You are currently viewing സിനിമയിൽ കേറണമെങ്കിൽ നഗ്നയായും, ലിപ്‌ലോക്കും ഒക്കെ അഭിനയിക്കേണ്ടി വരും.. നിനക്കത് പറ്റാത്തത് കൊണ്ടാണ് നിന്നെ ഒഴിവാക്കിയത്…. വിഡിയോ

സിനിമയിൽ കേറണമെങ്കിൽ നഗ്നയായും, ലിപ്‌ലോക്കും ഒക്കെ അഭിനയിക്കേണ്ടി വരും.. നിനക്കത് പറ്റാത്തത് കൊണ്ടാണ് നിന്നെ ഒഴിവാക്കിയത്…. വിഡിയോ

നിന്നെ ഒഴിവാക്കാൻ കാരണം നീ ലിപ് ലോക്ക് ചെയ്യില്ല എന്ന് പറഞ്ഞത് കൊണ്ടല്ലേ..!! സിനിമയിൽ ചിലപ്പോ നേക്കഡ് ആയി അഭിനയിക്കേണ്ടി വരും – കോഴിക്കോട് നൂറയോട് ഒമർ ലുലു

നിലവിൽ മലയാള സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട സംവിധായകരിൽ ഒരാളാണ് ഒമർ ലുലു. തികച്ചും എന്റർടൈൻമെന്റ് ബേസ് സിനിമകളാണ് അദ്ദേഹം പുറത്തിറക്കുന്നത്. പുതിയ തലമുറയെ അടിസ്ഥാനമാക്കിയുള്ള സിനിമകളാണ് അദ്ദേഹം കൂടുതലായും പുറത്തിറക്കുന്നത്. ഒരു അടാർ ലവ് ചങ്ക്സ് തുടങ്ങിയ സിനിമകളെല്ലാം ഇതിന് ഉദാഹരണങ്ങളാണ് കഥ കൊണ്ടും ഗാനങ്ങളിലെ മികവുകൊണ്ടും പ്രേക്ഷകർ വളരെയധികം തന്നോട് ചേർത്ത് പിടിക്കുന്ന സിനിമകളാണ് ഇതുവരെയും അദ്ദേഹത്തിന് ചെയ്യാൻ സാധിച്ചത്.

ഇപ്പോൾ ഒമർ ലുലു സംവിധാനം ചെയ്ത പുതിയ സിനിമയുടെ വിശേഷങ്ങൾ ആണ് സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നു. ഒരുപാട് പുതുമുഖ നായകന്മാരെയും നായികമാരെയും സിനിമ ഇൻഡസ്ട്രിയയിലേക്ക് കൊണ്ടുവന്ന ഒമർ ലുലു ഇപ്പോൾ തന്റെ പുതിയ സിനിമയിലൂടെ പുതുമുഖങ്ങളെ സിനിമ മേഖലയിലേക്ക് കൊണ്ടുവന്നിരിക്കുകയാണ്. ബിഗ് ബോസ് താരം ജാസ്മിൻ മൂസ ഈ സിനിമയിൽ അഭിനയിക്കുന്നുണ്ട് എന്നതു കൊണ്ടും പുതുമുഖ താരങ്ങളെ മാത്രമാണ് നായികമാർ ആക്കിയത് എന്നതു കൊണ്ടും സിനിമ സോഷ്യൽ മീഡിയയിൽ ശ്രദ്ധകേന്ദ്രമാണ്.

നാല് പുതിയ നായികമാരാണ് തന്റെ പുതിയ സിനിമയിൽ പ്രത്യക്ഷപ്പെടാൻ പോകുന്നത്. നല്ല സമയം എന്ന സിനിമയുടെ പ്രമോഷൻ അദ്ദേഹം തന്നെ സോഷ്യൽ മീഡിയയിലൂടെ ചെയ്യുന്നുണ്ട്. ഇപ്പോൾ ഈ സിനിമയിൽ നിന്നും അവസരം ചോദിച്ചു ഒഴിവാക്കിയ ഒരു പെൺകുട്ടിയുമായുള്ള അദ്ദേഹത്തിന്റെ സംസാരം ആണ് വൈറലാകുന്നത്. എന്തുകൊണ്ടാണ് നൂറ എന്ന പേരുള്ള പെൺകുട്ടിയെ സിനിമയിൽ കാസ്റ്റ് ചെയ്യാതിരുന്നത് എന്നതിന്റെ പ്രധാന കാരണവും വളരെ വ്യക്തമായി തന്നെ അദ്ദേഹം പറയുന്നു.

സിനിമയിൽ അഭിനയിക്കണമെങ്കിലും സെലക്ട് ചെയ്യപ്പെടണമെങ്കിലും ഡെഡിക്കേറ്റഡ് ആയിരിക്കണം എന്നും കഥാപാത്രം ആവശ്യപ്പെടുന്ന എന്തും ചെയ്യാൻ തയ്യാറായിരിക്കണം എന്നുമാണ് അദ്ദേഹം ആ കുട്ടിയോട് പറയുന്നത്. നിന്നെ ഒഴിവാക്കാൻ കാരണം നീ ലിപ് ലോക്ക് ചെയ്യില്ല എന്ന് പറഞ്ഞത് കൊണ്ടല്ലേ.. എന്ന് അദ്ദേഹം തുറന്നു ചോദിക്കുന്നുണ്ട്. ലിപ് ലോക്ക് സിനിമയിൽ പ്രധാനപ്പെട്ടതായിരുന്നു എന്നും അദ്ദേഹം പറയുന്നു.

ഡെഡിക്കേഷൻ എന്നത് സിനിമ മേഖലയിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് എന്നും ലിപ് ലോക്ക് ചെയ്യുന്നതു കൊണ്ട് എന്താണ് എന്നും ആ ഒരൊറ്റ കാരണം കൊണ്ട് മാത്രമാണ് തന്നെ ഒഴിവാക്കിയത് എന്ന് അദ്ദേഹം പറയുന്നു. സിനിമയിൽ ചിലപ്പോ നേക്കഡ് ആയി അഭിനയിക്കേണ്ടി വരും. എന്തിനും തയ്യാറായി വേണം സിനിമയെ ആഗ്രഹിക്കാൻ എന്നും അവസരം ചോദിക്കുമ്പോൾ ആ കാര്യങ്ങൾക്കെല്ലാം തയ്യാറായിരിക്കണം എന്നും അദ്ദേഹം പറയുന്നുണ്ട്. വളരെ പെട്ടെന്നാണ് വീഡിയോ വൈറൽ ആയിരിക്കുന്നത്.

Leave a Reply