You are currently viewing കൃതി ഷെട്ടിക്കൊപ്പം നായകനായി അഭിനയിക്കില്ല കാരണം വ്യക്തമാക്കി : വിജയ് സേതുപതി

കൃതി ഷെട്ടിക്കൊപ്പം നായകനായി അഭിനയിക്കില്ല കാരണം വ്യക്തമാക്കി : വിജയ് സേതുപതി

മകളായി അഭിനയിച്ച കൃതി ഷെട്ടിക്കൊപ്പം നായകനായി അഭിനയിക്കില്ല: വിജയ് സേതുപതി

ഒരു ഇന്ത്യൻ നടനും ചലച്ചിത്ര നിർമ്മാതാവുമാണ് വിജയ് ഗുരുനാഥ സേതുപതി. അദ്ദേഹം പ്രധാനമായും തമിഴ് സിനിമകളിൽ പ്രവർത്തിക്കുന്നയാളാണ്. ഒരു ദേശീയ ചലച്ചിത്ര അവാർഡ് , രണ്ട് ഫിലിം ഫെയർ അവാർഡുകൾ സൗത്ത് , രണ്ട് തമിഴ്‌നാട് സ്റ്റേറ്റ് ഫിലിം അവാർഡുകൾ എന്നിവയുൾപ്പെടെ നിരവധി അംഗീകാരങ്ങൾക്ക് അദ്ദേഹം അർഹനായിട്ടുണ്ട്. ഹിന്ദി , മലയാളം , തെലുങ്ക്, കന്നഡ ഭാഷാ ചിത്രങ്ങളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

ദുബായിൽ എൻ ആർ ഐ അക്കൗണ്ടൻ്റായി ജോലി ചെയ്ത ശേഷം , പശ്ചാത്തല നടനായി സിനിമാ ജീവിതം ആരംഭിച്ച താരം തെൻമേർക്ക് പരുവക്കാറ്റ് എന്ന ചിത്രത്തിലെ തൻ്റെ ആദ്യ പ്രധാന കഥാപാത്രത്തിന് മുമ്പ് ചെറിയ സഹ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. 2012ൽ സുന്ദരപാണ്ഡ്യൻ , പിസ്സ , നടുവുല കൊഞ്ഞം പക്കത്ത കാണോം എന്നീ ചിത്രങ്ങളിലൂടെയാണ് അദ്ദേഹം പ്രശസ്തിയിലേക്ക് ഉയർന്നത്. ഇപ്പോൾ വിജയ ചിത്രങ്ങളുടെ തുടർച്ചയിൽ താരം ഒരുപാട് ആരാധകരെയാണ് നേടിയത്.

ഇപ്പോൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ താരത്തിന്റെ പേര് ഉയർന്നു കേൾക്കുന്നത് കൃതി ഷെട്ടിക്കൊപ്പം നായികനായി അഭിനയിക്കില്ല എന്ന താരത്തിന്റെ വാക്കു കൊണ്ടാണ്. 2021ൽ പുറത്തിറങ്ങിയ ‘ഉപ്പെണ്ണ’യ്ക്ക് ശേഷം നടി കൃതി ഷെട്ടിക്കൊപ്പം ഇതുവരെ അഭിനയിക്കാതിരുന്നതിന്റെ കാരണം വെളിപ്പെടുത്തിയതാണ് വിജയ് സേതുപതി വാർത്തകളിൽ നിറയാൻ കാരണം. സേതുപതി അച്ഛനും കൃതി മകളുമായി വേഷമിട്ട ഉപ്പെണ്ണ തിയേറ്ററിൽ വൻ വിജയമായിരുന്നു.

മികച്ച തെലുങ്ക് ചിത്രത്തിനുള്ള ആ വർഷത്തെ ദേശീയ പുരസ്‌കാരവും നേടി. സിനിമയുടെ വിജയ ശേഷം ഇരുവരെയും പ്രധാന കഥാപാത്രങ്ങളായി നിരവധി പ്രോജക്ടുകൾ വന്നെങ്കിലും വിജയ് സേതുപതി സമ്മതം മൂളിയിരുന്നില്ല. കൃതിയുടെ അച്ഛനായി അഭിനയിച്ച ശേഷം നായകനായി വേഷമിടാൻ ബുദ്ധിമുട്ടുണ്ട് എന്നാണ് സേതുപതി പറയുന്നത്. ഒരു തെലങ്കു ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുന്നതിനിടയിലാണ് താരം ഇക്കാര്യം പറയുന്നത്.

കൃതിയുടെ അച്ഛനായി തെലുങ്ക് ചിത്രമായ ഉപ്പെണ്ണയിൽ ഞാനൊരു വേഷം ചെയ്തിരുന്നു എന്നും അതിന്റെ വിജയത്തിനു ശേഷം ഒരു തമിഴ് ചിത്രത്തിൽ ഒപ്പുവച്ചു. ഹീറോയിനായി കൃതി ഷെട്ടി വന്നാൽ നന്നാകും എന്നായിരുന്നു ഫിലിം യൂണിറ്റ് ചിന്തിച്ചത് എന്നും എനിക്ക് അവരുടെ ഫോട്ടോ കിട്ടിയ വേളയിൽ ഞാൻ അണിയറ പ്രവർത്തകരെ വിളിക്കുകയും തെലുങ്ക് ചിത്രത്തിൽ അച്ഛനായി അഭിനയിച്ച കാര്യം പറയുകയും അവരുമായി റൊമാന്റികായി അഭിനയിക്കാൻ ആകില്ല . അതുകൊണ്ട് നായികയെ മാറ്റണമെന്ന് ഞാൻ പറഞ്ഞു എന്നുമാണ് താരം പറഞ്ഞത്.

Leave a Reply