾ ആരോ ഫോട്ടോഷോപ്പ് ചെയ്ത് വൃത്തികെട്ട ചിത്രമാക്കി ഓൺലൈനിലൂടെ പ്രചരിപ്പിക്കുകയാണ്. ചെയ്ത ആൾ മാത്രമല്ല മറ്റുപലരും പ്രമുഖ ചാനലുകളും ചിത്രം പ്രചരിപ്പിക്കുന്നത് കാണാനിടയായി എന്നതാരം ട്വിറ്ററിൽ കുറിച്ചിട്ടുണ്ട്.

ഇത് ചീപ്പ് മാധ്യമപ്രവർത്തനമാണ്. ഇത്തരം ഫേക്ക് ചിത്രങ്ങൾ കണ്ടാൽ അത് എത്രയും പെട്ടന്ന് റിപ്പോർട്ട് ചെയ്യണം എന്നാണ് താരം കുറിച്ചത്. വളരെ പെട്ടെന്ന് തന്നെ താരത്തിന്റെ വാക്കുകൾ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. ഏതു കഥാപാത്രവും താരത്തിന് വലിയ പ്രയാസമില്ലാതെ അവതരിപ്പിക്കാൻ കഴിയുമെന്ന് തുടക്കം മുതൽ തന്നെ താരത്തിന് തെളിയിക്കാൻ സാധിച്ചിട്ടുണ്ട്. അതിനപ്പുറം താരത്തിന്റെ അഭിനയ മികവ് കൊണ്ട് സിനിമ മേഖലയിൽ താരത്തിന്റെ ഇടം ഭദ്രമാക്കാനും സഹായകമായി.

നിർണ്ണായകം, ബിയോണ്ട് ദ ക്ലൗഡ്സ്’ എന്നീ സിനിമകളിലെ അഭിനയം ശ്രദ്ധേയമായിരുന്നു. പ്രേക്ഷകർക്കിടയിൽ വലിയ സ്ഥാനം നേടി കൊടുത്തതും ഈ ചിത്രങ്ങളിലെ അഭിനയം തന്നെയാണ്. അതുകൊണ്ടുvതന്നെയാണ് താരത്തിന്റെ സിനിമകൾക്ക് നിത്യഹരിതമായ പ്രേക്ഷകരെ നേടാനും സാധിക്കുന്നത്. ഓരോ കഥാപാത്രത്തെയും വളരെ മികച്ച രൂപത്തിൽ ആണ് താരം അവതരിപ്പിക്കുന്നത്. ഒന്നിനൊന്ന് വ്യത്യസ്തമായ കഥാപാത്രങ്ങളാണ് താരം സെലക്ട് ചെയ്യുന്നത് എന്ന് തന്നെയാണ് താരത്തിന്റെ കരിയറിലെ ഉയർച്ചകൾക്ക് പ്രധാന കാരണം.

മലയാളത്തിൽ താരം അഭിനയം ആരംഭിച്ച വലിയ മികവ് താരം പ്രകടിപ്പിച്ചു കൊണ്ട് തുടർന്നുള്ള വർഷങ്ങളിൽ ഇതര ഭാഷകളിൽ നിന്നുള്ള അവസരങ്ങളും താരത്തെ തേടിയെത്തി തുടങ്ങി. 2019ൽ ആണ് താരം തമിഴിൽ അഭിനയിക്കുന്നത്. പേട്ട എന്ന സിനിമയിലൂടെയാണ് തമിഴകത്ത് ആരാധകരെ നേടി തുടങ്ങിയത്. ഭാഷ എന്താണെങ്കിലും ഓരോ വേഷങ്ങളിലൂടെയും താരം ഒരുപാട് ആരാധകരെ നേടുകയും ചെയ്യുന്നുണ്ട്. മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും താരത്തിന് പെട്ടന്ന് നേടാൻ കഴിഞ്ഞു. ഇപ്പോൾ ഭാഷകൾക്ക് അതീതമായി താരത്തിന് ഒരുപാട് ആരാധക വൃന്തങ്ങളുണ്ട്.

Leave a Reply