You are currently viewing ഇരുപതാം വയസിൽ മമ്മുട്ടിയുടെ നായിക… മുപ്പത്തിയഞ്ചാം വയസിൽ ദുൽഖറിന്റെയും… പ്രായം പിന്നെ പിന്നെ താഴേക്കാണോ…

ഇരുപതാം വയസിൽ മമ്മുട്ടിയുടെ നായിക… മുപ്പത്തിയഞ്ചാം വയസിൽ ദുൽഖറിന്റെയും… പ്രായം പിന്നെ പിന്നെ താഴേക്കാണോ…

ഇരുപതാം വയസിൽ മമ്മുട്ടിയുടെ നായിക… മുപ്പത്തിയഞ്ചാം വയസിൽ ദുൽഖറിന്റെയും… പ്രായം പിന്നെ പിന്നെ താഴേക്കാണോ…

മലയാള സിനിമയിലൂടെ അഭിനയ ലോകത്തേക്ക് കടന്നു വന്ന ഒരുപാട് അഭിനേതാക്കൾ ഇതര ഭാഷാ ചിത്രങ്ങളിൽ അഭിനയിക്കുകയും നിറഞ്ഞ കയ്യടി സ്വീകരിക്കുകയും ചെയ്യുന്നുണ്ട്. ആക്കൂട്ടത്തിൽ പ്രശസ്തയാണ് അധിതി റാവു ഹൈദരി. സൗത്ത് ഇന്ത്യയിലെ വ്യത്യസ്ത ഭാഷകളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും, കൂടാതെ ബോളിവുഡ് സിനിമകളിൽ തിളങ്ങി നിൽക്കുകയും ചെയ്തു. ഹിന്ദി തെലുങ്ക് തമിഴ് മലയാളം മറാത്തി എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ച നടിയാണ് താരം.

നടി എന്ന നിലയിൽ മോഡൽ എന്ന നിലയിലും ഒരു പോലെ തിളങ്ങി നിൽക്കുന്ന താരം ഒരു ഡാൻസർ കൂടിയാണ്. ഭരതനാട്യം ഡാൻസർ എന്ന നിലയിലാണ് താരം കരിയർ ആരംഭിച്ചത്. പിന്നീടാണ് താരം സിനിമാ ലോകത്തേക്ക് കടന്നു വരുന്നത്. ഏത് ഭാഷയാണെങ്കിലും ഏത് തരത്തിലുള്ള വേഷം ആണെങ്കിലും ഒരുപാട് നല്ല കഥാപാത്രങ്ങളെ സിനിമാ പ്രേമികൾക്ക് സമ്മാനിക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്. ഒരുപാട് നല്ല കഥാപാത്രങ്ങളെ സിനിമാപ്രേമികൾക്ക് സമ്മാനിക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്

ശിങ്കാരം എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം തമിഴ് ൽ അരങ്ങേറ്റം കുറിച്ചു. 2009 ൽ രാകേഷ് ഓംപ്രകാശ് മെഹ്റ സംവിധാനം ചെയ്തു അഭിഷേക് ബച്ചൻ സോനം കപൂർ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച് പുറത്തിറങ്ങിയ ഡൽഹി സിക്സ് എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചു. രാമ മാധവ് എന്ന സിനിമയിലൂടെ മറാത്തിയിലും സംമോഹനം എന്ന സിനിമയിലൂടെ താരം തെലുങ്കിലും അരങ്ങേറി. നിറഞ്ഞ കയ്യടികളോടെയാണ് ഓരോ വേഷങ്ങളും ആരാധകർ സ്വീകരിച്ചത്.

താരം മലയാളം പ്രേമികൾക്കിടയിൽ കൂടുതലും അറിയപ്പെട്ടത് സൂഫിയും സുജാതയും എന്ന സിനിമയിലാണ്. എന്നാൽ 2006 ൽ രഞ്ജിത്ത് സംവിധാനം ചെയ്ത് മമ്മൂട്ടി ശ്രീനിവാസൻ സിദ്ദിഖ് തുടങ്ങിയവർ പ്രധാന വേഷത്തിൽ അഭിനയിച്ച് പുറത്തിറങ്ങിയ പ്രജാപതി എന്ന സൂപ്പർ ഹിറ്റ് മലയാള സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. തുടക്കം മുതൽ ഇതുവരെയും മികവുക കരിയറിൽ അടയാളപ്പെടുത്താനും താരത്തിന് കഴിഞ്ഞിട്ടുണ്ട്.

താരം തന്റെ ഇരുപതാം വയസ്സിൽ ആണ് ഈ സിനിമയിൽ അഭിനയിച്ചത്. ഇപ്പോൾ 15 വർഷത്തിനപ്പുറം മുപ്പത്തിയഞ്ചാം വയസ്സിൽ മമ്മൂട്ടിയുടെ മകൻ ദുൽഖർ സൽമാന്റെ നായികയായി ഹായ് സിനാമിക എന്ന ചിത്രത്തിലും താരം അഭിനയിച്ചിരിക്കുകയാണ്. പ്രായം പിന്നെ പിന്നെ കുറയുക ആണോ എന്ന് ഒരു ചോദ്യമാണ് ഇപ്പോൾ താരം പങ്കുവയ്ക്കുന്ന ഫോട്ടോകളെല്ലാം ആരാധകർ കമന്റ് ചെയ്യുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റെ ഫോട്ടോകളും വിഡിയോകളും എല്ലാം വളരെ പെട്ടന്ന് ആരാധകർ സ്വീകരിക്കുന്നതും മികച്ച സൗന്ദര്യം പ്രകടിപ്പിക്കുന്നത് കൊണ്ട് തന്നെയാണ്.

Leave a Reply