You are currently viewing വിവാഹ ശേഷം നടിമാര്‍ക്ക് അവസരം കുറയുന്ന പ്രവണത സിനിമാ മേഖലയില്‍ നിന്ന് ഇല്ലാതാകണമെന്ന് ഗ്രേസ് ആന്‍റണി

വിവാഹ ശേഷം നടിമാര്‍ക്ക് അവസരം കുറയുന്ന പ്രവണത സിനിമാ മേഖലയില്‍ നിന്ന് ഇല്ലാതാകണമെന്ന് ഗ്രേസ് ആന്‍റണി

ഒരു ഇന്ത്യൻ അഭിനേത്രിയും മോഡലും ക്ലാസിക്കൽ നർത്തകിയുമാണ് ഗ്രേസ് ആന്റണി. മലയാള സിനിമാ മേഖലയിൽ ആണ് താരം പ്രവർത്തിക്കുന്നത്. താരം തന്റെ പതിനെട്ടാമത്തെ വയസ്സിൽ ആണ് ആദ്യത്തെ ചിത്രത്തിൽ അഭിനയിക്കുന്നത്. 2016ൽ പുറത്തിറങ്ങിയ വിജയകരമായ സിനിമയായ ഹാപ്പി വെഡിങ് ലൂടെയാണ് താരം മലയാള സിനിമാ ലോകത്തേക്ക് അരങ്ങേറ്റം കുറിച്ചത്. ആദ്യ സിനിമയിലൂടെ തന്നെ താരത്തിന് എന്റെ ഇടം ഭദ്രമാക്കാൻ കഴിഞ്ഞിട്ടുണ്ട്.

2019 ഇൽ പുറത്തിറങ്ങിയ സിനിമയാണ് കുമ്പളങ്ങി നൈറ്റ്സ്. സിനിമയിൽ താരത്തിന്റെ പ്രകടനം ശ്രദ്ധേയമായിരുന്നു. ഈ സിനിമയിലൂടെ മാത്രം താരത്തിന് നാലോളം അവാർഡുകളും നേടാൻ സാധിച്ചു. മികച്ച സഹനടിക്കുള്ള ഏഷ്യാനെറ്റ് ഫിലിം അവാർഡ്സ് 2020, മികച്ച സ്വഭാവ നടൻ സ്ത്രീക്കുള്ള മൂവി സ്ട്രീറ്റ് അവാർഡ് 2020 എന്നിവ അവയിൽ ചിലതാണ്. കൂടാതെ ഭരതനാട്യത്തിലും താരം ബിരുദവും നേടിയിട്ടുണ്ട്.

ഹാപ്പി വെഡിങ്, കുമ്പളങ്ങി നൈറ്റ്സ് കൂടാതെ മാച്ച് ബോക്സ്, കംബോജി, ജോർജേട്ടൻസ്പൂരം, സർവ്വകലാശാല, പ്രതിപൂവൻകോഴി, തമാശ, ഹലാൽ ലൗ സ്റ്റോറി, സാജൻ ബേക്കറി, കനകം കാമിനി കലഹം, പത്രോസിന്റെ പടപ്പുകൾ എന്നിവ താരം അഭിനയിച്ച സിനിമകൾ ആണ്. വളരെ മനോഹരമായാണ് താരം ഓരോ വേഷങ്ങളും അവതരിപ്പിച്ചത്. ക്നോളേജ് എന്ന ഒരു ഷോർട് ഫിലിംമും താരം സംവിധാനം ചെയ്തു. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്.

വിവാഹ ശേഷം നടിമാര്‍ക്ക് അവസരം കുറയുന്ന പ്രവണത സിനിമാ മേഖലയില്‍ നിന്ന് ഇല്ലാതാകണമെന്ന് തുറന്നുപറഞ്ഞ താരത്തിന്റെ ഒരു അഭിമുഖമാണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. അവസരങ്ങള്‍ കുറയുമോ എന്നു ഭയന്ന് വിവാഹം കഴിഞ്ഞ കാര്യം പുറത്തു പറയാത്ത നിരവധി ആളുകളുണ്ടെന്നും തന്‍റെ സുഹൃത്തുക്കളും അക്കൂട്ടത്തിലുണ്ടെന്നും താരം അഭിമുഖത്തിൽ വെളിപ്പെടുത്തിയിട്ടുണ്ട്.

താന്‍ ഒരാള്‍ വിചാരിച്ചാല്‍ മാത്രം ഈ ഒരു അവസ്ഥ മാറില്ല എന്നും   എന്നാല്‍ അത് മാറണമെന്ന അതിയായ അഗ്രഹമുണ്ട് എന്നും താരം അഭിമുഖത്തിൽ പറയുന്നുണ്ട്.  നിരവധി സംവിധായകരോടും നിര്‍മാതാക്കളോടും ഇതേ ചിന്താഗതിയുള്ളവരാണോ എന്നു ചോദിക്കാറുണ്ടെന്നും അവരൊന്നും അല്ല എന്നാണ് മറുപടി പറഞ്ഞതെന്നും താരം പറഞ്ഞു. വളരെ പെട്ടെന്ന് തന്നെ താരത്തിന്റെ വാക്കുകൾ ആരാധകർ ഏറ്റെടുക്കുകയായിരുന്നു.

Leave a Reply