You are currently viewing ഞാൻ സിഗരറ്റ് വലിക്കാറുണ്ട് . മദ്യപാനം?? ഒരു ദിവസം പോലീസ് എന്നെ ഊതിപ്പിച്ചു’

ഞാൻ സിഗരറ്റ് വലിക്കാറുണ്ട് . മദ്യപാനം?? ഒരു ദിവസം പോലീസ് എന്നെ ഊതിപ്പിച്ചു’

ഒരുപാട് പേർക്ക് അറിയപ്പെടാനും അംഗീകാരങ്ങളും അവസരങ്ങലും ലഭിക്കാനുള്ള വലിയ ആവായനങ്ങൾ തുറന്നു കിട്ടാനുമുള്ള വലിയ ഒരു പ്ലാറ്റ്ഫോമാണ് ബിഗ് ബോസ്. ഇപ്രാവശ്യത്തെ ബിഗ് ബോസ് മത്സരാർത്ഥികളെ തിരഞ്ഞെടുക്കുന്നതിൽ വലിയ വ്യത്യസ്തത കൊണ്ടു വന്നതിലൂടെ തന്നെ ഷോ ആദ്യം മുതൽ അവസാനം വരെയും മികച്ച രൂപത്തിൽ കൊണ്ടുപോകാനും വളരെ വിജയകരമായി സംപ്രേഷണം ചെയ്യാനും കഴിഞ്ഞിട്ടുണ്ട്.

ബിഗ് ബോസ് മലയാളം സീസൺ 4 ഷോയിൽ മത്സരാർത്ഥിയായി പങ്കെടുത്ത അറിയപ്പെടുന്ന ഒരു ഇന്ത്യൻ ഫിറ്റ്നസ് പരിശീലകയാണ് ജാസ്മിൻ എം മൂസ. തുടക്കം മുതൽ ബിഗ് ബോസിൽ നിന്ന് ഇറങ്ങിപ്പോകുന്ന എപ്പിസോഡ് വരെയും എപ്പിസോഡിനെ വ്യത്യസ്തമായി മുന്നോട്ടു കൊണ്ടുപോകാനും മത്സരബുദ്ധി പ്രകടിപ്പിക്കാനും ജാസ്മിന് കഴിഞ്ഞു.

ജാസ്മിന്റെ മതപരമായ കാഴ്ചപ്പാടുകൾ വ്യത്യസ്തമാണ്. ഞാൻ ഒരു മനുഷ്യനാണ്, “മനുഷ്യത്വം” എന്റെ മതമാണ് എന്നാണ് ജാസ്മിൻ ഫേസ്ബുക്ക് അക്കൗണ്ടിൽ രേഖപ്പെടുത്തിയിരിക്കുന്നത്. രണ്ട് വിവാഹം ചെയ്യുകയും രണ്ടും വിവാഹ മോചനത്തിൽ കലാശിക്കുകയും ചെയ്തതിന് ശേഷം വീടു വിട്ടിറങ്ങിയപ്പോഴാണ് ജാസ്മിൻ തന്റെ കരിയർ ആരംഭിച്ചത്. ജാസ്മിൻ കൊച്ചിയിൽ പോയി ഒരു ജിമ്മിൽ റിസപ്ഷനിസ്റ്റായി ജോലി തുടങ്ങി.

കുറച്ചുകാലം അവിടെ ജോലി ചെയ്ത ജാസ്മിൻ ഒരു പ്രൊഫഷണൽ പരിശീലകയാകാൻ തീരുമാനിക്കുകയായിരുന്നു. ബെംഗളൂരുവിൽ ഒരു പ്രൊഫഷണൽ കോഴ്‌സ് പഠിക്കുകയും ആ സമയത്തെ വാടക കൊടുക്കാൻ ബെംഗളൂരുവിലെ വിവിധ റസ്റ്റോറന്റുകളിൽ ജോലി എടുക്കുകയും ചെയ്തു. ബെംഗളൂരുവിലെ കോഴ്‌സ് പൂർത്തിയാക്കിയ ശേഷം കേരളത്തിലെ ഗ്രാവിറ്റി ഫിറ്റ്‌നസിൽ ജോലി ചെയ്യാൻ തുടങ്ങി.

താനൊരു ലെസ്ബിയൻ ആണ് എന്നാണ് ജാസ്മിൻ പറയുന്നത്. സോഷ്യൽ മീഡിയയിൽ എല്ലാം ജാസ്മിൻ സജീവമാണ്. പങ്കുവെക്കുന്ന ഫോട്ടോകളും വിശേഷങ്ങളുമെല്ലാം വളരെ പെട്ടന്ന് ആരാധകർ ഏറ്റെടുക്കാറുണ്ട്. ഈ അടുത്ത് താരം ഒരു അഭിമുഖത്തിൽ തന്റെ ജീവിതത്തിൽ നടന്ന ഒരു സംഭവം പറഞ്ഞത് വലിയ തോതിൽ ആരാധകർക്കിടയിൽ തരംഗമായിരിക്കുകയാണ്. താരം മദ്യപിക്കാറില്ല എന്നും ഞാൻ‌ ആകെ വലിക്കുന്നത് സി​ഗരറ്റാണ് എന്നുമാണ് താരം പറഞ്ഞത്.

ഞാൻ പാർട്ടിക്ക് പോയാൽ ആളുകൾ അന്തം വിടും. കാരണം ഞാൻ മദ്യപിക്കാറില്ല എന്നും താരം പറയുകയുണ്ടായി. പക്ഷേ എല്ലാവരുടെയും കൺസെപ്റ്റ് താൻ മദ്യപിക്കും എന്നാണ് എന്നും അതിനെ ഒരു ഉദാഹരണവും താരം പറഞ്ഞു. ഒരു ദിവസം യാത്രക്കിടെ പോലീസ് എന്നെ ഊതിപ്പിച്ചപ്പോൾ ഞാൻ മദ്യപി​ക്കില്ല പിന്നെ എന്തിനാണ് ഊതിപ്പിക്കുന്നതെന്ന് ചോദിച്ചു എന്നും അപ്പോൾ നിങ്ങൾ മദ്യപിക്കില്ലേ… മദ്യപിക്കുമെന്നാണ് കരുതിയതെന്നാണ് എന്നോട് തിരിച്ച് അവർ പറഞ്ഞത് എന്നുമാണ് താരം പറഞ്ഞത്.

Leave a Reply