You are currently viewing ലാൽ സാറിന്റെ കൂടെ ഇത്രയും സ്ക്രീൻ സ്പേസ് കിട്ടിയ വേറൊരു സിനിമയില്ല ഹണി റോസ്.. മോൺസ്റ്ററിലെ വേഷത്തെ കുറിച്ച് ഹണി റോസ്

ലാൽ സാറിന്റെ കൂടെ ഇത്രയും സ്ക്രീൻ സ്പേസ് കിട്ടിയ വേറൊരു സിനിമയില്ല ഹണി റോസ്.. മോൺസ്റ്ററിലെ വേഷത്തെ കുറിച്ച് ഹണി റോസ്

തെന്നിന്ത്യൻ സിനിമാ ലോകത്ത് ഒരുപാട് ആരാധകരുള്ള അഭിനേത്രിയാണ് ഹണി റോസ്. 2005 മുതൽ താരം അഭിനയ മേഖലയിൽ സജീവമായി നിലകൊള്ളുന്നത്. മലയാളത്തിനു പുറമെ തമിഴ്, കന്നഡ, തെലുങ്ക് സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. വിനയൻ സംവിധാനം ചെയ്ത ബോയ് ഫ്രണ്ട് എന്ന മലയാള സിനിമയിൽ ആണ് താരം ആദ്യമായി അഭിനയിച്ചത്. താരം തുടക്കം മുതൽ മികച്ച അഭിനയ വൈഭവം താരം പ്രകടിപ്പിച്ചു.

മലയാളത്തിൽ ആണ് താരം അഭിനയം ആരംഭിച്ചത് എങ്കിലും വളരെ പെട്ടെന്ന് ഇതര ഭാഷകളിലേക്ക് താരത്തിന് അവസരങ്ങൾ ലഭിച്ചിട്ടുണ്ട്. ആദ്യ തമിഴ് ചിത്രമായ മുദൽ കനവേ എന്ന റൊമാന്റിക് സിനിമയിലെ താരത്തിന്റെ വേഷം ശ്രദ്ധേയമായിരുന്നു. ഇപ്പോൾ തെലുങ്കിൽ താരം അരങ്ങേറാനിരിക്കുകയാണ്. ഏത് ഭാഷയിൽ ആണെങ്കിലും മികച്ച അഭിനയമാണ് താരം പ്രകടിപ്പിക്കുന്നത്.

കനൽ , ഇട്ടിമാണി: മെയ്ഡ് ഇൻ ചൈന , ബിഗ് ബ്രദർ, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് , സർ സിപി , മൈ ഗോഡ് വിത്ത്, റിംഗ് മാസ്റ്റർ എന്നിവയെല്ലാം താരം അഭിനയിച്ച സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തവയാണ്. ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ ആണ് താരം നേടിക്കൊണ്ടിരിക്കുന്നത്. വളരെ മനോഹരമായും പക്വമായും ആണ് താരം ഓരോ കഥാപാത്രങ്ങളെയും അവതരിപ്പിച്ചത്.

ഇപ്പോൾ താരം അഭിനയിച്ച പുറത്തിറങ്ങാനിരിക്കുന്ന സിനിമ മോഹൻലാൽ നായകനായെത്തുന്ന മോൺസ്റ്റർ ആണ്. മോഹൻലാൽ വൈശാഖ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രം മോൺസ്റ്റർ ഈ വരുന്ന ഇരുപത്തിയൊന്നാം തീയതി റിലീസ് ചെയ്യുകയാണ്. വലിയ പ്രതീക്ഷയോടെയാണ് സിനിമ ആരാധകർ ചിത്രത്തെ കാത്തിരിക്കുന്നത്. മികച്ച അഭിനേതാക്കളാണ് അണി നിരന്നിട്ടുള്ളത് എന്നത് കാത്തിരിപ്പിന്റെ ആഴം വർധിപ്പിക്കുന്നുണ്ട്.

ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ ഹണി റോസ് അവതരിപ്പിക്കുന്നു. ഇപ്പോൾ സിനിമയിലെ കഥാപാത്രത്തെക്കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.
ഈ ചിത്രത്തിലെ ഭാമിനി എന്ന കഥാപാത്രം തന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമാണ് എന്നും ലാൽസാറിനൊപ്പം തനിക്ക് ഇത്രയും സ്ക്രീൻ സ്പേസ് കിട്ടിയ മറ്റൊരു ചിത്രം ഉണ്ടായിട്ടില്ല എന്നുമാണ് താരം പറയുന്നത്. റിലീസിംഗ് ഡേറ്റ് അടുത്തതു കൊണ്ടുതന്നെ താരത്തിന് വാക്കുകൾ വളരെ പെട്ടെന്നാണ് ആരാധകർക്കിടയിൽ തരംഗമായത്.

Leave a Reply