You are currently viewing നമ്മളി ന്റെ 20 വര്‍ഷങ്ങൾ… ഓര്‍മ്മ ചിത്രവുമായി ഭാവന… ഭാവനയുടെ പുറകിലുള്ള ആളെ മനസിലായോ.?

നമ്മളി ന്റെ 20 വര്‍ഷങ്ങൾ… ഓര്‍മ്മ ചിത്രവുമായി ഭാവന… ഭാവനയുടെ പുറകിലുള്ള ആളെ മനസിലായോ.?

നമ്മളി ന്റെ 20 വര്‍ഷങ്ങൾ… ഓര്‍മ്മ ചിത്രവുമായി ഭാവന… കാമിയോ റോളില്‍ ഷൈന്‍ ടോം ചാക്കോയും…

മലയാളത്തിൽ ചെയ്ത കഥാപാത്രങ്ങളെ എല്ലാം വലിയ വിജയങ്ങൾ ആക്കിയ നടിയാണ് ഭാവന. മലയാളത്തിനു പുറമേ ഒരുപാട് ഭാഷകളിൽ താരം അഭിനയിച്ചിട്ടുണ്ട്. തെലുങ്ക് തമിഴ് കന്നഡ എന്നീ ഭാഷകളിലും താരം അഭിനയിക്കുകയുണ്ടായി. നിറഞ്ഞ കയ്യടി താരത്തിന് പ്രേക്ഷകർ ഓരോ സിനിമയിലും നൽകിയിട്ടുണ്ട്. കാരണം പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രങ്ങളേയും അവതരിപ്പിക്കുന്നത്.

2002ൽ പുറത്തിറങ്ങിയ നമ്മൾ എന്ന സിനിമയിലൂടെയാണ് താരം അഭിനയ മേഖലയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. തുടർന്ന് വിജയങ്ങളുടെ ഒരു പരമ്പര തന്നെ താരത്തിന് മലയാളികൾക്കിടയിൽ സൃഷ്ടിക്കാൻ സാധിച്ചു. മലയാള സിനിമാ മേഖലയിൽ താരം സജീവമായ സമയങ്ങളിൽ മികച്ച കഥാപാത്രങ്ങളാണ് താരം അവതരിപ്പിച്ചത്. ഓരോ സിനിമകളും മലയാളികൾക്കിടയിൽ താരത്തിന്റെ സ്ഥാനം ഉയർത്തി വെക്കാൻ മതിയായിരുന്നു.

ഇപ്പോൾ താരത്തിന്റെ അരങ്ങേറ്റ ചിത്രമായ നമ്മൾ പുറത്തിറങ്ങി 20 വർഷം തികഞ്ഞതിന്റെ ആഘോഷത്തിലും ഓര്മയിലും ഭാവന ഇൻസ്റ്റാഗ്രാമിംഗ് പോസ്റ്റ് ചെയ്ത ഫോട്ടോയും അതിനു താരം നൽകിയ ക്യാപ്ഷനും സോഷ്യൽ മീഡിയ ഇടങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്. 20 വര്‍ഷങ്ങള്‍ക്കു മുമ്പ് ഇതേ ദിവസമാണ് നമ്മള്‍ എന്ന ചിത്രത്തിന്റെ സെറ്റില്‍ ഞാനും ഭാഗമായത് എന്നും കമല്‍ സര്‍ സംവിധാനം ചെയ്ത ചിത്രത്തിലൂടെ പരിമളമെന്ന തൃശൂര്‍ ഭാഷ സംസാരിക്കുന്ന ചേരിനിവാസിയായ പെണ്‍കുട്ടിയായിട്ടായിരുന്നു എന്നും താരം കുറിച്ചു.

മേക്കപ്പു കഴിഞ്ഞതിനു ശേഷം ദേഷ്യം കൊണ്ടെന്റെ മുഖം ചുവന്നത് എനിക്കോര്‍മ്മയുണ്ട് എന്നും എന്നെ ആരും തിരിച്ചറിയില്ലല്ലോ എന്നോര്‍ത്തായിരുന്നു എന്റെ സങ്കടം എന്നും താരം ഓർത്തെടുക്കുന്നുണ്ട്. അന്ന് എന്റെ പ്രായത്തിന്റെ അപക്വത കൊണ്ട് ആ കഥാപാത്രത്തിന്റെ പ്രാധാന്യം എനിക്കു മനസ്സിലായില്ല എന്നും പക്ഷേ ഇന്നെനിക്കറിയാം സിനിമയില്‍ ഇതിലും നല്ലൊരു അരങ്ങേറ്റം എനിക്കു കിട്ടാനില്ല എന്നും താരം എഴുതിയിട്ടുണ്ട്.

അന്നു മുതലുള്ള യാത്രയില്‍ നിരവധി വിജയങ്ങള്‍, പരാജയങ്ങള്‍, തടസങ്ങള്‍, വേദന, സന്തോഷം, സ്‌നേഹം, സൗഹൃദം എന്നിവയെല്ലാം തന്നെ തേടിയെത്തി എന്നും അതാണ് ഇന്നത്തെ എന്നിലേക്ക് എന്നെ രൂപപ്പെടുത്തിയത് എന്നും താരം പറയുന്നു. ഇപ്പോഴും ഞാന്‍ നിരവധി കാര്യങ്ങള്‍ പഠിച്ചു കൊണ്ടിരിക്കുകയാണ് എന്നും എന്നെ സ്വയം തിരുത്തുകയാണ് എന്നും താരം കുറിച്ചിട്ടുണ്ട്. ജീവിതത്തിലേക്കു തിരിഞ്ഞു നോക്കുമ്പോള്‍ എല്ലാവരോടും നന്ദിയുണ്ട് എന്നും താരം എഴുതിയിട്ടുണ്ട്.

ഒരു പുതുമുഖമായി സിനിമയിലെത്തുമ്പോള്‍ ഉണ്ടായിരുന്ന അതേ നന്ദിയോടെയും ഭയത്തോടെയും തന്നെയാണ് ഇപ്പോഴും ഓരോ ചുവടും ഞാന്‍ മുന്നോട്ടു വെക്കുന്നത് എന്ന് താരം എഴുതിയത് വലിയ സ്നേഹത്തോടെയാണ് പ്രേക്ഷകർ വായിച്ചത്. മുന്നോട്ടുള്ള യാത്രയിലേക്കുള്ള ആവേശത്തിലാണു ഞാന്‍ എന്നും കൂടാതെ, ജിഷ്ണു ചേട്ടാ നിങ്ങളെ ഞങ്ങള്‍ എല്ലാവരും ഒരുപാട് മിസ് ചെയ്യുന്നു എന്നും താരം തന്റെ ക്യാപ്ഷൻ കുറിച്ചിരിക്കുന്നു. അതിനുശേഷം താരം പറഞ്ഞത് വികാരപരമായി സമീപിക്കാവുന്ന വാക്കാണ്.

ഫോട്ടോയില്‍ നിറഞ്ഞ ചിരിയോടെ നിക്കുന്ന എന്റെ അച്ഛനെ കാണാം. ആ ചിരിയും ഞാന്‍ ഇന്ന് വല്ലാതെ മിസ് ചെയ്യുന്നുണ്ട് എന്ന് താരം കുറിച്ചു. ഈ ഫോട്ടോ പ്രേക്ഷകർക്കിടയിൽ അപ്‌ലോഡ് ചെയ്യപ്പെട്ടപ്പോൾ ഷൈൻ ടോം ചാക്കോയും അതിലുണ്ട് എന്നതും ഈ ഫോട്ടോയെ പ്രേക്ഷകർക്ക് പ്രിയങ്കരം ആക്കുകയാണ്. അന്ന് കാമിയോ റോളിൽ എത്തിയ താരം ഇന്ന് മുൻനിര നടന്മാരുടെ കൂട്ടത്തിൽ ഉൾപ്പെട്ട കഴിഞ്ഞു. എന്തായാലും താരത്തിന്റെ ഫോട്ടോയും താരം അതിനു നൽകിയ ക്യാപ്ഷൻ ആരാധകർ ഏറ്റെടുത്തിരിക്കുന്നു.

Leave a Reply