You are currently viewing ഭഗവതിയാകാൻ മലയാളി നടിമാരെ സമീപിച്ചു, എന്നാൽ ആരും താല്പര്യം പ്രകടിപ്പിച്ചില്ല : മലയാളി താരങ്ങൾ അന്ധവിശ്വാസത്തിന് അടിമകൾ ആണെന്ന് സോഷ്യൽ മീഡിയ

ഭഗവതിയാകാൻ മലയാളി നടിമാരെ സമീപിച്ചു, എന്നാൽ ആരും താല്പര്യം പ്രകടിപ്പിച്ചില്ല : മലയാളി താരങ്ങൾ അന്ധവിശ്വാസത്തിന് അടിമകൾ ആണെന്ന് സോഷ്യൽ മീഡിയ

ഭഗവതിയാകാൻ മലയാളി നടിമാരെ സമീപിച്ചു, എന്നാൽ ആരും താല്പര്യം പ്രകടിപ്പിച്ചില്ല : മലയാളി താരങ്ങൾ അന്ധവിശ്വാസത്തിന് അടിമകൾ ആണെന്ന് സോഷ്യൽ മീഡിയ

ഈസ്റ്റ് കോസ്റ്റ് കമ്യൂണിക്കേഷന്‍സിന്റെ ബാനറില്‍ ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന സിനിമയാണ് കള്ളനും ഭഗവതിയും. മാർച്ച് മുപ്പത്തിയൊന്നിനാണ് സിനിമ പ്രദർശനത്തിനെത്തിയത്. വിഷ്‌ണു ഉണ്ണികൃഷ്‌ണൻ, അനുശ്രീ, ബംഗാളി താരം മോക്ഷ എന്നിവർ ആണ് സിനിമയിൽ പ്രധാന കഥാപാത്രങ്ങളായി എത്തിയത്. വളരെ മികച്ച അഭിപ്രായങ്ങളോടെ ആണ് സിനിമയെ പ്രേക്ഷകർ സ്വീകരിച്ചത്.

സലിം കുമാര്‍, പ്രേംകുമാര്‍. ജോണി ആന്റണി, നോബി, രാജേഷ് മാധവ്, ശ്രീകാന്ത് മുരളി, രതീഷ് ഗിന്നസ്, ജയശങ്കർ, ജയൻ ചേർത്തല, ജയപ്രകാശ് കുളൂർ, മാല പാർവ്വതി തുടങ്ങിയവര്‍ മറ്റു വേഷങ്ങളെയും വിജയിപ്പിച്ചു. ചെറുതും വലുതുമായ ഓരോ കഥാപാത്രങ്ങളെ അവതരിപ്പിച്ചവരും തന്റെ ഇടം അടയാളപ്പെടുത്തിയാണ് സിനിമയിലൂടെ കടന്നു പോയത് എന്നത് ശ്രദ്ധേയമാവുകയാണ്.

മോഷണ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു നില്‍ക്കുന്ന മാത്തപ്പന്‍ എന്ന കള്ളന്റെ ജീവിതത്തില്‍ അപ്രതീക്ഷിതമായി ഉണ്ടാകുന്ന സംഭവങ്ങള്‍, നര്‍മ്മവും ഫാന്റസിയും, ദൃശ്യ ഭംഗിയും, ഇമ്പമാര്‍ന്ന ഗാനങ്ങളുമൊക്കെ കോര്‍ത്തിണക്കിയ സിനിമയാണ്‌ ഇത്. ഇപ്പോൾ സിനിമ സംവിധായകന്റെ വാക്കുകളാണ് ആരാധകർക്ക് ഇടയിൽ തരംഗമാകുന്നത്. ചിത്രത്തില്‍ ഭാഗവതിയായി അഭിനയിക്കാന്‍ മലയാളത്തിലെ മിക്ക നടികളും വിസമ്മതിച്ചുവെന്ന് സംവിധായകനും നിര്‍മാതാവുമായ ഈസ്റ്റ് കോസ്റ്റ് വിജയന്‍ പറഞ്ഞത്.

കള്ളനും ഭഗവതിയും ചിത്രത്തില്‍ ഭഗവതിയുടെ വേഷം ചെയ്യാന്‍ മലയാളത്തിലെ പ്രശസ്തരും അപ്രശസ്തരുമായി നടിമാരെ സമീപിച്ചു എന്നും എന്നാല്‍ ആരും അഭിനയിക്കാന്‍ തയാറായില്ല എന്നും മലയാളത്തിലുള്ള ഒട്ടും പ്രശസ്തരായ ചില ആള്‍ക്കാരോട് ചോദിച്ചിട്ട് പോലും അവര്‍ പ്രതികരിക്കാന്‍ തയാറായില്ല എന്നും സംവിധായകൻ പറഞ്ഞു. മോക്ഷ ഇങ്ങനൊരു കഥാപാത്രം അവതരിപ്പിക്കാന്‍ വേണ്ടി ദൈവീകമായി വന്ന ഒരാളായിട്ടാണ് എനിക്ക് തോന്നുന്നത് എന്നാണ് ഈസ്റ്റ് കോസ്റ്റ് വിജയന്‍ പ്രസ് മീറ്റില്‍ പറഞ്ഞത്.

മലയാളത്തിലെ മിക്കവാറും നടിമാരെയും സംവിധായകൻ ഭഗവതിയുടെ വേഷം ചെയ്യാൻ വേണ്ടി സമീപിച്ചിട്ടുണ്ട് എന്നും എല്ലാവരും വിസമ്മതിക്കുകയാണ് ചെയ്തത് എന്നും സംവിധായകൻ വെളിപ്പെടുത്തിയപ്പോൾ മലയാളികൾക്കിടയിൽ നില നിൽക്കുന്ന അന്ധ വിശ്വാസം ആണ് പുറത്തു വന്നിരിക്കുന്നത്. സോഷ്യൽ മീഡിയ ഇടങ്ങളിൽ മലയാളികൾ അന്ധ വിശ്വാസത്തിന്റെ പിടിയിലാണ് എന്ന സംസാരം ആണുള്ളത്.

Leave a Reply