You are currently viewing വീട്ടുകാരുടെ കടുത്ത എതിർപ്പിനെ തുടർന്നും മുസ്ലിമിനെ വിവാഹം കഴിച്ചു… എന്നിട്ട് സംഭവിച്ചത് ഇങ്ങനെ: തുറന്നു പറഞ്ഞ് ഇന്ദ്രജ…

വീട്ടുകാരുടെ കടുത്ത എതിർപ്പിനെ തുടർന്നും മുസ്ലിമിനെ വിവാഹം കഴിച്ചു… എന്നിട്ട് സംഭവിച്ചത് ഇങ്ങനെ: തുറന്നു പറഞ്ഞ് ഇന്ദ്രജ…

നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരുപോലെ തിളങ്ങിനിൽക്കുന്ന താരമാണ് ഇന്ദ്രജ. ഒരു സമയത്ത് സൗത്ത് ഇന്ത്യൻ സിനിമയിലെ ഏറ്റവും തിരക്കുള്ള നടിമാരിൽ ഒരാളായി തിളങ്ങിനിറഞ്ഞ താരം 1993 മുതൽ 2007 വരെ സിനിമാലോകത്ത് സജീവമായി നിലനിന്നിരുന്നു. പിന്നീട് നീണ്ട ഇടവേളക്കുശേഷം 2014 ൽ താരം വീണ്ടും അഭിനയ ലോകത്തേക്ക് കടന്നു വന്നു. ഇപ്പോഴും താരം സിനിമയിൽ സജീവമായി നിലകൊള്ളുന്നു.

ഒരു സമയത്ത് തേന്നിന്ത്യൻ സിനിമ ലോകത്തെ ഏറ്റവും താരമൂല്യമുള്ള നടിമാരിൽ ഒരാളായിരുന്നു താരം. മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങിനിൽക്കാൻ താരത്തിന് സാധിച്ചു. ഒരുപാട് ടിവി ഷോകളിൽ പ്രത്യക്ഷപ്പെടാനും ഒരുപാട് ആരാധകരെ നേടിയെടുക്കാനും താരത്തിന് സാധിച്ചു. തന്റെ അഭിനയം കൊണ്ട് വിസ്മയിപ്പിച്ച താരം ഒരുപാട് സൂപ്പർ താരങ്ങളുടെ കൂടെ വെള്ളിതിരയിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു.

ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങൾ നേരിട്ടെങ്കിലും അതിനെ പൂമാലയായി സ്വീകരിച്ചു തന്റെ കരിയർ ബിൽഡ് ചെയ്യാൻ താരത്തിന് സാധിച്ചു എന്ന് വേണം പറയാൻ. കലാ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് താരം അഭിനയ ലോകത്തേക്ക് കടന്നു വരുന്നത്. ക്ലാസ്സിക്കൾ ഡാൻസർ എന്ന നിലയിൽ അറിയപ്പെടുന്ന താരം കൂച്ചുപൊടിയിൽ അറിയപ്പെടുന്ന കലാകാരിയാണ്. കർണാട്ടിക് മ്യൂസിക് കുടുംബമാണ് താരത്തിന്റേത്.

താരത്തിന്റെ വിവാഹം ഒരു സമയത്ത് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. തന്റെ മനസ്സിൽ ഇടനേടിയ വ്യക്തിയെ വിവാഹം കഴിക്കാൻ താരത്തിന് ഒരുപാട് പ്രാരാബ്ദങ്ങൾ നേരിടേണ്ടി വന്നു. മതവും ജാതിയും തന്നെയായിരുന്നു പ്രധാനപ്പെട്ട വിഷയം. അതുകൊണ്ടുതന്നെ കല്യാണത്തിന് വേണ്ടി ആറു വർഷത്തോളം കാത്തിരിക്കേണ്ടി വന്നു. പക്ഷേ തന്നെ പ്രേമിച്ച വ്യക്തിയെ തന്നെ കല്യാണം കഴിക്കാൻ താരത്തിന് സാധിച്ചു.

ബ്രാഹ്മിൻ ഫാമിലിയിൽ ജനിച്ച താരം ഒരു മുസ്ലിമിനെയാണ് കല്യാണം കഴിച്ചത്. നടനും ബിസിനസ് മാനും ആയ മുഹമ്മദ് അബ്ഷറ ആണ് താരത്തിന്റെ ജീവിതപങ്കാളി. രണ്ട് വ്യത്യസ്ത മതവിഭാഗത്തിൽപ്പെട്ട ആൾക്കാർ ആയതുകൊണ്ട് തന്നെ കല്യാണത്തിന് ഒരുപാട് പ്രയാസങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട് എന്ന് താരം ഈ അടുത്ത് ഒരു അഭിമുഖത്തിൽ തുറന്നുപറയുകയും ചെയ്തു.

തന്റെ മനസ്സിൽ ജീവിതപങ്കാളി എങ്ങനെയായിരിക്കണം എന്നതിന്റെ കൃത്യമായ വ്യക്തിത്വമായിരുന്നു ഞാൻ അദ്ദേഹത്തിൽ കണ്ടത്. വലിക്കരുത് കുടിക്കരുത് എന്നതായിരുന്നു എന്റെ ഏറ്റവും വലിയ ആഗ്രഹം. അത് പൂർണമായും അദ്ദേഹത്തിൽ ഞാൻ കണ്ടു. ഞാൻ ആഗ്രഹിക്കുന്ന രൂപത്തിലുള്ള വ്യക്തി ആയതുകൊണ്ട് തന്നെ അദ്ദേഹത്തെ കല്യാണം കഴിക്കാൻ ഞാൻ തയ്യാറായി. പക്ഷേ കല്യാണത്തിന് ഏകദേശം ആറ് വർഷത്തോളം കാത്തിരിക്കേണ്ടി വന്നു എന്ന് താരം കൂട്ടിച്ചേർത്തു.

Leave a Reply