You are currently viewing എനിക്കെപ്പോഴും പ്രശ്നമാണ്.. ചേട്ടന് കിട്ടുന്ന സ്വാതന്ത്രം എനിക്ക് കിട്ടുന്നില്ല… കാവ്യാമാധവൻ

എനിക്കെപ്പോഴും പ്രശ്നമാണ്.. ചേട്ടന് കിട്ടുന്ന സ്വാതന്ത്രം എനിക്ക് കിട്ടുന്നില്ല… കാവ്യാമാധവൻ

മുഖവുരകൾ ഇല്ലാതെ മലയാളികൾക്ക് സുപരിചിതമായ പേരാണ് കാവ്യ മാധവൻ. ഖദ്ദാമ, അഴകിയ രാവണൻ, മീശ മാധവൻ എന്നീ ചിത്രങ്ങളിലൂടെ അറിയപ്പെടുന്ന ഒരു അഭിനേത്രിയാണ് താരം. 1980-കളുടെ അവസാനത്തിൽ ബാലതാരമായാണ് താരം സിനിമയിലെത്തിയത്. കമലിൻ്റെ പെരുമഴക്കാലം എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡിന് താരം അർഹയായി.

ഗ്രാമീണ നീലേശ്വരം ഭാഷ നില നിർത്തിയതിലൂടെ താരം ശ്രദ്ധേയയാണ്. പ്രധാനമായും മലയാളം സിനിമകളിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ ചലച്ചിത്ര നടിയും സംഗീതസംവിധായകയുമാണ് കാവ്യാ മാധവൻ. 1991-ൽ ബാലതാരമായി അരങ്ങേറ്റം കുറിച്ച അവർ പിന്നീട് 15-ാം വയസ്സിൽ ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന സിനിമയിൽ തൻ്റെ ആദ്യ പ്രധാന വേഷം ചെയ്തു. അത് വാണിജ്യ ഹിറ്റായി മാറി. അതിനു ശേഷം നിരവധി വിജയ ചിത്രങ്ങളിൽ കാവ്യ പ്രത്യക്ഷപ്പെട്ട

കേരളത്തിലെ കണ്ണൂർ ജില്ലയിൽ ആണ് കാവ്യ ജനിച്ചത്. എന്നിരുന്നാലും, തൻ്റെ ബാല്യകാലം കേരളത്തിലെ കാസർഗോഡ് ജില്ലയിൽ ചെലവഴിച്ച അവർ നീലേശ്വരം ജിഎൽപി സ്കൂളിൽ ചേർന്നു. പിന്നീട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂളിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. സ്‌കൂൾ പഠനകാലത്ത് നിരവധി നൃത്ത മത്സരങ്ങളിൽ പങ്കെടുത്ത കാവ്യ ഉപജില്ലാ സ്‌കൂൾ യുവജനോത്സവത്തിലും കലാതിലകമായിരുന്നു.

മലയാള സിനിമയിൽ ഇല്ലാത്ത നായിക കഥാപാത്രമായാണ് താരത്തെ മലയാളികൾക്കിടയിൽ അറിയപ്പെടുന്നത് വ്യക്തി ജീവിതത്തിൽ ഉണ്ടായ പ്രശ്നങ്ങളും പ്രതിസന്ധികളും കരിയറിൽ ഉണ്ടായ വിവാദങ്ങൾക്കും എല്ലാം അപ്പുറം ഇപ്പോഴും താരത്തെ മലയാളികൾ വലിയ സ്നേഹത്തോടെ ആണ് കാണുന്നത് എന്നത് താരം തന്നെ അഭിനയം വൈഭവത്തിലൂടെയും മോഹിപ്പിക്കുന്ന സൗന്ദര്യത്തിലൂടെയും മലയാളികളെ കയ്യിലെടുത്തതിന്റെ അടയാളം തന്നെയാണ്.

ഇപ്പോൾ താരത്തിന്റെ ഒരു അഭിമുഖമാണ് വൈറലായി കൊണ്ടിരിക്കുന്നത്. താരം ചെറുപ്പകാലത്തെ അവസ്ഥകളെക്കുറിച്ച് തുറന്നു പറഞ അഭിമുഖമായതു കൊണ്ട് തന്നെ വളരെ അത്ഭുതത്തോടെയാണ് പ്രേക്ഷകർ താരത്തിന്റെ വാക്കുകൾ കേട്ടിട്ടുള്ളത്. ഒരു തരത്തിലുള്ള സ്വാതന്ത്ര്യവും ഇല്ലാതെയാണ് തന്നെ വളർത്തിയിരുന്നത് എന്നും ജ്യേഷ്ഠ സഹോദരന് ലഭിച്ചു കൊണ്ടിരുന്ന സ്വാതന്ത്ര്യങ്ങളിൽ എപ്പോഴും തനിക്ക് പ്രശ്നങ്ങളുണ്ടായിരുന്നു എന്നും അച്ഛന്റെ കടയും സ്കൂളും വീടും അല്ലാതെ മറ്റൊന്നും ആ സമയത്ത് തന്റെ ലോകത്തില്ലായിരുന്നു എന്നും താരം പറയുന്നുണ്ട്.

ഈയടുത്ത് തന്നെ അടുത്ത സുഹൃത്ത് തന്നെ കാണാൻ വന്നതിനെ കുറിച്ച് താരം പറയുന്നുണ്ട്. എൽകെജി മുതൽ പത്താം ക്ലാസ് വരെ ഒരുമിച്ച് പഠിച്ച സൗമ്യ എന്ന തന്റെ സുഹൃത്ത് ഇപ്പോൾ അവൾ സ്വന്തമായി ഒരു വീട് വെച്ച് വീടിന്റെ ഫോട്ടോകൾ എല്ലാം കൊണ്ടാണ് തന്നെ കാണാൻ വന്നത് എന്നും ഇത്രത്തോളം എന്റെ വീട്ടിലേക്ക് നീ വന്നിട്ടില്ലല്ലോ ഇനിയെങ്കിലും നീയൊന്ന് വരുമോ എന്ന് അവൾ ചോദിച്ചു എന്നും താരം പറയുന്നു. അത്രയും സ്വാതന്ത്ര്യം ഇല്ലാതെയാണ് തന്നെ വളർത്തിയത് എന്നാണ് താരം പറയുന്നത്. വളരെ പെട്ടെന്ന് വാക്കുകൾ വൈറലാവുകയായിരുന്നു.

Leave a Reply