You are currently viewing ബ്യുട്ടിക്വീൻ നമ്മുടെ ഹണിചേച്ചി… ഹണി റോസിന്‍റെ മിറര്‍ ഫോട്ടോകൾ വൈറലാകുന്നു….

ബ്യുട്ടിക്വീൻ നമ്മുടെ ഹണിചേച്ചി… ഹണി റോസിന്‍റെ മിറര്‍ ഫോട്ടോകൾ വൈറലാകുന്നു….

ബോയ് ഫ്രണ്ട് എന്ന മണിക്കുട്ടൻ ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ നടിയാണ് ഹണി റോസ്. പിന്നീട് ഒട്ടനവധി സിനിമകളിൽ താരം നായികയായി എത്തി. പിന്നീട് മലയാളത്തിന് പുറമെ ഇതരഭാഷാ ചിത്രങ്ങളിലും ശ്രദ്ധേയയായ താരം ഇന്ന് തെന്നിന്ത്യയിലെ തന്നെ മികച്ച നടിമാരിൽ ഒരാളു കൂടിയാണ്. താരം പ്രധാനമായും മലയാളം ചലച്ചിത്ര വ്യവസായത്തിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ ചലച്ചിത്ര നടിയാണ്. തമിഴ്, തെലുങ്ക്, കന്നഡ സിനിമകളിലും താരം പ്രവർത്തിച്ചിട്ടുണ്ട്.

ഇന്ത്യയിലെ കേരളത്തിലെ ഇടുക്കി ജില്ലയിലെ മൂലമറ്റത്തുള്ള സേക്രഡ് ഹാർട്ട് ഇംഗ്ലീഷ് മീഡിയം (SHEM) ഹയർ സെക്കൻഡറി സ്കൂളിലാണ് താരം പഠിച്ചത്. 14-ആം വയസ്സിൽ ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെ താരം മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചു. പിന്നീട് തമിഴ് സിനിമയായ മുദൽ കനവേ , തെലുങ്ക് ചിത്രം ആലയം എന്നിവയിൽ അഭിനയിച്ചു. നിറഞ്ഞ കൈയ്യടികളോടെയാണ് താരത്തിന്റെ ഓരോ സിനിമകളെയും ആരാധകർ സ്വീകരിച്ചത്.

സൗണ്ട് ഓഫ് ബൂട്ട് എന്ന ചിത്രത്തിലൂടെ താരം മലയാള സിനിമയിലേക്ക് മടങ്ങി . സിങ്കം പുലി, ഉപ്പുകണ്ടം ബ്രദേഴ്സ് ബാക്ക് ഇൻ ആക്ഷൻ, അജന്ത , ഹോട്ടൽ കാലിഫോർണിയ , റിംഗ് മാസ്റ്റർ , കുമ്പസാരം, അവരുടെ രാവുകൾ, ചാലക്കുടിക്കാരൻ ചങ്ങാതി, ഇട്ടിമാണി: മെയ്ഡ് ഇൻ ചൈന , ബിഗ് ബ്രദർ , അക്വേറിയം, വീരസിംഹ റെഡ്ഡി എന്നിവയാണ് അവർ അഭിനയിച്ച മറ്റ് ചില ചിത്രങ്ങൾ. ഓരോ സിനിമകളിലൂടെയും ഒട്ടനവധി ആരാധകരെയാണ് താരം നേടിക്കൊണ്ടിരിക്കുന്നത്.

സമൂഹ മാധ്യമങ്ങളിൽ സജീവമായ ഹണി റോസ് പങ്കുവയ്ക്കുന്ന പോസ്റ്റുകൾ ശ്രദ്ധനേടാറുണ്ട്. പലപ്പോഴും ബോഡി ഷെയ്മിങ്ങിന് താരം പാത്രമായിട്ടുണ്ട്. അവയൊന്നും താരം അത്ര കാര്യമാക്കാറില്ല എന്നതാണ് വസ്തുത. മോശപ്പെട്ട കമന്റുകൾക്കൊന്നും മറുപടി നൽകാൻ അതനുസരിച്ച് പിന്നീടുള്ള പോസ്റ്റുകളിൽ മാറ്റം വരുത്താൻ ശ്രദ്ധിക്കാറില്ല. കമന്റുകളോടും ആവശ്യമില്ലാത്ത അഭിപ്രായങ്ങളോടും താരത്തിന്റെ മനോഭാവം തന്നെ മനസ്സിലാക്കാം.

ഇപ്പോൾ താരത്തിന്റെ കിടിലൻ ഫോട്ടോകളാണ് ആരാധകർക്കിടയിൽ തരംഗമായി പ്രചരിച്ചു കൊണ്ടിരിക്കുന്നത്. സ്റ്റൈലൻ ഡ്രെസിൽ സെക്സി ലുക്കിലുള്ള താരത്തെ ഫോട്ടോകളിൽ കാണാം. മിറർ ആയതു കൊണ്ട് തന്നെ അപ്പുറവും ഇപ്പുറവും താരത്തെ കാണാം. മാളൂട്ടി ഹെയർസ്റ്റൈലും ജമ്പ്സ്യൂട്ടുമാണ് താരത്തിന്റെ വേഷം. വളരെ പെട്ടെന്നാണ് താരത്തിന്റെ കിടിലൻ ഫോട്ടോകൾ ആരാധകർക്കിടയിൽ തരംഗമായത്. പെട്ടെന്ന് തന്നെ ഒരുപാട് അഭിപ്രായങ്ങളും ഫോട്ടോ താഴെ വരുന്നുണ്ട്.

Leave a Reply