You are currently viewing ഹിന്ദുയിസത്തിന് വേണ്ടി സംസാരിച്ചതേ ഓര്‍മ്മയുള്ളൂ, ഒരു രാത്രി കൊണ്ട് രാജ്യദ്രോഹികള്‍ എനിക്ക് വരുത്തിയ നഷ്ടം 40 കോടിയോളം; വെളിപ്പെടുത്തലുമായി കങ്കണ

ഹിന്ദുയിസത്തിന് വേണ്ടി സംസാരിച്ചതേ ഓര്‍മ്മയുള്ളൂ, ഒരു രാത്രി കൊണ്ട് രാജ്യദ്രോഹികള്‍ എനിക്ക് വരുത്തിയ നഷ്ടം 40 കോടിയോളം; വെളിപ്പെടുത്തലുമായി കങ്കണ

ഹിന്ദി സിനിമകളിൽ കൂടുതലായി പ്രത്യക്ഷപ്പെടുന്ന ഒരു ഇന്ത്യൻ അഭിനേത്രിയും ചലച്ചിത്ര നിർമ്മാതാവുമാണ് കങ്കണ റണാവത്ത്. സ്ത്രീ കേന്ദ്രീകൃത സിനിമകളിലെ മികച്ച അഭിനയത്തിനും സ്ട്രോങ്ങ് ആയ സ്ത്രീകഥാപാത്രങ്ങളെ വളരെ മികച്ച രൂപത്തിൽ അവതരിപ്പിക്കുന്നതിനും ഒരുപാട് പ്രശംസകൾ നേടിയെടുത്ത താരമാണ് കങ്കണ. ഇപ്പോൾ ഇന്ത്യയിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാളായി താരത്തെ കണക്കാക്കപ്പെടുന്നുണ്ട്.

അഭിനയ ജീവിതത്തിൽ ഒരുപാട് അംഗീകാരങ്ങളും അവാർഡുകളും താരത്തിന് നേടാൻ സാധിച്ചിട്ടുണ്ട്. നാല് ദേശീയ ചലച്ചിത്ര അവാർഡുകളും അഞ്ച് ഫിലിംഫെയർ അവാർഡുകളും ഉൾപ്പെടെ നിരവധി അവാർഡുകൾ നേടിയിട്ടുള്ള താരം ഫോർബ്സ് ഇന്ത്യയുടെ സെലിബ്രിറ്റി 100 പട്ടികയിൽ ആറ് തവണ ഇടം നേടിയിട്ടുണ്ട് എന്നത് എടുത്തുപറയേണ്ട നേട്ടം തന്നെയാണ്.

അതിനപ്പുറം 2020-ൽ ഇന്ത്യാ ഗവൺമെന്റ് അവരെ രാജ്യത്തെ നാലാമത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പത്മശ്രീ നൽകി താരത്തെ ആദരിക്കുകയും ചെയ്തു. ഓരോ സിനിമകളിലൂടെയും മികച്ച അഭിനയ പ്രകടനങ്ങൾ ആണ് താരം കാഴ്ചവെക്കുന്നത്. ഒന്നിനൊന്നു മികച്ച വേഷങ്ങൾ താരം കരിയറിൽ ഉടനീളം അവതരിപ്പിച്ചിട്ടുണ്ട്. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ ആണ് താരം ഓരോ സിനിമയിലും സെലക്ട് ചെയ്യുന്നത്.

സമൂഹത്തിൽ നടക്കുന്ന പല കാര്യങ്ങളിലും തന്റേതായ അഭിപ്രായങ്ങൾ താരം രേഖപ്പെടുത്താറുണ്ട്. ആ വിഷയത്തിലും അതിനൊപ്പം തന്നെ പുതിയ മോഡൽ ഫോട്ടോഷൂട്ടുകൾ ട്രെൻഡിങ് ആകുന്നതിലൂടെയും സോഷ്യൽ മീഡിയ ഇടങ്ങളിൽ താരം നിറഞ്ഞു നിൽക്കാറുണ്ട്. ഇപ്പോൾ താരത്തിന്റെ ഒരു പ്രസ്താവനയാണ് ആരാധകർക്കിടയിൽ തരംഗമായി കൊണ്ടിരിക്കുന്നത്. എലോൺ മസ്കിന്റെ ഒരു പ്രസ്താവനയെ ടാഗ് ചെയ്തു കൊണ്ടാണ് താരം സംസാരിച്ചത്.

പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വന്നാലും പണം നഷ്ടമായാലും തനിക്ക് പറയാനുള്ളത് പറയും’ എന്ന ഇലോണ്‍ മസ്‌കിന്റെ വാക്കുകള്‍ പങ്കുവെച്ചായിരുന്നു താരം സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ഷെയർ ചെയ്തത്. ഇതാണ് സ്വാതന്ത്രത്തിന്റേയും വിജയത്തിന്റെയും യഥാര്‍ത്ഥ സ്വഭാവം എന്നാണ് ഇലോൺ മസ്കിന്റെ പ്രസ്താവനയെ കുറിച്ച് താരം പറഞ്ഞത്.

എനിക്ക് പറയാനുള്ളത് ഞാന്‍ പറയും . അത് തീരുമാനിക്കുന്നത് ഇന്ത്യയുടെ സംസ്‌കാരത്തെയും അഖണ്ഡതയെയും വെറുക്കുന്ന അജണ്ട നയിക്കുന്ന ബഹുരാഷ്ട്ര കമ്പനികളും അവരുടെ കോര്‍പ്പറേറ്റ് ബ്രാന്‍ഡ് മേധാവികളുമല്ല… പണക്കാരന്‍ പണത്തിന് വേണ്ടി ശ്രദ്ധിക്കരുത്… കൂടുതല്‍ സമ്പന്നരായവര്‍ കൂടുതല്‍ ദരിദ്രരാകുന്നത് ഞാന്‍ കാണുന്നു…’ എന്നാണ് താരം തുടർന്ന് കുറിച്ചത്.

രാജ്യദ്രോഹികള്‍ക്കെതിരെ സംസാരിച്ചത് മൂലം തനിക്ക് 40 കോടി നഷ്ടമായി എന്നും താരം പറയുന്നുണ്ട്. ഇരുപത്തിയഞ്ചിലധികം ബ്രാന്‍ഡുകളുടെ കരാറിനെ തന്റെ വാക്കുകൾ ബാധിച്ചു എന്നും ഇതുമൂലം പ്രതിവര്‍ഷം 30 മുതല്‍ 40 കോടിയുടെ വരെ നഷ്ടം തനിക്കുണ്ടാകുമെന്നും താരം പറയുന്നുണ്ട്. വളരെ പെട്ടന്നാണ് കാരത്തിന്റെ വാക്കുകൾ ആരാധകർ ഏറ്റെടുക്കുകയും സോഷ്യൽ മീഡിയ ഇടങ്ങളിൽ വ്യാപകമായി പ്രചരിക്കപ്പെടുകയും ചെയ്തത്.

Leave a Reply