You are currently viewing സ്റ്റൈലിഷ് ലുക്കിൽ ചുവട് വെച്ച് ബാലയ്യയും ശ്രുതി ഹാസനും; വീരസിംഹ റെഡ്‌ഡിയിലെ പുത്തൻ ഗാനം കാണാം

സ്റ്റൈലിഷ് ലുക്കിൽ ചുവട് വെച്ച് ബാലയ്യയും ശ്രുതി ഹാസനും; വീരസിംഹ റെഡ്‌ഡിയിലെ പുത്തൻ ഗാനം കാണാം

സ്റ്റൈലിഷ് ലുക്കിൽ ചുവട് വെച്ച് ബാലയ്യയും ശ്രുതി ഹാസനും; വീരസിംഹ റെഡ്‌ഡിയിലെ പുത്തൻ ഗാനം കാണാം

തെലുങ്ക് സിനിമ മേഖലയിൽ നിന്നും വലിയ തോതിൽ ഇപ്പോൾ ആരാധകരുടെ ശ്രദ്ധ കേന്ദ്രീകരിക്കപ്പെടുന്നത് പുതിയ ചിത്രമായ വീരസിംഹ റെഡിയിലേക്കാണ്. വളരെ കൂടുതൽ ആരാധകരുള്ള രണ്ടുപേരാണ് നായിക നായകന്മാരായി എത്തുന്നത് എന്നതും കഥയും കഥാസാരവും ആശയവും ആവിഷ്കാര രീതികളും കൊണ്ട് തെലുങ്ക് സിനിമ ലോകത്തെ അത്ഭുതപ്പെടുത്തിയ ഗോപിചന്ദ് മല്ലിനേനിയാണ് കഥയും തിരക്കഥയും എഴുതിയ സംവിധാനം ചെയ്തിരിക്കുന്നത് എന്നതും ആരാധകരുടെ ശ്രദ്ധ ക്ഷണിക്കുന്നുണ്ട്.

നന്ദനപുരി ബാലകൃഷ്ണ എന്ന ബാലയ്യയാണ് നായകനായി എത്തുന്നത്. കൂടാതെ സ്റ്റൈലിഷ് ഐക്കൺ ശ്രുതിഹാസനാണ് നായിക. ശ്രുതി ഹാസനും ബാലയ്യക്കുമോമൊപ്പം ദുനിയ വിജയ്, വരലക്ഷ്മി ശരത്കുമാർ, ചന്ദ്രിക രവി എന്നിവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇതിനോടകം തന്നെ സിനിമയെ കുറിച്ച് പുറത്തു വന്ന ഓരോ വിശേഷങ്ങളും വാർത്തകളും എല്ലാം വളരെ പെട്ടെന്ന് തന്നെ ആരാധകർ ഏറ്റെടുക്കുകയും സോഷ്യൽ മീഡിയ ഇടങ്ങളിൽ വൈറൽ ആവുകയും ചെയ്തിരുന്നു.

സിനിമ ഒരു മാസ്സ് ആക്ഷൻ ത്രില്ലർ ആയിരിക്കും എന്നാണ് കണക്കാക്കുന്നത്. ബാലയ്യയുടെ 107മത് സിനിമയാണ് എന്ന പ്രത്യേകതയും ഇതിനുണ്ട്. ഇതിനോടകം തന്നിലൂടെ കടന്നുപോയ കഥാപാത്രങ്ങളെയെല്ലാം വളരെ മികച്ച രൂപത്തിൽ അവതരിപ്പിക്കുകയും ഓരോ കഥാപാത്രങ്ങളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ തന്റെ ആരാധക വലയത്തിലേക്ക് ചേർക്കുകയും ചെയ്ത അദ്ദേഹത്തിന്റെ പുതിയ സിനിമക്ക് വേണ്ടി ആരാധകർ വലിയ പ്രതീക്ഷയിലാണ് കാത്തിരിക്കുന്നത്.

ഇപ്പോൾ സിനിമയിലെ ഒരു ഗാനം റിലീസ് ചെയ്തിരിക്കുകയാണ്. സരസ്വതിപുത്ര രാമജോഗയ്യ ശാസ്ത്രി രചിച്ച് റാം മിറിയാല, സ്നിഗ്ധ ശർമ്മ എന്നിവർ ആലപിച്ച ഗാനമാണ് ഇപ്പോൾ ചെയ്തിരിക്കുന്നത്. സ്റ്റൈലിഷ് ലൂക്കിലാണ് ഇരുവരും പ്രത്യക്ഷപ്പെട്ടിരിക്കുന്നത് എന്നത് ഗാന രംഗങ്ങൾ വൈറലായതിന്റെ പിന്നിലെ പ്രധാന കാരണമാണ്. അതിനൊപ്പം തന്നെ ഇരുവരും ചടുലമായ നൃത്ത ചുവടുകൾ കൊണ്ട് ആരാധകരെ ത്രസിപ്പിക്കാനും ഒരുങ്ങിയിരിക്കുകയാണ്.

മൂന്ന് നന്ദി അവാർഡുകളും ഒരു സൗത്ത് ഇന്ത്യൻ ഇന്റർനാഷണൽ മൂവി അവാർഡും നേടി നാൽപ്പത് വർഷത്തിലേറെയായി 100-ലധികം തെലുങ്ക് സിനിമകളിൽ വ്യത്യസ്ത വേഷങ്ങളിൽ പ്രത്യക്ഷപ്പെടുകയും തെലുങ്ക് സിനിമയിലെ മുൻനിര നടന്മാരിൽ ഒരാളായി മാറുകയും ചെയ്ത സൂപ്പർസ്റ്റാർ ആണ് ബാലയ്യ. തമിഴ് തെലുങ്ക് ഹിന്ദി എന്ന സിനിമകളിൽ പ്രവർത്തിക്കുന്ന അഭിനേത്രിയും പിന്നണി ഗായികയും ആണ് ശ്രുതി ഹാസൻ. ഒട്ടനവധി ആരാധകർ സമൂഹ മാധ്യമങ്ങൾ ഉണ്ടായതു കൊണ്ട് തന്നെയാണ് പുതിയ സിനിമയുടെ വിശേഷങ്ങൾ വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കുന്നത്.

Leave a Reply