You are currently viewing കുട്ടികളുടെ കാര്യം ജാതകത്തിൽ പറഞ്ഞിരുന്നു; അമ്മയാകേണ്ടെന്ന് തീരുമാനിച്ചതിനെക്കുറിച്ച് ലെന

കുട്ടികളുടെ കാര്യം ജാതകത്തിൽ പറഞ്ഞിരുന്നു; അമ്മയാകേണ്ടെന്ന് തീരുമാനിച്ചതിനെക്കുറിച്ച് ലെന

മികച്ച അഭിനയം കൊണ്ട് സിനിമ മേഖലയിൽ അറിയപ്പെടുന്ന ഒരു ഇന്ത്യൻ ചലച്ചിത്ര നടിയാണ് ലെന. ജയരാജിന്റെ സിനിമയായ സ്നേഹത്തിലൂടെയാണ് താരം ആദ്യം വെള്ളിത്തിരിയിൽ എത്തുന്നത്. പിന്നീട് കരുണം, ഒരു ചെറു പുഞ്ചിരി, വർണ്ണക്കാഴ്ചകൾ, സ്പിരിറ്റ് തുടങ്ങി ഒട്ടേറെ മലയാള സിനിമകളിൽ അഭിനയിച്ചു. മലയാള ചലച്ചിത്രങ്ങളിലും മലയാളം ടെലിവിഷൻ പരമ്പരകളിലുമാണ് താരം അഭിനയിച്ചിട്ടുള്ളത്.

മനഃശാസ്ത്രത്തിൽ ഉപരി പഠനം നടത്തിയ താരം മുംബൈയിൽ സൈക്കോളജിസ്റ്റായി ജോലി ചെയ്തിട്ടുണ്ട്. പിന്നീടാണ് അഭിനയ മേഖലയിലേക്ക് താരം കടന്നു വരുന്നത്. ട്രാഫിക് എന്ന 2011 പുറത്തിറങ്ങിയ സിനിമയിലൂടെയാണ് താരത്തിന് സിനിമയിൽ വഴിത്തിരിവുണ്ടായത്. അതിലൂടെ അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലേക്ക് താരത്തിന് അവസരങ്ങൾ ലഭിക്കാൻ തുടങ്ങി.

എന്നാൽ ഇപ്പോൾ താരം ആത്മീയ പാതയിലേക്ക് തിരിഞ്ഞിരിക്കുന്നു എന്നാണ് താരത്തിന്റെ വാക്കുകളിൽ നിന്നും മറ്റു മനസ്സിലാകുന്നത്. താരം ഈയടുത്ത് എഴുതി പുറത്തിറക്കിയ ഓട്ടോബയോഗ്രഫി ഓഫ് ഗോഡ് എന്ന ബുക്കിലും ഇത്തരത്തിലുള്ള ആത്മീയ കാര്യങ്ങൾക്കാണ് താരം മുൻതൂക്കം നൽകിയിരിക്കുന്നത്. ആത്മാവിനെക്കുറിച്ചും സ്വയം തിരിച്ചറിയലിനെക്കുറിച്ചും എല്ലാം താരം എഴുതിയ പുസ്തകത്തിൽ പ്രതിപാദിച്ചിട്ടുണ്ട്.

മനസ്സ് ജാതകം തുടങ്ങിയവയെ കുറിച്ച് എല്ലാം താരം അഭിമുഖത്തിൽ സംസാരിക്കുന്നുണ്ട്. മറ്റു പല മേഖലകളെക്കാൾ കൂടുതൽ താരം ഇപ്പോൾ ആത്മീയ പാതയ്ക്ക് തന്നെ മുൻതൂക്കം നൽകുന്നു എന്ന് തന്നെയാണ് താരത്തിന്റെ ഓരോ വാക്കുകളിൽ നിന്നും മനസ്സിലാകുന്നത്. മനസ്സ് സ്വന്തമല്ല എന്നും അതൊരു ഇന്റർനെറ്റ് പോലെയാണ് എന്നും കാര്യങ്ങൾ പലതും അപ്‌ലോഡ് ചെയ്യുകയും ഡൗൺലോഡ് ചെയ്യുകയും ചെയ്യാം എന്നും താരം പറഞ്ഞു.

അതിനെക്കുറിച്ചാണ് താരത്തിന്റെ അടുത്ത പുസ്തകം എന്നുള്ള പ്രഖ്യാപനവും താരം നടത്തിയിട്ടുണ്ട്. യു ഡോണ്ട് ഹാവ് എ മൈൻഡ് എന്നായിരിക്കും അടുത്ത് എഴുതാൻ പോകുന്ന പുസ്തകത്തിന്റെ പേര്. ജീവിതത്തിൽ നടക്കുന്നതെല്ലാം മുൻപ് നിശ്ചയിക്കപ്പെട്ടിട്ടുള്ളതാണ് എന്നും ജാതകം ജീവിതത്തിന്റെ ഒരു ബ്ലൂ പ്രിന്റ് ആണ് എന്നും താരം അഭിപ്രായപ്പെടുന്നു. എന്റെ ജാതകത്തിൽ ഞാൻ ചിലപ്പോൾ കുട്ടികൾ വേണ്ട എന്ന് തീരുമാനിക്കും എന്ന് ഉണ്ടായിരുന്നു എന്നും അതുപോലെ കുട്ടികൾ വേണ്ട എന്ന് തീരുമാനിച്ചിരിക്കുകയാണ് എന്നും താരം പറഞ്ഞു.

വിവാഹ യോഗം സന്യാസയോഗം എന്നിവയെല്ലാം ജാതകത്തിൽ ഉണ്ട് എന്നും അതിൽ നമ്മൾ ഏതാണ് സെലക്ട് ചെയ്യുന്നത് അതിനനുസരിച്ച് ആയിരിക്കും നമ്മുടെ ജീവിതം മുന്നോട്ടു പോവുക എന്നുമാണ് താരത്തിന്റെ അഭിപ്രായം. ജീവിതത്തിൽ വലിയ മാനസിക പിരിമുറുക്കങ്ങളിലൂടെയും സംഘർഷങ്ങളിലൂടെയും പ്രതിസന്ധി ഘട്ടങ്ങളിലൂടെയും താരം കടന്നു പോയിട്ടുണ്ട് എന്നും 15 വർഷത്തോളം ഡിപ്രഷനിൽ ആയിരുന്നു എന്നും താരം പറഞ്ഞു.

സിനിമാ രംഗത്ത് താരം സജീവ സാന്നിധ്യമായി നിലനിൽക്കുന്നുണ്ട്. എങ്കിലും ജീവിതത്തിന്റെ പ്രാധാന്യവും പ്രാമുഖ്യവും എല്ലാം ആത്മീയ പാതക്ക് താരം നൽകിയിരിക്കുന്നു എന്നാണ് മനസ്സിലാകുന്നത്. എന്തായാലും താരം പുറത്തിറക്കിയ പുസ്തകവും താരം നൽകുന്ന അഭിമുഖങ്ങളും താരത്തിന്റെ വാക്കുകളും എല്ലാം വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയ ഇടങ്ങളിൽ വൈറലാകുന്നത്.

Leave a Reply