You are currently viewing കല്യാണം കഴിക്കാതെ ഗര്‍ഭിണിയായോ?? നിറവയറിലുള്ള ഫോട്ടോസ് കണ്ട് കൂട്ടുകാരികള്‍ പോലും ചീത്ത വിളിച്ചെന്ന് സയനോര

കല്യാണം കഴിക്കാതെ ഗര്‍ഭിണിയായോ?? നിറവയറിലുള്ള ഫോട്ടോസ് കണ്ട് കൂട്ടുകാരികള്‍ പോലും ചീത്ത വിളിച്ചെന്ന് സയനോര

ആരാധകർക്കിടയിൽ വലിയ പ്രതീക്ഷകളുടെ കാത്തിരിക്കുന്ന ഒരു സിനിമയാണ് വണ്ടർ വുമൺ. ഗര്‍ഭാവസ്ഥയിലുള്ള അഞ്ച് സ്ത്രീകള്‍ തമ്മിലുണ്ടാകുന്ന കൂട്ടുകെട്ടിന്റെ കഥയാണ് സിനിമയിൽ പറയുന്നത്. പ്രമോഷന്റെ ഭാഗമായി നടിമാരായ പാര്‍വതി, നിത്യ മേനോന്‍, പത്മപ്രിയ, ഗായിക സയനോര തുടങ്ങി ഒരേ സമയം ഗര്‍ഭിണിമാരായിരുന്നു. പ്രഗ്നൻസി ടെസ്റ്റ് പോസിറ്റീവ് ആയ ഒരു ഫോട്ടോയാണ് എല്ലാവരും ഒരുമിച്ച് പങ്കുവെച്ചത്. ഒരു വെറൈറ്റി രൂപത്തിൽ തന്നെയാണ് പ്രമോഷൻ നടന്നത് എന്നത് വ്യക്തമാണ്.

അത് സോഷ്യൽ മീഡിയ ഇടങ്ങളിൽ ഒന്നടങ്കം ഒരുപോലെ തരംഗം ആവുകയും ചെയ്തിരുന്നു. ആ പോസ്റ്റ് പങ്കുവെച്ചതിനു ശേഷം സമൂഹത്തിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും ലഭിച്ച മറുപടികളെ കുറിച്ച് പറയുകയാണ് സയനോര. തന്റെ പോസ്റ്റ് കണ്ടതോടെ അടുത്ത സുഹൃത്തുക്കള്‍ പോലും വിളിച്ചിട്ട് ചീത്ത പറഞ്ഞു എന്നും നിനക്കിതിന്റെ വല്ല കാര്യവുമുണ്ടായിരുന്നോ എന്നാണ് ഭൂരിഭാഗം പേരും ചോദിച്ചത് എന്നും താരം പറയുന്നുണ്ട്.

പലരും എന്നെ ഉപദേശിക്കുകയാണ് ചെയ്തത് എന്നും താരം പറഞ്ഞു. സായ നിനക്കിതിന്റെ വല്ല കാര്യവുമുണ്ടായിരുന്നോ? ആദ്യത്തേത് തന്നെ നീ എന്ത് പാടുപെട്ടാണ് മാനേജ് ചെയ്തത് എന്നും പലരും ചോദിച്ചു എന്ന് സയനോരാ പറയുന്നു. മൃദുല വിളിച്ചിട്ട് എന്നെ ചീത്ത പറഞ്ഞു. സായ ചേച്ചിയ്ക്ക് വേറെ പണിയൊന്നുമില്ലേ എന്നാണ് ചോദിച്ചത് എന്നും താരം പറയുന്നു. അടുത്ത സുഹൃത്തുക്കളോട് പോലും ഞാനിത് പറഞ്ഞിരുന്നില്ലെന്നാണ് സയനോര പറയുന്നത്.

ഞാൻ സിനിമ കാണട്ടെ എന്നിട്ട് നിന്നെ കാണാൻ വരുന്നുണ്ട് എന്നാണ് ഭാവന പറഞ്ഞത് എന്നും പറഞ്ഞു. എനിക്ക് സിനിമ ഒരു പുതിയ എക്സ്പീരിയൻസ് ആയിരുന്നു എന്നും എന്റെ ഗർഭകാലം വളരെ തിരക്കുപിടിച്ച സ്റ്റേജ് ഷോകളുടെയെല്ലാം ഇടയിലൂടെ വളരെ കഷ്ടപ്പെട്ടായിരുന്നു മാനേജ് ചെയ്തിരുന്നത് എന്നും പറയുന്നുണ്ട് അതുകൊണ്ടുതന്നെ പുതിയ ഒരു ഗർഭകാലം ആസ്വദിച്ച് അഭിനയിക്കാൻ കഴിഞ്ഞു എന്നാണ് താരം പറയുന്നത്.

എന്നാല്‍ പാര്‍വതിയടക്കമുള്ളവരുടെ പോസ്റ്റ് കണ്ടിട്ട് നിങ്ങള്‍ കല്യാണം കഴിക്കാതെ ഗര്‍ഭിണിയായോ എന്നൊന്നും ചോദിച്ചില്ലെന്നുള്ളത് ശ്രദ്ധേയമാണെന്നും സയനോര വ്യക്തമാക്കുന്നു. പ്രഗ്നന്‍സി ടെസ്റ്റ് പോസിറ്റീവാണെന്നുള്ള ഫോട്ടോ പോസ്റ്റ് ചെയ്‌തോടെ അറിയുന്നവര്‍ വിളിച്ച്‌ ആശംസ അറിയിച്ചു എന്നും നമ്മളുടെ നാട്ടില്‍ ഒരുപാട് മാറ്റങ്ങള്‍ വന്നുവെന്ന് ഇതിലൂടെ മനസിലായെന്നും സയനോര പറയുന്നുണ്ട്. എന്തായാലും അഭിനേതാക്കൾ ഒരുമിച്ച് ഇങ്ങനെ ഒരു പോസ്റ്റ് പങ്കുവയ്ക്കുന്നതിലൂടെ പ്രമോഷൻ പരിപാടികൾ ആസൂത്രണം ചെയ്തത് അഭിനന്ദനാർഹമാണ്.

Leave a Reply