You are currently viewing അമ്പലങ്ങളല്ല… വേണ്ടത് ആശുപത്രികളും സ്കൂളുകളും… അഭിപ്രായം തുറന്നുപറഞ്ഞ് ജ്യോതിക

അമ്പലങ്ങളല്ല… വേണ്ടത് ആശുപത്രികളും സ്കൂളുകളും… അഭിപ്രായം തുറന്നുപറഞ്ഞ് ജ്യോതിക

പ്രധാനമായും തമിഴ് സിനിമകളിൽ പ്രത്യക്ഷപ്പെടുന്ന ഒരു ഇന്ത്യൻ നടിയും മോഡലും ചലച്ചിത്ര നിർമ്മാതാവുമാണ് ജ്യോതിക ശരവണൻ. ചില തെലുങ്ക് , മലയാളം , കന്നഡ , ഹിന്ദി സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. ഒരു ദേശീയ അവാർഡ്, നാല് ഫിലിംഫെയർ അവാർഡുകൾ, മൂന്ന് തമിഴ്നാട് സ്റ്റേറ്റ് ഫിലിം അവാർഡുകൾ, നാല് ദിനകരൻ അവാർഡുകൾ എന്നിവ താരം നേടി. കലൈമാമണി പുരസ്‌കാരത്തിനും താരം അർഹയാണ്.

തമിഴ് സിനിമയിലെ ഏറ്റവും മികച്ച നടിമാരിൽ ഒരാളായി താരത്തെ കണക്കാക്കപ്പെടുന്നു. ദ ടൈംസ് ഓഫ് ഇന്ത്യ ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച നടിമാരുടെ പട്ടികയിൽ ഇടം നേടിയ താരത്തെ ദി ഹിന്ദു ഇന്ത്യൻ സിനിമയിലെ സൂപ്പർസ്റ്റാർ വനിതകളിൽ ഒരാളായി പരാമർശിച്ചു. 2006 സെപ്റ്റംബർ 11-ന് ആണ് താരം നടൻ സൂര്യയെ വിവാഹം കഴിച്ചത്. ഇവർ ഏഴ് ചിത്രങ്ങളിൽ ജോഡിയായിട്ടുണ്ട്.

പൂവെല്ലാം കെട്ടുപ്പാർ , ഉയിരിലെ കലന്തത്ത് , കാക്ക കാക്ക , പേരഴകൻ , മായാവി , ജൂൺ ആർ , സില്ലു ഒരു കാതൽ എന്നിവയാണ് അവ. മമ്മൂട്ടിയുമായി ജോഡിയായ കാതൽ ആണ് ഇപ്പോൾ താരത്തിന്റെതായി പുറത്തിറങ്ങി മികച്ച പ്രേക്ഷക പ്രതികരണങ്ങൾ ലഭിച്ച സിനിമ. വർഷങ്ങൾക്കിപ്പുറവും മികച്ചുനിൽക്കുന്ന താരത്തിന്റെ അഭിനയ വൈഭവത്തിന് പ്രേക്ഷകർ ഒരുപാട് മികച്ച അഭിപ്രായങ്ങൾ നൽകിയിട്ടുണ്ട്.

താരത്തിന്റെ അഭിനയ മികവിനെയും സൗന്ദര്യത്തെയും ഇപ്പോഴും പ്രേക്ഷകർ പ്രശംസിച്ചു കൊണ്ടിരിക്കുകയാണ്. സോഷ്യൽ മീഡിയ ഇടങ്ങളെല്ലാം താരം സജീവമാണ് താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകരുമായി പങ്കുവെക്കാറുണ്ട് ഇപ്പോൾ താരത്തിന്റെ വാക്കുകളാണ് വൈറലായി കൊണ്ടിരിക്കുന്നത് സർക്കാർ ചിലവിൽ അമ്പലങ്ങൾ അല്ല പണിയേണ്ടത് എന്ന് ഒരു അഭിപ്രായമാണ് താരം പറയുന്നത്.

അമ്പലങ്ങൾക്ക് കൊടുക്കുന്ന അതേ പ്രാധാന്യവും പൈസയും സർക്കാർ സ്കൂളുകൾക്കും ആശുപത്രികൾക്കും നൽകുക അതാണ് ഇംപോർട്ടൻന്റ് എന്നാണ് താരം പറഞ്ഞിട്ടുള്ളത്. ആശുപത്രിയിലും മറ്റും പോയിക്കഴിഞ്ഞാൽ അമ്പലങ്ങൾ ത്തിൽ പോകാൻ തോന്നില്ല എന്നും ഞാൻ പോയിട്ടില്ല എന്നുമാണ് താരം പറഞ്ഞത്. സർക്കാർ സ്കൂളുകൾക്കും ആശുപത്രികൾക്കും അതിയായ പ്രാധാന്യം നൽകുവാൻ അപേക്ഷിച്ചതു പോലെ ഒരു സംസാരമാണ് താരം നടത്തിയിട്ടുള്ളത്.

Leave a Reply