You are currently viewing കുട്ടി ഉടുപ്പിൽ ബങ്കലൂരിൽ ചുറ്റിക്കറങ്ങുന്ന വീഡിയോ പങ്കുവെച്ച് പ്രിയതാരം കനിഹ.. ഏറ്റെടുത്ത് ആരാധകർ

കുട്ടി ഉടുപ്പിൽ ബങ്കലൂരിൽ ചുറ്റിക്കറങ്ങുന്ന വീഡിയോ പങ്കുവെച്ച് പ്രിയതാരം കനിഹ.. ഏറ്റെടുത്ത് ആരാധകർ

ഒരു സമയത്ത് മലയാള സിനിമയിലെ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിമാരിൽ ഒരാളായി തിളങ്ങി നിന്നിരുന്ന താരമാണ് കനിഹ. ഇപ്പോൾ താരം സിനിമയിൽ പഴയതുപോലെ സജീവമല്ലെങ്കിലും മികച്ച കഥാപാത്രങ്ങളിലൂടെ ഇന്നും പ്രേക്ഷകരെ പൂർണ്ണമായി തൃപ്തിപ്പെടുത്തുന്നു എന്ന് വേണം പറയാൻ. ഒരുപാട് സൂപ്പർ ഹിറ്റ് സിനിമകളുടെ ഭാഗമാകാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

മലയാള സിനിമയിൽ കൂടുതൽ സജീവമായി നിലകൊള്ളുന്ന താരം മലയാളത്തിന്റെ പുറമേ കന്നട തമിഴ് തെലുങ്ക് എന്നീ ഭാഷകളിലെ സിനിമകളിലും അഭിനയിച്ചു കഴിവ് തെളിയിച്ചിട്ടുണ്ട്. അഭിനയിച്ച സിനിമകളിലൊക്കെ മികച്ച പ്രകടനം തന്നെയാണ് താരം കാഴ്ചവെച്ചത്. തമിഴ് സിനിമയിലൂടെയാണ് താരം അഭിനയ ലോകത്തേക്ക് കടന്നു വന്നതെങ്കിലും പിന്നീട് കൂടുതൽ സജീവമായി നിലകൊണ്ടത് മലയാള സിനിമയിലാണ്.

താരം ഒരു സോഷ്യൽ മീഡിയ സെലിബ്രിറ്റി കൂടിയാണ്. തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഫോട്ടോകളും വീഡിയോകളും താരം സമൂഹമാധ്യമങ്ങളിൽ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഇൻസ്റ്റാഗ്രാമിൽ മാത്രമായി താരത്തിന് 9 ലക്ഷത്തിനടുത്ത് ആരാധകരുണ്ട്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകൾ വീഡിയോകളും സോഷ്യൽ മീഡിയയിൽ പെട്ടെന്ന് വൈറൽ ആവുകയും ചെയ്യാറുണ്ട്.

അഭിപ്രായങ്ങളും നിലപാടുകളും താരം സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിക്കാറുണ്ട്. തനിക്കെതിരെ വരുന്ന സദാചാര കമന്റുകൾക്കെതിരെ താരം കൃത്യമായി മറുപടി നൽകുകയും ചെയ്യാറുണ്ട്. താരത്തിന്റെ വസ്ത്രത്തെ വിമർശിച്ചുകൊണ്ട് ഒരുപാട് പേര് മോശമായ രീതിയിൽ കമന്റ് രേഖപ്പെടുത്താറുണ്ട്. പക്ഷേ തന്റെ നിലപാടുകളിൽ ഒട്ടും മാറ്റം വരുത്താതെയാണ് താരം മുന്നോട്ടുപോകുന്നത്.

ഇപ്പോൾ താരം പുത്തൻ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ്. പതിവുപോലെ ബോൾഡ് വേഷത്തിലാണ് താരം ഫോട്ടോയിൽ കാണപ്പെടുന്നത്. കുട്ടി ഉടുപ്പിൽ ടെറസിന് മുകളിൽ നിന്നുള്ള ഫോട്ടോകളാണ് താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. അവനവന്റെ വില അവനവൻ തിരിച്ചറിഞ്ഞാൽ പിന്നീട് വ്യത്യസ്തമായ ജീവിതമായിരിക്കും എന്ന ക്യാപ്ഷനാണ് നൽകിയിരിക്കുന്നത്. ഏതായാലും താരത്തിന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നു.

2002 ൽ പുറത്തിറങ്ങിയ ഫൈവ് സ്റ്റാർ എന്ന തമിഴ് സിനിമയിൽ ഈശ്വരി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് താരം ആദ്യമായി വെള്ളത്തിലയിൽ പ്രത്യക്ഷപ്പെട്ടത്. പിന്നീട് നാലു വർഷത്തിനുശേഷം എന്നിട്ടും എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം മലയാളത്തിൽ അരങ്ങേറിയത്. പിന്നീടങ്ങോട്ട് ഒരുപാട് സൂപ്പർ ഹിറ്റ് സിനിമകളിൽ താരം പ്രത്യക്ഷപ്പെട്ടു. ഡബ്ബിങ് ആർട്ടിസ്റ്റ് എന്ന നിലയിലും പ്ലേബാക്ക് സിംഗർ എന്ന നിലയിലും തിളങ്ങിനിൽക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

Leave a Reply