You are currently viewing ഹണി റോസ് ടീച്ചർ ആയിരുന്നെങ്കിൽ ഒരു ദിവസം പോലും മുടക്കാതെ കുട്ടികൾ ക്ലാസ്സിൽ വരുമായിരുന്നു… ധ്യാൻ ശ്രീനിവാസൻ

ഹണി റോസ് ടീച്ചർ ആയിരുന്നെങ്കിൽ ഒരു ദിവസം പോലും മുടക്കാതെ കുട്ടികൾ ക്ലാസ്സിൽ വരുമായിരുന്നു… ധ്യാൻ ശ്രീനിവാസൻ

ധ്യാൻ ശ്രീനിവാസൻ ഒരു ഇന്ത്യൻ നടനും മലയാള സിനിമകളിൽ പ്രവർത്തിക്കുന്ന ചലച്ചിത്ര സംവിധായകനുമാണ്. സഹോദരൻ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത തിര എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. 2013-ൽ ശോഭന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച തിര എന്ന മലയാള ചിത്രത്തിലൂടെ തന്റെ സിനിമാ അരങ്ങേറ്റം നടത്തിയ താരം ഇന്ന് മലയാള സിനിമ മേഖലയിൽ കൈവെക്കാത്ത മേഖലകളില്ല.

തിര എന്നചിത്രത്തിൽ, രണ്ട് തവണ ദേശീയ അവാർഡ് നേടിയ നടി ശോഭനയ്‌ക്കൊപ്പം അദ്ദേഹം ഒരു സഹകഥാപാത്രത്തെ അവതരിപ്പിച്ചു. ചിത്രത്തിലെ അദ്ദേഹത്തിന്റെ പ്രകടനത്തിന് പൊതുവെ നിരൂപകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും നല്ല സ്വീകാര്യത ലഭിച്ചു. അതിനുശേഷം സംവിധാന രംഗത്തും താരത്തിനോട് മികവുകൾ നേടാൻ സാധിച്ചു ഒരുപാട് വിജയ ചിത്രങ്ങൾ താരം അഭിനയത്തിലൂടെയും സംവിധാന മേഖലയിലൂടെയും മലയാള പ്രേക്ഷകർക്ക് നൽകി.

ഇപ്പോൾ താരം ഗാനാലാപന രംഗത്തേക്ക് പ്രവേശിച്ചിട്ടുണ്ട് ഏത് മേഖലയിലാണെങ്കിലും വിജയം തന്നെയാണ് താരം മലയാളികളുടെ മുന്നിൽവെച്ചത്. അതിനപ്പുറം ഒരുപാട് അഭിമുഖങ്ങളിലൂടെയും സെൻസർ ചെയ്യാത്ത അഭിപ്രായ പ്രകടനങ്ങളിലൂടെയും മലയാളികൾക്കിടയിലെ സ്ഥിര സാന്നിധ്യം ആയിരിക്കുകയാണ് താരം. ഇപ്പോൾ ഒരു അഭിമുഖത്തിൽ ഹണി റോസിനെ കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് വൈറലായി കൊണ്ടിരിക്കുന്നത് സിനിമാനടി ആയിട്ടില്ലെങ്കിൽ മറ്റേത് കരിയറിലാണ് താരത്തെ കാണാൻ സാധിക്കുക എന്നാണ് അവതാരക ചോദിച്ചിരിക്കുന്നത്.

അതിന് ധ്യാൻ ശ്രീനിവാസൻ എന്ന മഹാനടൻ വളരെ തന്മയത്വത്തോടെയുള്ള പുഞ്ചിരിയോടെ പറയുന്നത് ഹണി റോസ് ഒരു ടീച്ചർ ആയിരുന്നുവെങ്കിൽ ഒരു ദിവസം പോലും ക്ലാസ് മുടങ്ങാതെ കുട്ടികൾക്ക് സ്കൂളിൽ വരുമായിരുന്നു എന്നാണ് ഹൈസ്കൂൾ കോളേജ് ടീച്ചേഴ്സ് നോടാണ് ആദ്യമായി ആൺകുട്ടികൾക്ക് തോന്നാറുള്ളത് എന്നും തനിക്ക് അങ്ങനെ തോന്നിയിട്ടുണ്ട് എന്നും സുന്ദരിയായ ടീച്ചർമാർ ഉണ്ടെങ്കിൽ ഒരിക്കലും കുട്ടികൾ ക്ലാസ് മുടക്കില്ല എന്നുമാണ് താരം പറഞ്ഞത്.

മലയാള സിനിമ പ്രേക്ഷകർക്കിടയിൽ ഒരുപാട് ആരാധകരുള്ള നടിയാണ് ഹണി റോസ്. മലയാളത്തിനു പുറമെ തമിഴ് , കന്നഡ, തെലുങ്ക് സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. 2005 മുതൽ താരം അഭിനയ മേഖലയിൽ സജീവമായി നിലകൊള്ളുന്നത്. തുടക്കം മുതൽ മികച്ച അഭിനയ വൈഭവം താരം പ്രകടിപ്പിച്ചു. അഭിനയ വൈഭവവും മോഹിപ്പിക്കുന്ന സൗന്ദര്യവും താരത്തെ വളരെ പെട്ടെന്ന് ജനപ്രിയ നായികയാക്കി.

Leave a Reply