You are currently viewing സഹ തടവുകാർക്കും ശല്യം… സഹതടവുകാരുടെ പരാതിയിൽ ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്‌മയെ ജയിൽ മാറ്റി

സഹ തടവുകാർക്കും ശല്യം… സഹതടവുകാരുടെ പരാതിയിൽ ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്‌മയെ ജയിൽ മാറ്റി

പാറശ്ശാലയിൽ കാമുകി കാമുകനെ വിഷം നൽകി കൊലപ്പെടുത്തിയത് കേരളക്കര ഒന്നാകെ ഞെട്ടിപ്പിക്കുന്ന ഒരു വാർത്ത തന്നെ ആയിരുന്നു. ഒക്ടോബർ 14നാണ് കഷായത്തിൽ കീടനാശിനി കലർത്തി ​ഗ്രീഷ്മ ഷാരോണിന് നൽകിയത്. തുടർ‍ന്ന് കടുത്ത ഛർദിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഷാരോൺ ആന്തരികാവയവങ്ങൾ ദ്രവിച്ച് 25ന് മരണപ്പെടുകയാണ് ഉണ്ടായത്.

ക്രൈംബ്രാഞ്ച് സംഘം നടത്തിയ ചോദ്യം ചെയ്യലിൽ ഷാരോണിനെ കഷായത്തിൽ വിഷം ചേർത്തു നൽകി കൊലപ്പെടുത്തിയതാണെന്ന് ​ഗ്രീഷ്മ കുറ്റസമ്മതം നടത്തുകയും ചെയ്തിരുന്നു. കേരളക്കര ഒന്നടങ്കം വളരെ ഞെട്ടലോടു കൂടെ കടന്നു പോയ ദിവസങ്ങളായിരുന്നു അത്. ഒരുപാട് ചോദ്യം ഗ്രീഷ്മ കുറ്റസമ്മതം നടത്തുകയും ചെയ്തിരുന്നു.

ബന്ധത്തിൽ നിന്ന് പിൻമാറാൻ ഷാരോൺ തയാറാകാത്തതിനെ തുടർന്നാണ് വിഷം നൽകിയതെന്നാണ് ഗ്രീഷ്മ പൊലീസിനോട് ആദ്യം പറഞ്ഞിരുന്നത്. ഗ്രീഷ്മയും അമ്മയും ദിവസങ്ങളെടുത്ത് ആസൂത്രിതമായി നടത്തിയതാണ് കൊലപാതകമെന്നാണ് ഷാരോൺ രാജിന്‍റെ കുടുംബത്തിന്‍റെ ആരോപണം. എന്നാൽ പിന്നീട് ഈ വിഷയത്തിൽ ഒന്നാം പ്രതിയായ ഗ്രീഷ്മ തന്റെ മൊഴി മാറ്റി പറയുകയുണ്ടായി.

പോലീസിന്റെ ഭീഷണിക്ക് മുമ്പിൽ കുറ്റം സമ്മതിക്കുകയായിരുന്നു എന്നാണ് ഗ്രീഷ്മ പിന്നീട് പറഞത്. ഈ വാക്കുകൾ ഒന്നും അതിനനുസൃതമായ തെളിവുകൾ പ്രതി ഭാഗത്തിന് നിരത്താൻ കഴിയാത്തതു കൊണ്ടും അട്ടക്കുളങ്ങര ജയിലിൽ തന്നെയാണ് കൊലപാതകതിന് അറസ്റ്റ് രേഖപ്പെടുത്തിയത് മുതൽ ഗ്രീഷ്മ ഉള്ളത്. അതിനുശേഷം ജയിലിൽ ആരോടും മിണ്ടാതെ ആയ രൂപത്തിലാണ് ഉള്ള ഗ്രീഷ്മയെ വാർത്തകൾ റിപ്പോർട്ട് ചെയ്തിരുന്നു.

എന്നാൽ ഇപ്പോൾ ഈ വിഷയത്തിൽ പുതിയ ഒരു സംഭവമാണ് വാർത്തകളിൽ നിറയുന്നത്. ഒരുപാട് ദിവസക്കാലം കേരളക്കരയെ ഒന്നടങ്കം വിറങ്ങലിപ്പിച്ച പാറശ്ശാല ഷാരോൺ വധക്കേസിലെ പ്രതിയായ ഗ്രീഷ്മയെ ഇപ്പോൾ ആട്ടക്കുളങ്ങര ജയിലിൽ നിന്ന് മറ്റൊരു ജയിലിലേക്ക് മാറ്റിയിരിക്കുന്നു എന്ന വാർത്തയാണ് പുറത്തു വന്നത്. ഇപ്പോൾ ഗ്രീഷ്മയെ മാറ്റിയിരിക്കുന്നത് മാവേലിക്കര സ്പെഷ്യൽ ജയിലിലേക്കാണ്.

സഹ തടവുകാരുടെ പരാതിയെ തുടർന്നാണ് ഗ്രീഷ്മ അടക്കം രണ്ടു തടവുകാരെ ആട്ടക്കുളങ്ങരയിൽ നിന്ന് മാവേലിക്കര സ്പെഷ്യൽ ജയിലിലേക്ക് മാറ്റിയത് എന്നാണ് ജയിൽ അധികൃതരുടെ വിശദീകരണം. കൊലപാതകം നടന്നു ഒരു വർഷം ആവാനിരിക്കെ വീണ്ടും ഈ വിഷയങ്ങളും വാർത്തകളും സോഷ്യൽ മീഡിയ ഇടങ്ങളിൽ നിറയുകയാണ് ഇപ്പോൾ.

Leave a Reply