You are currently viewing മലയാള സിനിമയിൽ എത്തിയപ്പോൾ ഞാനും അതിന് ഇരയായി, അതോടെ ഞാനെന്റെ ശരീരത്തെ വെറുത്തു: വെളിപ്പെടുത്തലുമായി നടി കാർത്തിക മുരളീധരൻ

മലയാള സിനിമയിൽ എത്തിയപ്പോൾ ഞാനും അതിന് ഇരയായി, അതോടെ ഞാനെന്റെ ശരീരത്തെ വെറുത്തു: വെളിപ്പെടുത്തലുമായി നടി കാർത്തിക മുരളീധരൻ

മലയാള സിനിമയിൽ എത്തിയപ്പോൾ ഞാനും അതിന് ഇരയായി, അതോടെ ഞാനെന്റെ ശരീരത്തെ വെറുത്തു: വെളിപ്പെടുത്തലുമായി നടി കാർത്തിക മുരളീധരൻ

മലയാള സിനിമ മേഖലയിൽ ഒരുപാട് ആരാധകർ ഉള്ള അഭിനേത്രിയാണ് കാർത്തിക മുരളീധരൻ. വെറും രണ്ട് സിനിമകൾ കൊണ്ടാണ് താരം മലയാളി പ്രേക്ഷകരെ കൈയിലെടുത്തത്. 2017, 2018 വർഷങ്ങളിലാണ് താരത്തിന്റെ സിനിമകൾ പുറത്തിറങ്ങിയത്. ഓരോ സിനിമകളിലും വളരെ മികച്ച പ്രകടനങ്ങൾ താരം കാഴ്ചവച്ചത് കൊണ്ട് തന്നെ വളരെ പെട്ടെന്ന് ആരാധകരെ നേടിയെടുക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. 2017-ൽ ദുൽഖർ സൽമാനൊപ്പം അഭിനയിച്ച കോമ്രേഡ് ഇൻ അമേരിക്ക എന്ന മലയാള ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് വന്നത്.

ദുൽഖർ സൽമാൻ പ്രധാന വേഷത്തിൽ അഭിനയിച്ച അമൽ നീരദ് സംവിധാനം ചെയ്ത് 2017-ൽ പുറത്തിറങ്ങിയ ഒരു ഇന്ത്യൻ മലയാളം – ഭാഷാ സാഹസിക ചിത്രമാണ് കോമ്രേഡ് ഇൻ അമേരിക്ക ( സിഐഎ). കോമ്രേഡ് ഇൻ അമേരിക്ക എന്ന സിനിമയിലെ സാറ മേരി കുര്യൻ എന്ന കഥാപാത്രത്തിലൂടെയാം താരം ഇന്നും അറിയപ്പെടുന്നത്. അത്രത്തോളം പ്രേക്ഷകപ്രശംസ പിടിച്ചുപറ്റാൻ സാറാ മേരി കുര്യൻ എന്ന കഥാപാത്രത്തിലൂടെ താരത്തിന് കഴിഞ്ഞു. സിനിമയിലെ പല ഡയലോഗുകളും ഇന്നും മലയാളികൾ പല പലയിടങ്ങളിലായി ഉപയോഗിച്ചു കൊണ്ടിരിക്കുകയാണ്.

തീഷ്ണമായ പ്രണയമാണ് സിനിമ പറഞ്ഞത്. നിറഞ്ഞ കയ്യടികളോടെ പ്രേക്ഷകർ സിനിമ സ്വീകരിക്കുകയും ചെയ്തു. മമ്മൂട്ടിക്കൊപ്പം അഭിനയിച്ച അങ്കിൾ താര ത്തിന്റെ കരിയറിലെ വൺ ഓഫ് തി ബെസ്റ്റ് പെർഫോമൻസ് തന്നെയാണ്. ഗിരീഷ് ദാമോദർ സംവിധാനം ചെയ്‌ത് 2018 ലെ ഇന്ത്യൻ മലയാളം -ഭാഷാ നാടക ത്രില്ലർ ചിത്രമാണ് അങ്കിൾ. ചിത്രത്തിൽ മമ്മൂട്ടിയ്ക്കൊപ്പം പ്രധാന വേഷത്തിൽ പ്രത്യക്ഷപ്പെടാൻ താരത്തിന് കഴിഞ്ഞു.

താരം സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം സജീവമാണ്. ഒരുപാട് ഫോട്ടോകളും ഫോട്ടോഷൂട്ടുകളും വീഡിയോകളും താരമിപ്പോൾ പങ്കു വെച്ചു കൊണ്ടിരിക്കുകയാണ്. താരത്തിന് ഒരുപാട് ബോഡി ഷൈമിങ് സോഷ്യൽ മീഡിയ ഇടങ്ങളിൽ നിന്നും നേരിടേണ്ടി വന്നിട്ടുണ്ട് എന്ന് വെളിപ്പെടുത്തുന്ന ഒരു കുറിപ്പാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.

കുറിപ്പ് : കുട്ടിക്കാലം മുതൽ ഞാൻ തടിച്ച ശരീരപ്രകൃതമുള്ള വ്യക്തിയായിരുന്നു. രണ്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് അത് ഞാൻ ശ്രദ്ധിക്കുന്നത്. ശരീര ഭാരത്തെ കുറിച്ചുള്ള പരിഹാസം അന്ന് മുതൽ വലുതാകുന്നത് വരെ ഞാൻ അനുഭവിച്ചതാണ്.കുട്ടിക്കാലത്ത് അതിനെ പ്രതിരോധിക്കാൻ ഞാൻ വളറെ വിചിത്രമായ പ്രതിരോധമാണ് ശീലിച്ചു പോന്നത്.ഞാൻ എന്നെ തന്നെ പരിഹസിച്ചും വെറുത്തുമാണ് അതിനെ ചെറുത്ത് നിന്നത്. അതിലൂടെ കൂടുതൽ ഭാരം വയ്ക്കുകയാണ് ചെയ്തത്.

വളരെ അനാരോഗ്യകരമായ സൗന്ദര്യ സങ്കൽപ്പങ്ങളുള്ള ഇൻഡസ്ട്രിയിൽ എത്തിയപ്പോൾ ഈ പരിഹാസം എനിക്ക് കൈകാര്യം ചെയ്യാൻ സാധിക്കുന്നതിനും അപ്പുറമായിരുന്നു. ഞാനും എന്റെ ശരീരവും നിരന്തരം സംഘർഷത്തിലായി ഞാൻ തളരാൻ തുടങ്ങി. ഞാൻ എങ്ങനെയാണോ അങ്ങനെ എന്നെ സ്വീകരിക്കാൻ ലോകത്തെ പറഞ്ഞ് ബോധ്യപ്പെടുത്താൻ എനിക്ക് കഴിഞ്ഞില്ല. എന്തിന് എനിക്ക് പോലും എന്നെ ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്നില്ല. ലോ കാബ് ഡയറ്റ്, കീറ്റോസ തുടങ്ങിയ പല ഡയറ്റുകളും ഞാൻ കുറച്ച് കാലത്തേക്ക് പരീക്ഷിച്ചു.

എന്നാൽ ഒന്നും ശരിയായില്ല. കാരണം എന്താണെന്ന് വച്ചാൽ ഞാൻ ഇതെല്ലാം ചെയ്യുന്നത് എന്റെ ശരീരത്തോടുള്ള വിരോധം കൊണ്ടായിരുന്നു. എന്താണ് പ്രശ്നമെന്നും എന്റെ ശരീരം എന്താണെന്നും ഞാൻ മനസ്സിലാക്കാനും തുടങ്ങിയപ്പോഴാണ് മാറ്റങ്ങൾ സംഭവിക്കുന്നത്. എന്റെ ഭക്ഷണ ശീലവും ധാരണകളും ശരീരത്തോടുള്ള സമീപനവും ചിന്താഗതിയും മാറ്റേണ്ടിവന്നു. ഭാരം കുറക്കണമെന്ന ഉദ്ദേശത്തോടെ മാത്രമാണ് യോഗ ചെയ്യാൻ ആരംഭിച്ചത്. എന്നാൽ എന്റെ മനസ്സിനും ശരീരത്തിനും ചിന്തകൾക്കും യോഗ നൽകിയ കരുത്ത് എന്നെ ആകെ മാറ്റി മറിച്ചു.

Leave a Reply