You are currently viewing ലൈഫ് ജാക്കറ്റ് ഇട്ട് വെള്ളത്തിലിറങ്ങാൻ റെഡിയായി താരം…. ഫോട്ടോകൾ

ലൈഫ് ജാക്കറ്റ് ഇട്ട് വെള്ളത്തിലിറങ്ങാൻ റെഡിയായി താരം…. ഫോട്ടോകൾ

മലയാള സിനിമ മേഖലയിൽ ഒരുപാട് ആരാധകർ ഉള്ള അഭിനേത്രിയാണ് കാർത്തിക മുരളീധരൻ. വെറും രണ്ട് സിനിമകൾ കൊണ്ടാണ് താരം മലയാളി പ്രേക്ഷകരെ കൈയിലെടുത്തത്. 2017, 2018 വർഷങ്ങളിലാണ് താരത്തിന്റെ സിനിമകൾ പുറത്തിറങ്ങിയത്. ഓരോ സിനിമകളിലും വളരെ മികച്ച പ്രകടനങ്ങൾ താരം കാഴ്ചവച്ചത് കൊണ്ട് തന്നെ വളരെ പെട്ടെന്ന് ആരാധകരെ നേടിയെടുക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്.

2017-ൽ ദുൽഖർ സൽമാനൊപ്പം അഭിനയിച്ച കോമ്രേഡ് ഇൻ അമേരിക്ക എന്ന മലയാള ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് വന്നത്. ദുൽഖർ സൽമാൻ പ്രധാന വേഷത്തിൽ അഭിനയിച്ച അമൽ നീരദ് സംവിധാനം ചെയ്ത് 2017-ൽ പുറത്തിറങ്ങിയ ഒരു ഇന്ത്യൻ മലയാളം – ഭാഷാ സാഹസിക ചിത്രമാണ് കോമ്രേഡ് ഇൻ അമേരിക്ക ( സിഐഎ). കോമ്രേഡ് ഇൻ അമേരിക്ക എന്ന സിനിമയിലെ സാറ മേരി കുര്യൻ എന്ന കഥാപാത്രത്തിലൂടെയാം താരം ഇന്നും അറിയപ്പെടുന്നത്.

ഈ സിനിമയിൽ താരം അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര് പോലും മലയാളികൾ മറക്കില്ല. അത്രത്തോളം പ്രേക്ഷകപ്രശംസ പിടിച്ചുപറ്റാൻ സാറാ മേരി കുര്യൻ എന്ന കഥാപാത്രത്തിലൂടെ താരത്തിന് കഴിഞ്ഞു. സിനിമയിലെ പല ഡയലോഗുകളും ഇന്നും മലയാളികൾ പല പലയിടങ്ങളിലായി ഉപയോഗിച്ചു കൊണ്ടിരിക്കുകയാണ്. തീഷ്ണമായ പ്രണയമാണ് സിനിമ പറഞ്ഞത്. നിറഞ്ഞ കയ്യടികളോടെ പ്രേക്ഷകർ സിനിമ സ്വീകരിക്കുകയും ചെയ്തു.

അടുത്ത ചിത്രം മെഗാസ്റ്റാർ മമ്മൂട്ടിയുടെ കൂടെ ആയിരുന്നു എന്നത് എടുത്തു പറയേണ്ട വലിയ മേന്മയാണ്. മമ്മൂട്ടിക്കൊപ്പം അഭിനയിച്ച അങ്കിൾ താര ത്തിന്റെ കരിയറിലെ വണ്ണാത്തി ബെസ്റ്റ് പെർഫോമൻസ് തന്നെയാണ്. ഗിരീഷ് ദാമോദർ സംവിധാനം ചെയ്‌ത് 2018 ലെ ഇന്ത്യൻ മലയാളം -ഭാഷാ നാടക ത്രില്ലർ ചിത്രമാണ് അങ്കിൾ. ചിത്രത്തിൽ മമ്മൂട്ടിയ്ക്കൊപ്പം പ്രധാന വേഷത്തിൽ പ്രത്യക്ഷപ്പെടാൻ താരത്തിന് കഴിഞ്ഞു.

മുതിർന്ന ഛായാഗ്രാഹകൻ സി കെ മുരളീധരന്റെ മകളാണ് താരം. ചെറുപ്പം മുതൽ തന്നെ സിനിമ മേഖലയോട് ആഭിമുഖ്യം ഉള്ള കുടുംബം ആയതുകൊണ്ട് തന്നെ തുടക്കത്തിൽ ഒരുപാട് മീഡിയ സപ്പോർട്ട് താരത്തിന് ലഭിച്ചു. നടി എന്ന നിലയിൽ 2017 ളും 2018ളും താരം സജീവമായിരുന്നു. തുടക്കം മുതൽ താരം അഭിനയിച്ച രണ്ടു സിനിമകളിലും വളരെ മികച്ച അഭിനയ പ്രകടനങ്ങൾ ആണ് താരം കാഴ്ചവച്ചത്.

താരം സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം സജീവമാണ്. ഇപ്പോൾ താരം വെള്ളത്തിൽ കളിക്കാൻ ഒരുങ്ങി ലൈഫ് ജാക്കറ്റ് എല്ലാം ധരിച്ചു നിൽക്കുന്ന ഫോട്ടോകൾ ആണ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്. വളരെ സന്തോഷവതിയായി താരത്തെ കാണാൻ കഴിയുന്നു. വളരെ മികച്ച പ്രേക്ഷക പ്രതികരണങ്ങളുടെ തന്നെയാണ് താരത്തിന്റെ പുതിയ ഫോട്ടോകളും ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തിട്ടുള്ളത്.

Leave a Reply