You are currently viewing കൃഷ്ണകുമാർ ഫാമിലിയിൽ നിന്നും മറ്റൊരു നായിക കൂടി മലയാള സിനിമയിലേക്ക് പ്രതീക്ഷിക്കാം.. ഹൻസികയുടെ ക്യൂട്ട് ഫോട്ടോസ് കാണാം

കൃഷ്ണകുമാർ ഫാമിലിയിൽ നിന്നും മറ്റൊരു നായിക കൂടി മലയാള സിനിമയിലേക്ക് പ്രതീക്ഷിക്കാം.. ഹൻസികയുടെ ക്യൂട്ട് ഫോട്ടോസ് കാണാം

കിടിലൻ ഫോട്ടോകൾ പങ്കുവെച്ച് താരപുത്രി… ഭാവി നായികയാണോ എന്ന് പ്രേക്ഷകർ

അച്ഛനും അമ്മയും നാല് മക്കളുമടങ്ങുന്ന കുടുംബം മുഴുവനും മലയാളി പ്രേക്ഷകർക്കിടയിൽ സാന്നിധ്യമായി നിൽക്കുന്ന കുടുംബം ആണ് നടൻ കൃഷ്ണ കുമാറിന്റെ കുടുംബം. താരത്തെ പോലെ തന്നെ താര കുടുംബാംഗങ്ങളെയും പ്രേക്ഷകർക്ക് ഏറെ സുപരിചിതമാണ്. ഒരുപാട് കഥാപാത്രങ്ങളിലൂടെയും മികച്ച അഭിനയ മുഹൂർത്തങ്ങളിലൂടെയും ഒരുപാട് വർഷക്കാലമായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന അഭിനേതാവാണ് കൃഷ്ണ കുമാർ. ഭാര്യ സിന്ധു കൃഷ്ണ കുമാറിന്റെ യൂട്യൂബ് ചാനലിലൂടെ ആണ് കുടുംബത്തിലെ വിശേഷങ്ങൾ പ്രേക്ഷകർ അറിയാറുള്ളത്.

മലയാളം നടി അഹാന കൃഷ്ണയും നടി ഇഷാനി കൃഷ്ണയും കൃഷ്ണകുമാറിന്റെ മക്കളാണ്. ഒരുപാട് അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ അഹാന കൃഷ്ണ തന്റെ സിനിമ അഭിനയ ജീവിതം തുടരുമ്പോൾ ഇഷാനി കൃഷ്ണ തുടക്കത്തിൽ തന്നെ കയ്യടി നേടാൻ മാത്രം മികച്ച അഭിനയം പ്രകടിപ്പിച്ചിരിക്കുകയാണ്. അഭിനയ മികവിനൊപ്പം തന്നെ സംവിധായക മേഖലയിലും താരം തന്റെ ഇടം ഭദ്രം ആക്കി തോന്നൽ എന്ന മ്യൂസിക് ആൽബത്തിലൂടെ തന്റെ കഴിവുകൾ മുഴുവനും പുറത്തു കൊണ്ടു വരാൻ താരത്തിനായി.

അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ ഇഷാനി കൃഷ്ണ ഉറപ്പായും മലയാളികൾക്കിടയിൽ നിലനിൽക്കും. മികച്ച അഭിനയം ആദ്യ സിനിമയിൽ താരം പ്രകടിപ്പിച്ചത് അതിന് തെളിവ് തന്നെയാണ്. വൺ എന്ന മമ്മൂട്ടി സിനിമയിൽ വളരെ മികച്ച ഒരു കഥാപാത്രത്തെ പക്വതയും മനോഹരമായും താരം അവതരിപ്പിച്ചു സിനിമയിലൂടെ തന്നെ സിനിമയിലേക്കുള്ള വലിയ വാതിലുകൾ ആണ് താരം തുറന്നത്. അഭിനയ മേഖലയിൽ നിന്നെല്ലാം വ്യത്യസ്തമായി സിനിമയിലും സീരിയലിലും ഒന്നിലും മുഖം കാണിക്കാതെ പോലും ലക്ഷക്കണക്കിന് ആരാധകർ പിന്തുണയുള്ള കൃഷ്ണ കുമാറിന്റെ മറ്റൊരു മകളാണ് ദിയ കൃഷ്ണ.

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും ഇൻസ്റ്റാഗ്രാം സ്റ്റാറും ആണ് താരം. താരത്തിന്റെ ഇളയ സഹോദരി ഹൻസിക കൃഷ്ണയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ്. വളരെ മികച്ച പ്രേക്ഷക പ്രീതിയും സോഷ്യൽ മീഡിയ സപ്പോർട്ടും നാല് മക്കളും ഉണ്ട് ഇപ്പോൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ തരംഗമായി പ്രചരിക്കുന്നത് ഇളയമകൾ ഹൻസികയുടെ പൊളി ഫോട്ടോകൾ ആണ്.

ക്യൂട്ട് ഡ്രസ്സിൽ വളരെ മനോഹരിയാണ് ഹൻസിക പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. പുതിയ ഫോട്ടോകളിൽ വളരെ ക്യൂട്ട് ആയിതാരം അണിഞ്ഞൊരുങ്ങിയിരിക്കുന്നു. മുമ്പത്തേക്കാൾ കൂടുതൽ സുന്ദരിയായാണ് പുതിയ ഫോട്ടോകളിൽ താരത്തെ കാണാൻ കഴിയുന്നത് എന്നാണ് പ്രേക്ഷക അഭിപ്രായം. എന്തായാലും വളരെ പെട്ടെന്ന് സോഷ്യൽ മീഡിയയിൽ ഫോട്ടോകൾ പ്രചരിക്കുകയും ആരാധകർ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്.

Leave a Reply