You are currently viewing അഞ്ച് മിനിട്ടിന് 14000 രൂപ, കൂടിക്കാഴ്ച്ചയ്ക്ക് ഒന്നരലക്ഷം; പുതിയ സംരംഭവുമായി മോഹന്‍ലാലിന്റെ നായിക.

അഞ്ച് മിനിട്ടിന് 14000 രൂപ, കൂടിക്കാഴ്ച്ചയ്ക്ക് ഒന്നരലക്ഷം; പുതിയ സംരംഭവുമായി മോഹന്‍ലാലിന്റെ നായിക.

ബിസിനസ് നടത്താൻ ഏറ്റവും വലിയ പ്ലാറ്റ്ഫോമുകൾ ആയി മാറിയിരിക്കുകയാണ് സോഷ്യൽ മീഡിയ. സോഷ്യൽ മീഡിയയിൽ വ്യത്യസ്ത തരത്തിലുള്ള ബിസിനസ് സാമ്രാജ്യം പടുത്തുയർത്തി ലോകത്തിലെ തന്നെ ശതകോടീശ്വരന്മാർ ആയി മാറിയ ഒരുപാട് പേരുണ്ട്. അവരുടെ വ്യത്യസ്തമായ ബിസിനസ് ഐഡിയകൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു ഒരുപാടുപേർ കോടീശ്വരന്മാർ ആയി മാറുകയും ചെയ്തിട്ടുണ്ട്.

പൈഡ് പാർട്ണർഷിപ്, പൈഡ് പ്രൊമോഷൻ സ്, ബിസിനസ് ടൂൾസ്, പൈഡ് അഡ്വർടൈസ്മെന്റ തുടങ്ങിയവ ഈ കാലഘട്ടത്തിൽ സർവസാധാരണയായി കണ്ടുവരുന്ന ഒന്നാണ്. അതേപോലെ വെബ്സൈറ്റിലൂടെയും ഒരുപാട് പേര് വരുമാനം കണ്ടെത്തുകയും ചെയ്യുന്നുണ്ട്. പലതരത്തിലുള്ള വെബ്സൈറ്റുകൾ നമുക്ക് കാണാൻ സാധിക്കും. ഓരോ വെബ്സൈറ്റുകളും ഓരോ ഉദ്ദേശത്തോടെയാണ് പുറത്തുവരുന്നത്.

ഇങ്ങനെയുള്ള പുതിയൊരു ബിസിനസ് സംരംഭവുമായി മുന്നോട്ടു വന്നിരിക്കുകയാണ്, ഒരു സമയത്ത് സൗത്ത് ഇന്ത്യൻ സിനിമാ ലോകത്തും ബോളിവുഡിലും ഏറ്റവും കൂടുതൽ തിരക്കുള്ള നടിമാരിലൊരാളായി തിളങ്ങിനിന്നിരുന്ന കിരൺ റാത്തോഡ്. തന്റെ പുതിയ വെബ്സൈറ്റ് പരിചയപ്പെടുത്തി കൊണ്ടാണ് താരം മുന്നോട്ടുവന്നിരിക്കുന്നത്. ഇതിലൂടെ തന്റെ ആരാധകരെ കൂടുതൽ സന്തോഷിപ്പിക്കാനാണ് താരം ആഗ്രഹിക്കുന്നത്.

ഈ വെബ്സൈറ്റിൽ താരം തന്റെ ആരാധകരോടും സംവദിക്കാനും വീഡിയോ കോളിലൂടെ സംസാരിക്കാനും അവസരമൊരുക്കുന്നുണ്ട്. പക്ഷേ എല്ലാം പൈഡ് എന്ന് മാത്രം. തന്നോടു സംസാരിക്കനും വ്യക്തിപരമായി കൂടിക്കാഴ്ച നടത്താനും ഉള്ള ഒരു വെബ്സൈറ്റ് ആണ് താരം ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്. താരത്തോട് വീഡിയോ കോൾ ചെയ്യുവാനും സംസാരിക്കാനും എല്ലാം ഉള്ള അവസരങ്ങൾ വെബ്സൈറ്റിലൂടെ താരം ആരാധകർക്ക് ഒരുക്കി വെച്ചിട്ടുണ്ട്. ഇതിനൊക്കെ ഒരു വലിയ സംഖ്യ തന്നെയാണ് താരം ആരാധകരിൽ നിന്ന് ഈടാക്കുന്നത്.

വളരെ രഹസ്യമായി ആരാധകരോട് എല്ലാം തുറന്നു പറഞ്ഞു കൊണ്ടുള്ള സംസാരവും, ആരാധകർ ആഗ്രഹിക്കുന്ന പോലെ വീഡിയോയിൽ പ്രത്യക്ഷപ്പെടാനും താരം തയ്യാറാകുന്നുണ്ട് എന്നത് ഏറെ ജനശ്രദ്ധപിടിച്ചുപറ്റാൻ കാരണമാവുകയും ചെയ്തു. ഫോൺ വിളിച്ച് നേരിട്ട് സംസാരിക്കാൻ 14000 രൂപയാണ് താരം ഡിമാൻഡ് ചെയ്യുന്നത്. ഒരു ഫോട്ടോ അയക്കാൻ 4000 രൂപയാണ് താരം മേടിക്കുന്നത്. താരത്തോട് വ്യക്തിപരമായി കൂടിക്കാഴ്ച നടത്താനും ഇടപഴകാനും ഒന്നര ലക്ഷം ആണ് താരം ഡിമാൻഡ് ചെയ്യുന്നത്.

ഹിന്ദി മലയാളം കന്നട തമിഴ് തെലുങ്ക് എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ച താരമാണ് കിരൺ റാത്തോഡ്. 2001 മുതൽ താരം അഭിനയലോകത്ത് സജീവമായി നിലകൊള്ളുന്നു. മോഹൻലാൽ നായകനായി പുറത്തിറങ്ങിയ താണ്ഡവം എന്ന സിനിമയിലെ അഭിനയത്തിലൂടെ ആണ് താരം മലയാള സിനിമാ പ്രേമികൾക്കിടയിൽ അറിയപ്പെടുന്നത്. കൂടാതെ മഴക്കാഴ്ച മനുഷ്യമൃഗം ഡബിൾ എന്നീ മലയാള സിനിമകളിലും താരം അഭിനയിച്ചു കഴിവ് തെളിയിച്ചിട്ടുണ്ട്.

Leave a Reply