You are currently viewing എത്രയെത്ര ചിത്രമാര്‍ തനിസ്വരൂപം കാട്ടാന്‍ ഇരിക്കുന്നു’; വിമര്‍ശിച്ച് സൂരജ് സന്തോഷ്‌

എത്രയെത്ര ചിത്രമാര്‍ തനിസ്വരൂപം കാട്ടാന്‍ ഇരിക്കുന്നു’; വിമര്‍ശിച്ച് സൂരജ് സന്തോഷ്‌

അയോധ്യയിലെ രാമ ക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിനത്തിൽ നാമം ജപിച്ചും വിളക്കുകൾ കത്തിച്ചു കൊണ്ടും ആചരിക്കണം എന്ന് നിർദ്ദേശിക്കുന്ന ഗായിക കെഎസ് ചിത്രയുടെ വീഡിയോ വൈറലായിരുന്നു. ഇതിനെ തുടർന്ന് ഒരുപാട് പേരാണ് അനുകൂലിച്ച് കൊണ്ടും പ്രതികൂലിച്ചു കൊണ്ടും രംഗത്തെത്തിയത്. കെ എസ് ചിത്ര ഉൾപ്പെടെ പ്രമുഖരായ ചിലർ അക്ഷതം സ്വീകരിച്ചതും വലിയ വാർത്തയായിരുന്നു. അതോടൊപ്പം ആണ് കെ എസ് ചിത്രയുടെ വീഡിയോ വൈറൽ ആയത്.

“അയോദ്ധ്യ രാമ ക്ഷേത്രത്തിൻ്റെ പ്രതിഷ്‌ഠാ ദിനമായ ജനുവരി 22ന് എല്ലാവരും ഉച്ചക്ക് 12.20 ന് ‘ശ്രീരാമ ജയരാമ, ജയജയരാമ’ എന്ന രാമ മന്ത്രം ജപിച്ചു കൊണ്ടിരിക്കണം, അതു പോലെ വൈകുന്നേരം അഞ്ച് തിരിയുള്ള വിളക്ക് വീടിൻ്റെ നാനാഭാഗത്തും തെളിയിക്കണം. ഭഗവാൻ്റെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാവട്ടെ എന്ന് പരിപൂർണമായി പ്രാർത്ഥിക്കുന്നു. ലോകാ സമസ്താ സുഖിനോ ഭവന്തു.” എന്നാണ് ചിത്ര വീഡിയോയിൽ പറയുന്നത്.

ഇതിന് തുടർന്ന് ഒരുപാട് പേരാണ് ഗായികക്ക് എതിരെ വിമർശന ഉന്നയിച്ചു കൊണ്ട് രംഗത്തെത്തിയത്. രചന നാരായണൻകുട്ടി ഉൾപ്പെടെ അനുകൂലിച്ചു കൊണ്ട് രംഗത്തെത്തിയിരുന്നു. എന്നിരുന്നാൽ തന്നെയും ഒരുപാട് പേരാണ് സോഷ്യൽ മീഡിയ ഇടങ്ങളിൽ ഗായികക്കെതിരെ സൈബർ അറ്റാക്ക് നടത്തിക്കൊണ്ടിരിക്കുന്നത്. ഇതുവരെയായി വിമർശനങ്ങൾ ഒന്നും കേട്ടിട്ടില്ലാത്ത ഒരാൾക്ക് ഈ വിഷയത്തിൽ അങ്ങനെ ഒരു സൈബർ അറ്റാക്ക് നടന്നിരിക്കുകയാണ്.

ഇപ്പോൾ സൂരജ് സന്തോഷ് ഈ വിഷയത്തിൽ തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിലൂടെ അഭിപ്രായം രേഖപ്പെടുത്തിയത് വളരെ പെട്ടെന്ന് തന്നെ വൈറൽ ആയിരിക്കുകയാണ് ചിത്രയെ വിമർശിച്ചുകൊണ്ടുള്ള അഭിപ്രായമാണ് സൂരജ് സന്തോഷ് തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പങ്കുവെച്ചിട്ടുള്ളത് വളരെ പെട്ടെന്ന് തന്നെ ഇൻസ്റ്റാഗ്രാം സ്റ്റോറി വൈറലാവുകയും സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുകയും ചെയ്തിട്ടുണ്ട്.

ഹൈലൈറ്റ് എന്താണെന്ന് വെച്ചാൽ, സൗകര്യപൂർവം ചരിത്രം മറന്നുകൊണ്ട്, പള്ളി പൊളിച്ചാണ് അമ്പലം പണിതതെന്ന വസ്തുത സൈഡിലേക്ക്‌ മാറ്റി വച്ചിട്ട് ലോകാ സമസ്ത സുഖിനോ ഭവന്തുന്നൊക്കെ പറയുന്ന ആ നിഷ്കളങ്കതയാണ്. വിഗ്രഹങ്ങൾ ഇനി എത്ര ഉടയാൻ കിടക്കുന്നു ഓരോന്നായ്. എത്ര എത്ര കെ. എസ്‌ ചിത്രമാർ തനി സ്വരൂപം കാട്ടാൻ ഇരിക്കുന്നു. കഷ്ടം, പരമ കഷ്ടം’ എന്നാണ് സൂരജ് സന്തോഷ്‌ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പറയുന്നത്.

Leave a Reply