You are currently viewing ഹോട്ടായി ബർത്ത് ഡേ ഗേൾ… ജുവൽ മേരിക്ക് ആശംസകൾ നേർന്ന് ആരാധകർ

ഹോട്ടായി ബർത്ത് ഡേ ഗേൾ… ജുവൽ മേരിക്ക് ആശംസകൾ നേർന്ന് ആരാധകർ

മലയാളം സിനിമകളിലും ടെലിവിഷൻ മേഖലയിലും പ്രവർത്തിക്കുന്ന ഒരു നടിയും ടെലിവിഷൻ അവതാരകയുമാണ് ജൂവൽ മേരി. നടി, ടെലിവിഷൻ അവതാരക, മോഡൽ, എം സി എന്നീ നിലകളിലെല്ലാം താരം പ്രശസ്തയാണ്. കോളേജ് പഠന കാലത്ത് തന്നെ താരം എംസി ആയി തന്റെ കരിയർ ആരംഭിച്ചിട്ടുണ്ട്. 2014 മുതൽ താരം ഈ മേഖലകളിലെല്ലാം അറിയപ്പെടുന്ന താരമായി തുടരുകയാണ്. ഒരുപാട് മേഖലകളിൽ താരത്തിന് കഴിവ് തെളിയിക്കാൻ സാധിച്ചിട്ടുണ്ട്.

2015 ഇൽ ആണ് താരം സിനിമാഭിനയം ആരംഭിക്കുന്നത്. പത്തേമാരി എന്ന സിനിമയിലാണ് താരം ആദ്യമായി അഭിനയിക്കുന്നത്. തുടക്കം മുതൽ തന്നെ ഓരോ മേഖലയിലും മികച്ച പ്രകടനങ്ങൾ ആണ് താരം കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്. തമിഴ് ഭാഷയിലും താരം സിനിമകൾ ചെയ്തിട്ടുണ്ട്. അണ്ണാദുരൈ, മാമനിതാൻ തുടങ്ങിയ സിനിമകളിലാണ് തമിഴിൽ താരം പ്രത്യക്ഷപ്പെട്ടത്.

മലയാളത്തിൽ ഇരുപതോളം സിനിമകൾ താരം ചെയ്യുകയും അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ ചെയ്ത പ്രേക്ഷക മനസ്സുകളിൽ താരം ചിരപ്രതിഷ്ഠ നേടുകയും ചെയ്തു. മികച്ച അഭിപ്രായങ്ങളാണ് താരത്തിന്റെ ഓരോ വേഷങ്ങൾക്കും പ്രേക്ഷകർ നൽകിയത്. മലയാളികൾക്കിടയിലും തമിഴകത്തും ആരാധകർ ധാരാളമാണ്. തുടക്കം മുതൽ ഇതുവരെയും മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ താരത്തിന് സ്വന്തമാക്കാൻ സാധിച്ചിട്ടുണ്ട്.

സിനിമകൾക്ക് പുറമെ ഒരുപാട് ടെലിവിഷൻ പരിപാടികൾക്ക് താരം അവതാരകയായി പ്രവർത്തിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ താരം സജീവമാണ്. തന്റെ പുത്തൻ ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം താരം ആരാധകർക്ക് വേണ്ടി പങ്കുവെക്കാറുണ്ട്. ഇപ്പോൾ താരത്തിന്റെ ബർത്ത് ഡേ ഫോട്ടോകളാണ് ആരാധകർക്കിടയിൽ പ്രചരിച്ചു കൊണ്ടിരിക്കുന്നത്.

ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോകൾ ആണ് താരം ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. താരത്തിന്റെ ജന്മദിനത്തിൽ ആശംസകൾ നേർന്നു കൊണ്ട് ആരാധകർ ഒരുപാട് പേരാണ് കമന്റ് ചെയ്യുന്നത്. എന്തായാലും പങ്കുവെക്കപ്പെട്ട ഫോട്ടോകൾ നിമിഷങ്ങൾക്കകം തന്നെ സമൂഹ മാധ്യമങ്ങളിലൊന്നടങ്കം ട്രെൻഡിംഗ് ആയിരിക്കുകയാണ്. ഈ വയസ്സിലും മികച്ച സൗന്ദര്യമാണ് താരം പ്രകടിപ്പിച്ചു കൊണ്ടിരിക്കുന്നത്. അതിന് ആരാധകർക്കിടയിൽ താരത്തിന് ഒരുപാട് അഭിനന്ദനങ്ങൾ ലഭിക്കുന്നുണ്ട്.

Leave a Reply