You are currently viewing ഗൗരി കിഷനും ആ നടനും പ്രണയത്തിലോ; വൈറലായ വിഡിയോയുടെ വാസ്തവം

ഗൗരി കിഷനും ആ നടനും പ്രണയത്തിലോ; വൈറലായ വിഡിയോയുടെ വാസ്തവം

സൗത്ത് ഇന്ത്യൻ സിനിമ മേഖലയിൽ അറിയപ്പെടുന്ന അഭിനേത്രിയാണ് ഗൗരി കിഷൻ. 2018 മുതൽ ആണ് താരം സിനിമ അഭിനയ മേഖലയിൽ സജീവമാകുന്നത്. തുടക്കം മുതൽ ഇരുവരെയും താരം പ്രേക്ഷക പ്രീതിയും മുന്നിൽ തന്നെയാണ്. 2018ൽ പുറത്തിറങ്ങിയ തമിഴ് ഭാഷാ ചിത്രമായ ’96 എന്ന ചിത്രത്തിൽ തൃഷയുടെ ജാനു എന്ന കഥാപാത്രത്തിന്റെ ചെറുപ്പം അവതരിപ്പിച്ചത് താരമായിരുന്നു.

താരത്തിന്റെ സിനിമ അഭിനയ ജീവിതത്തിലെ ആദ്യ കഥാപാത്രം തന്നെ വളരെ മികച്ച സിനിമയിൽ ആയതുകൊണ്ട് വളരെ പെട്ടെന്ന് ശ്രദ്ധിക്കപ്പെട്ടു. മലയാളം തമിഴ് തെലുങ്ക് സിനിമകളിൽ ഒരുപോലെ അഭിനയിക്കുകയും നിറഞ്ഞ കയ്യടി സ്വീകരിക്കുന്ന തരത്തിൽ മികവുള്ള പ്രകടനങ്ങൾ കാഴ്ചവെക്കുകയും ചെയ്ത നടിയാണ് താരം. 2019 അനുഗ്രഹീതൻ ആന്റണി എന്ന സിനിമയിലൂടെയാണ് താരം മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നത്.

എന്നാൽ ആദ്യം റിലീസ് ചെയ്തത് മാർഗ്ഗംകളി ആയിരുന്നു. ഏതു തരത്തിലുള്ള കഥാപാത്രവും വളരെ അനായാസം അവതരിപ്പിക്കാനും കയ്യടി നേടാനും താരത്തിന് ഇതുവരെയും സാധിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയ ഇടങ്ങളിൽ എല്ലാം താരം സജീവമാണ് താരത്തിന്റെ ഒരു വീഡിയോ കഴിഞ്ഞ ദിവസം വലിയ വൈറലായിരുന്നു എന്നാൽ അതിന്റെ വാസ്തവമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത് അത് യഥാർത്ഥമല്ല എന്നും അതൊരു സിനിമയുടെ പ്രമോഷന്റെ ഭാഗമായി എടുത്ത വീഡിയോയുടെ ചെറിയ ഭാഗങ്ങൾ മാത്രമാണ് എന്നുമാണ് വിവരം.

ക്ലാസ്മുറിയില്‍ കാമുകനൊപ്പം പ്രണയിച്ചിരിക്കുന്ന താരത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വളരെ പെട്ടന്നാണ് വൈറലായത്. പുതിയ ചിത്രമായ ‘ലിറ്റിൽ മിസ് റാവുത്തർ’ എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഒരുക്കിയ വിഡിയോയാണ് കട്ട് ചെയ്ത് ചില രംഗങ്ങൾ മാത്രമായി സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്. ഇരുവരും പ്രണയത്തിലാണ് എന്നുള്ള രൂപത്തിലാണ് പല ഓൺലൈൻ മാധ്യമങ്ങളും ഈ വീഡിയോ വാർത്ത രൂപത്തിൽ അപ്‌ലോഡ് ചെയ്തത്.

ലിറ്റിൽ മിസ് റാവുത്തർ’ സിനിമയുമായി ബന്ധപ്പെട്ട് ഇത് പോലെ രസകരമായ നിരവധി പ്രമോഷനൽ വിഡിയോകൾ അണിയറ പ്രവർത്തകർ പുറത്തു വിട്ടിരുന്നു. തിരുവനന്തപുരത്ത് രാത്രി സുഹൃത്തുമായി പുറത്തു പോയ നടി താരവും പൊലീസുകാരും തമ്മിലുള്ള വാക്കേറ്റത്തിന്റെ വിഡിയോയും പ്രമോഷന്റെ ഭാഗമായി ടീം തയാറാക്കിയതായിരുന്നു. ആ വീഡിയോയും യാഥാർത്ഥ്യത്തോട് അടുത്തുനിൽക്കുന്നത് കൊണ്ടുതന്നെ വലിയ തോതിലാണ് വൈറലായത്.

Leave a Reply