ഹിന്ദി സിനിമകളിൽ കൂടുതലായി പ്രത്യക്ഷപ്പെടുന്ന ഒരു ഇന്ത്യൻ അഭിനേത്രിയും ചലച്ചിത്ര നിർമ്മാതാവുമാണ് കങ്കണ റണാവത്ത്. സ്ത്രീ കേന്ദ്രീകൃത സിനിമകളിലെ മികച്ച അഭിനയത്തിന് ഒരുപാട് പ്രശംസകൾ നേടിയെടുത്ത നടിയാണ് താരം. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ ആണ് താരം ഓരോ സിനിമയിലും സെലക്ട് ചെയ്യുന്നത്. വളരെ സെലക്ടീവ് ആയാണ് താരം അഭിനയിക്കുന്നത് എങ്കിലും ഒട്ടനവധി ചിത്രങ്ങളിൽ പ്രധാന കഥാപാത്രങ്ങളെ താരം അവതരിപ്പിച്ചു. തുടക്കം മുതൽ ഇതുവരെയും അഭിനയ മികവ് താരം പ്രകടിപ്പിച്ചു.

2006 മുതൽ സിനിമ അഭിനയം മേഖലയിൽ താരം സജീവമാണ്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ ഓരോ കഥാപാത്രത്തെയും താരം അവതരിപ്പിച്ചത്. ഒന്നിനൊന്നു മികച്ച വേഷങ്ങൾ താരം കരിയറിൽ ഉടനീളം അവതരിപ്പിച്ചു. അത് കൊണ്ടു തന്നെ ഇതുവരെയും പ്രേക്ഷക പ്രീതിയും സോഷ്യൽ മീഡിയ സപ്പോർട്ടിലും താരം മുന്നിൽ തന്നെ ഉണ്ട്. ഗാങ്സ്റ്റർ എന്ന സിനിമയിലൂടെ താരം ഒരുപാട് പ്രശസ്ത ആയി.

ഇപ്പോൾ താരത്തിനെതിരെ ഒരു നടന്റെ ഭാര്യ രംഗത്ത് വന്നിരിക്കുകയാണ്. നടന്‍ നവാസുദ്ദീന്‍ സിദ്ദിഖിയുടെ മുന്‍ഭാര്യ ആലിയ സിദ്ദിഖി ഉന്നയിച്ചിരിക്കുന്നത് രൂക്ഷ വിമർശനങ്ങളാണ്. നവാസ് സാര്‍ സ്വന്തം വീടിന് മുന്നില്‍ അപമാനിതനാകുന്നു. സ്വന്തം കുടുംബത്തിന് വേണ്ടി അദ്ദേഹം എല്ലാം നല്‍കി. ഒരുപാട് കാലം അദ്ദേഹം വാടക വീട്ടിലാണ് താമസിച്ചത്. റിക്ഷയിലാണ് ഷൂട്ടിങ്ങിന് വരാറ്. കഴിഞ്ഞ വര്‍ഷമാണ് ഒരു ബംഗ്ലാവ് വാങ്ങിയത്.
അതിന്റെ അവകാശവും പറഞ്ഞ് മുന്‍ഭാര്യ വന്നു’ എന്ന കങ്കണയുടെ വാക്കുകളോട് പ്രതികരിച്ചിരിക്കുകയാണ് ആലിയ. കങ്കണയെ ഞാന്‍ ശ്രദ്ധിക്കാറില്ല, കാരണം അവരുടെ വാക്കുകൾക്ക് ഒരു വിലയും ഇല്ല. അവർ എല്ലാ കാര്യത്തിലും തലയിടും. മറ്റുള്ളവരെക്കുറിച്ച് പറഞ്ഞു കൊണ്ടേയിരിക്കും എന്ന് അവർ പറയുന്നുണ്ട്.

എന്റെ അഭിപ്രായത്തിൽ, അവരുടെ വാക്കുകൾക്ക് ഒരു അർത്ഥമില്ല എന്നും മറ്റാരും ഇതേക്കുറിച്ച് പറഞ്ഞിട്ടില്ല എന്നും ആലിയ പറയുന്നുണ്ട്. എന്റെ ജീവിതത്തിൽ കങ്കണയ്ക്ക് ഞാൻ ഒരു പ്രാധാന്യവും നൽകില്ല കങ്കണ ഒഴിച്ച് മറ്റാരും ഇതേപ്പറ്റി സംസാരിച്ചില്ല എന്നും തെറ്റായ കാര്യങ്ങളിൽ ശബ്ദം ഉയർത്തുന്നതിന് അറിയപ്പെടുന്ന ആളാണ് കങ്കണ എന്നും അവർ പറയുകയുണ്ടായി. എന്തായാലും വളരെ പെട്ടെന്ന് തന്നെ വാക്കുകൾ വൈറലാവുകയും സോഷ്യൽ മീഡിയങ്ങളിൽ പ്രചരിക്കപ്പെടുകയും ചെയ്തിരിക്കുന്നു.