You are currently viewing ഹെവി വർക്ക്‌ ഔട്ടിൽ നമ്മുടെ ഐഷു.. വീഡിയോ ആരാധകർക്കായ് പങ്കുവെച്ച് താരം… കാണാം

ഹെവി വർക്ക്‌ ഔട്ടിൽ നമ്മുടെ ഐഷു.. വീഡിയോ ആരാധകർക്കായ് പങ്കുവെച്ച് താരം… കാണാം

മലയാളം , തമിഴ് സിനിമകളിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ നടിയും നിർമ്മാതാവുമാണ് ഐശ്വര്യ ലക്ഷ്മി. താരം 2014 മുതൽ മോഡലിംഗ് ചെയ്യുന്നുണ്ട്. ഇപ്പോൾ താരം നടി എന്നതിലുപരി നിർമ്മാണ രംഗത്തും സജീവമാണ്. എന്നാലും 2017-ൽ പുറത്തിറങ്ങിയ ‘ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള ‘ എന്ന മലയാള ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് കടന്നത്. നിറഞ്ഞ കയ്യടികളോടെയാണ് താരത്തിന്റെ ഓരോ വേഷങ്ങളെയും ആരാധകർ ഏറ്റെടുത്തത്.

ആഷിഖ് അബുവിന്റെ റൊമാന്റിക് ത്രില്ലർ മായാനദിയിൽ നായികയായി. സിനിമ വലിയ വിജയമായി മാറുകയും അഭിനേത്രി എന്ന നിലയിൽ താരത്തിന്റെ വേഷം പ്രശംസ നേടുകയും ചെയ്തു. 2018 ൽ ഫഹദ് ഫാസിലിനൊപ്പം വരത്തനിൽ പ്രത്യക്ഷപ്പെട്ടത് മികച്ച പ്രീതി നേടിയിരുന്നു. തുടർന്ന് ഒരുപാട് സിനിമകളിൽ താരം പ്രധാന വേഷങ്ങളിൽ പ്രത്യക്ഷപ്പെടുകയുണ്ടായി. ആക്ഷൻ എന്ന ചിത്രത്തിലൂടെയാണ് താരം തമിഴിൽ അരങ്ങേറ്റം കുറിച്ചത്.

മായാനദി, വരത്തൻ, വിജയ് സൂപ്പറും പൗർണമിയും, അർജന്റീന ഫാൻസ് കാട്ടൂർക്കടവ് എന്നീ ചിത്രങ്ങളിൽ താരം അഭിനയിച്ചു. തമിഴ് ഗ്യാങ്സ്റ്റർ ചിത്രമായ ജഗമേ തന്ദിരം എന്ന ചിത്രത്തിൽ ധനുഷിനൊപ്പം അഭിനയിച്ചതും 2022-ൽ മണിരത്‌നത്തിന്റെ ചരിത്രപരമായ ആക്ഷൻ ഡ്രാമ ചിത്രമായ പൊന്നിയിൻ സെൽവൻ: ഐ എന്ന ചിത്രത്തിലെ ‘പൂങ്കുഴലി’ എന്ന കഥാപാത്രവും ശ്രദ്ധേയമായിരുന്നു.

മികച്ച വനിതാ അരങ്ങേറ്റത്തിനുള്ള ഫിലിംഫെയർ അവാർഡ് ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ താരത്തിന് ഇതിനോടകം നേടാൻ കഴിഞ്ഞു. ഗാർഗി എന്ന തമിഴ് ചിത്രത്തിലൂടെയാണ് നിർമ്മാതാവായി താരം അരങ്ങേറ്റം നടത്തിയത്. ഇപ്പോൾ കുമാരി എന്ന സിനിമയിൽ താരം അഭിനയിക്കുകയും സഹ നിർമ്മാതാവായി പ്രവർത്തിക്കുകയും ചെയ്യുന്നുണ്ട്. ഏത് മേഖലയിലാണെങ്കിലും താരത്തിന് നിറഞ്ഞ വിജയമാണ് ഇതുവരെയും ലഭിച്ചിട്ടുള്ളത്.

മികച്ച പ്രീതി ഈ അടുത്ത് ഇറങ്ങിയ താരത്തിന്റെ പൊന്നിയൻ സെൽവൻ, അമ്മു, കുമാരി എന്നീ മൂന്ന് സിനിമകളും നേടിയിട്ടുണ്ട്. ഇപ്പോൾ താരത്തിന്റെതായി പുറത്തിറങ്ങിയിരിക്കുന്നത് ഗാട്ടാ ഗുസ്തിയാണ്. ചെല്ല അയ്യാവു രചനയും സംവിധാനവും നിർവഹിച്ച്2022-ൽ പുറത്തിറങ്ങിയ ഒരു ഇന്ത്യൻ തമിഴ് ഭാഷാ സ്‌പോർട്‌സ് ഡ്രാമ ചിത്രമാണ് ഗട്ട ഗുസ്തി. ചിത്രത്തിൽ വിഷ്ണു വിശാളാണ് തരത്തിനൊപ്പം പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്.

ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത് താരം സിനിമക്ക് വേണ്ടി ഒരുങ്ങിയിരുന്നത് എത്രത്തോളമാണ് എന്ന് മനസ്സിലാക്കുന്ന ഒരു വീഡിയോ ആണ്. സാധാരണയായി തന്നെ ആരോഗ്യത്തിനും ഫിറ്റ്നസിലും വല്ലാതെ ശ്രദ്ധിക്കുന്ന താരം കാട്ടാഗുസ്തി എന്ന ഈ ഒരു സിനിമയ്ക്ക് വേണ്ടി മാത്രം ഒരുപാട് വർക്കൗട്ടുകൾ ചെയ്തിരുന്നു എന്നും ഒരുപാട് പരിശ്രമിച്ചിട്ടുണ്ട് എന്നും മനസ്സിലാക്കിത്തരുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ അപ്‌ലോഡ് ചെയ്യപ്പെട്ടിട്ടുള്ളത്. വളരെ പെട്ടെന്ന് തന്നെ വീഡിയോ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.

Leave a Reply