You are currently viewing തട്ടമിട്ടില്ലെങ്കിലും നെയിൽ പോളിഷിട്ടാലും സ്വർഗം കിട്ടില്ല, നെ​ഗറ്റീവ് കമന്റുകളെക്കുറിച്ച് മഹീന

തട്ടമിട്ടില്ലെങ്കിലും നെയിൽ പോളിഷിട്ടാലും സ്വർഗം കിട്ടില്ല, നെ​ഗറ്റീവ് കമന്റുകളെക്കുറിച്ച് മഹീന

ഒരു ഇന്ത്യൻ നടനും യൂട്യൂബറുമാണ് മുഹമ്മദ് റഫി. ടിക്ടോക്ക് വീഡിയോകൾക്ക് പേരുകേട്ട അദ്ദേഹത്തിന് വലിയ അനുയായികളെ ലഭിച്ചു. ഫ്ലവർസ് ടിവിയിൽ സംപ്രേഷണം ചെയ്ത മലയാളം സീരിയൽ ചക്കപ്പഴം എന്ന സീരിയലിലൂടെയാണ് മുഹമ്മദ് റാഫി അറിയപ്പെടുന്നത്. സംസ്ഥാന ടെലിവിഷൻ അവാർഡിൽ ചക്കപ്പഴത്തിലെ സുമേഷ് എന്ന കഥാപാത്രത്തിന് മുഹമ്മദ് റാഫി മികച്ച രണ്ടാമത്തെ നടനുള്ള പുരസ്കാരം നേടി.

റാഫിയെ പോലെ താര പത്നി മഹീനയും തന്റെ ലിപ് സിങ്ക് വീഡിയോകളിലൂടെ സോഷ്യൽ മീഡിയയിൽ ജനപ്രിയമാണ്. ഒരുപാട് വർഷക്കാലം പ്രണയിച്ച് നടന്ന വിവാഹിതരായവരാണ് ഇരുവരും. വിവാഹ സമയങ്ങളിലും മറ്റും സോഷ്യൽ മീഡിയ ഇടങ്ങളിൽ വലിയ തോതിൽ വിവാഹ ഫോട്ടോകളും വാർത്തകളും വിശേഷങ്ങളും ഒക്കെയായി സമയക്കാലം ഇരുവരും ലൈം ലൈറ്റിൽ തന്നെ ഉണ്ടായിരുന്നു.

ഇപ്പോൾ റാഫിയുടെ ഭാര്യ മഹീന പങ്കുവെച്ച് ഒരു വീഡിയോ ആണ് വൈറലായി കൊണ്ടിരിക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് ക്യു ആൻഡ് എ സെഷൻ ആണ് ഇപ്പോൾ ട്രെൻഡിങ് ആകുന്നത്. സോഷ്യല്‍ മീഡിയയില്‍ നിന്നും നേരിടുന്ന നെഗറ്റീവ് കമന്റുകളെ കുറിച്ചാണ് മഹീന കൂടുതലും വീഡിയോയിൽ പറയുന്നത്. തട്ടമിടാത്തതിനും നെയില്‍ പോളിഷ് ഇടുന്നതിനുമൊക്കെയാണ് നെഗറ്റീവ് കമന്റുകള്‍ കൂടുതലായും വന്നിട്ടുള്ളത് എന്നാണ് താര പത്നി പറഞ്ഞത്.

സ്വര്‍ഗ്ഗം കിട്ടില്ല എന്ന കമന്റുകള്‍ കുറേ കാണാറുണ്ട് എന്നും എന്നെ സ്വര്‍ഗ്ഗത്തിലെത്തിക്കാന്‍ നിങ്ങള്‍ക്കെന്താണ് തിടുക്കം എന്നും എനിക്ക് ഇഷ്ടമുള്ളത് പോലെ ജീവിക്കാന്‍ ആഗ്രഹിക്കുന്നയാളാണ് ഞാന്‍. അത് തുടരും എന്നുമാണ് മഹീനയുടെ വാക്കുകൾ. പിന്നെ തട്ടം ഇടുന്നില്ലെന്ന് പറയുന്നവരോട് തനിക്ക് പറയാനുള്ളത് തട്ടം ഇട്ടതുകൊണ്ട് മുസ്ലീമാവുകയോ തട്ടമിടാത്തത് കൊണ്ട് മുസ്ലീമാകാതിരിക്കുകയോ ചെയ്യില്ല എന്നാണ് എന്നും താര പത്നി പറയുന്നു.

തട്ടമിട്ടിട്ട് തട്ടത്തിന്റെ മറവില്‍ കുറേ ആളുകള്‍ കള്ളത്തരം കാണിക്കുന്നുണ്ട് എന്നും അങ്ങനെയൊന്നും ഞാന്‍ ചെയ്യുന്നില്ലല്ലോ എന്നും മഹീന പറഞ്ഞു. കൂടാതെ എന്റെ വിശ്വാസം ആരെയും ബോധ്യപ്പെടുത്തേണ്ട കാര്യം എനിക്കില്ല എന്നും പറഞ്ഞു കൊണ്ടാണ് മദീനാ തന്റെ വീഡിയോ അവസാനിപ്പിക്കുന്നത്. ഒരു കാര്യവുമില്ലാതെ മറ്റുള്ളവരുടെ കാര്യത്തിൽ കയറി ഇടപെടുന്നവർക്ക് ഇങ്ങനെ തന്നെയാണ് മറുപടി കൊടുക്കേണ്ടത് എന്ന ഭാഷയാണ് ഇപ്പോൾ സോഷ്യൽ മീഡിയക്കുള്ളത്.

Leave a Reply