മലയാള സിനിമ പ്രേക്ഷകർക്കിടയിൽ ഒരുപാട് ആരാധകരുള്ള നടിയാണ് ഹണി റോസ്. മലയാളത്തിനു പുറമെ തമിഴ് , കന്നഡ, തെലുങ്ക് സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. 2005 മുതൽ താരം അഭിനയ മേഖലയിൽ സജീവമായി നിലകൊള്ളുന്നത്. വിനയൻ സംവിധാനം ചെയ്ത ബോയ് ഫ്രണ്ട് എന്ന മലയാള സിനിമയിൽ ആണ് താരം ആദ്യമായി അഭിനയിച്ചത്. തുടക്കം മുതൽ മികച്ച അഭിനയ വൈഭവം താരം പ്രകടിപ്പിച്ചു.

അഭിനയ വൈഭവവും മോഹിപ്പിക്കുന്ന സൗന്ദര്യവും താരത്തെ വളരെ പെട്ടെന്ന് ജനപ്രിയ നായികയാക്കി. കനൽ , ഇട്ടിമാണി: മെയ്ഡ് ഇൻ ചൈന , ബിഗ് ബ്രദർ, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് , സർ സിപി , മൈ ഗോഡ് വിത്ത്, റിംഗ് മാസ്റ്റർ എന്നിവയെല്ലാം താരം അഭിനയിച്ച സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തവയാണ്. ഭാഷകൾക്ക് അതീതമായി താരത്തിന് നിരവധി ആരാധകരുണ്ടായി.

ആദ്യ തമിഴ് ചിത്രമായ മുദൽ കനവേ എന്ന റൊമാന്റിക് സിനിമയിലെ താരത്തിന്റെ വേഷം ശ്രദ്ധേയമായിരുന്നു. തുടക്കം മുതൽ ഇത് വരെയും മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും നേടിയെടുക്കാനും നിലനിർത്താനും മാത്രം മികച്ച അഭിനയമാണ് താരം പ്രകടിപ്പിക്കുന്നത്. ഇതിനോടകം തന്നെ ഒരുപാട് സൂപ്പർ സ്റ്റാറുകളുമായി സ്ക്രീൻ പങ്കിടാൻ താരത്തിന് അവസരം ലഭിച്ചു. ഇടങ്ങളിലും താരം സജീവ സാന്നിധ്യമായി വളരുകയാണ്.
കേരളത്തിലെക്ക് ആദ്യമായി ദുബായുടെ ഗോൾഡൻ ഡിജിറ്റൽ വിസ എത്തിയ സന്തോഷമാണ്. ദുബായിലെ ആദ്യ ഡിജിറ്റൽ ഗോൾഡൻ വിസയാണ് താരം കേരളത്തിലേക്ക് എത്തിച്ചത്. ഒരു ഡിജിറ്റൽ ബിസിനസ് വാലറ്റിലെ
യുഎസ്ബി ചിപ്പിൽ അടങ്ങിയിരിക്കുന്ന ആദ്യത്തെ ദുബായ് ഗോൾഡൻ വിസ താരം സ്വന്തമാക്കിയിരിക്കുകയാണ്. മലയാളികൾക്ക് ഒന്നടങ്കം അഭിമാന നിമിഷം തന്നെയാണ് ഇത് എന്ന് സംശയം പറയാം.

ദുബായിലെ പ്രമുഖ സർക്കാർ സേവന ദാതാക്കളായ ഇസിഎച്ച് ഡിജിറ്റലിന്റെ ആസ്ഥാനത്ത് സിഇഒ ഇഖ്ബാൽ മാർക്കോണിയാണ് താരത്തിന് ഗോൾഡൻ വിസ സമ്മാനിച്ചത്. 10 വർഷമാണ് വിസയുടെ കാലാവധി എന്നും യുഎസ്ബി ചിപ്പ് വിസ വ്യക്തികളെ അവരുടെ എമിറേറ്റ്‌സ് ഐഡി, റസിഡൻസ് വിസ, പാസ്‌പോർട്ട് എന്നിവയുൾപ്പെടെയുള്ള ഡിജിറ്റൽ രേഖകൾ എല്ലാം ഒരു ബിസിനസ് വാലറ്റിൽ സൂക്ഷിക്കാൻ പ്രാപ്‌തമാക്കുന്നു എന്നും ഇതിന്റെ സവിശേഷത ആണ്.