You are currently viewing മലയാളികളുടെ ലൈംഗീക ദാരിദ്ര്യം ഇത്ര നന്നായി യൂട്ടിലൈസ് ചെയ്യുന്ന വേറൊരു നടിയില്ല; ഹണി റോസിനെതിരെ പൊട്ടിത്തെറിച്ച് വിമർശകർ!!

മലയാളികളുടെ ലൈംഗീക ദാരിദ്ര്യം ഇത്ര നന്നായി യൂട്ടിലൈസ് ചെയ്യുന്ന വേറൊരു നടിയില്ല; ഹണി റോസിനെതിരെ പൊട്ടിത്തെറിച്ച് വിമർശകർ!!

മലയാളത്തിലെ മുൻ നിര നായിക നടിയാണ് ഹണി റോസ്. വളരെ മികച്ച അഭിനയ പ്രകടനങ്ങളിലൂടെ പെട്ടന്ന് തന്നെ ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. അഭിനയിച്ചു പുറത്തിറങ്ങുന്ന സിനിമകളിലൂടെയെല്ലാം താരം അറിയപ്പെടുകയാണ്. ഇപ്പോൾ ഒരുപാട് ഉൽഘാടന സദസ്സുകളിലും താരത്തെ സ്ഥിരമായി കാണാൻ കഴിയുന്നുണ്ട്. മികച്ച വസ്ത്രങ്ങള്‍ക്കൊപ്പം ആകര്‍ഷകമായ ആക്‌സസറികളും മനോഹരമായ മേക്കപ്പും ചേരുന്ന ലുക്കുകളിലാണ് താരം പൊതുപരിപാടികളില്‍ പങ്കെടുക്കാറുള്ളത്.

താരം പങ്കുവെയ്ക്കാറുള്ള ഫോട്ടോകളും വിശേഷങ്ങളുമെല്ലാം വളരെ പെട്ടന്നാണ് വൈറലായി മാറുന്നതും. പൊതുപരിപാടികളിൽ എത്തുന്ന ഹണി റോസിനെതിരെ വലിയ രീതിയിൽ ബോഡി ഷെയ്മിങും നടക്കാറുണ്ട്. അത്തരമൊരു വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. ഒരു ഗാഡ്ജറ്റ് ഷോപ്പുമായി ബന്ധപ്പെട്ട പരിപാടിയിൽ പുതിയ മേക്കോവറിൽ ആണ് താരം പങ്കെടുക്കാനെത്തിയത്.

ചുരുണ്ട മുടിക്ക് സ്വർണ്ണ നിറം നൽകി ഫ്രിഞ്ചസ് കട്ടു കൊടുത്ത് ഓറഞ്ച് നിറത്തിലുള്ള സ്ലീവ് ലെസ് ​ഗൗണ് ധരിച്ചാണ് താരം പരിപാടിക്ക് എത്തിയത്. ചടങ്ങിൽ പങ്കെടുക്കാൻ പോകും മുമ്പായി നടത്തിയ ഫോട്ടോ ഷൂട്ടിന്റെ വീഡിയോ കഴിഞ്ഞ ദിവസം ഹണി സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. അതിനു താഴെ ഒരിക്കലും പ്രതീക്ഷിക്കാത്ത തരത്തിലുള്ള മോശം കമന്റുകൾ ആണ് വന്നു കൊണ്ടിരിക്കുന്നത്.

ബോഡി ഷെയ്മിങ്, അതിരുവിട്ട പരിഹാസം, അസഭ്യം പറഞ്ഞുള്ള കമന്റുകൾ എന്നിവയെല്ലാം കൊണ്ട് ആ വീഡിയോയുടെ കമന്റ് ബോക്സ് നിറഞ്ഞിരിക്കുകയാണ്. താരത്തിന്റെ ശരീര ഭാ​ഗങ്ങളെ പരിഹസിച്ചുള്ള കമന്റുകളും വീഡിയോയുടെ താഴെ നിരവധി രേഖപ്പെട്ടിട്ടുണ്ട്. ആളുകളുടെ ശ്രദ്ധയാകർഷിക്കാൻ മനപൂർവമാണ് താരം ഇത്തരത്തിൽ വസ്ത്ര ധാരണം നടത്തുന്നതെന്ന ആക്ഷേപ അഭിപ്രായവും സോഷ്യൽ മീഡിയ പങ്കുവെക്കുന്നുണ്ട്.

കിലുക്കം ത്രീയിൽ ജഗതിക്ക് പകരം അഭിനയിക്കാം, ഈ ഡ്രസ്സ്‌ ഇത് വരെ ഊരി വെച്ചില്ലേ, ഹണി റോസ് മലയാള സിനിമയിലെ രാഖി സാവന്താകാൻ ശ്രമിക്കുകയാണോ, കിലുക്കം കിലുകിലുക്കത്തിലെ ജഗതിയെപ്പോലുണ്ട്, മലയാളികളുടെ ലൈംഗീക ദാരിദ്ര്യം ഇത്ര നന്നായി യൂട്ടിലൈസ് ചെയ്യുന്ന വേറൊരു നടി മലയാളത്തിലില്ല, ഐസക്ക് ന്യൂട്ടന്റെ ഹെയർസ്റ്റൈൽ പോലുണ്ട്, അമേരിക്കൻ അമ്മായി, ഏറ്റവും മോശം ഹെയർ സ്റ്റൈലും വസ്ത്രവും എന്നിങ്ങനെ എല്ലാമാണ് കമന്റുകൾ.

Leave a Reply