You are currently viewing സീരിയലിൽ ഒരു മുസൽമാൻ കഥാപാത്രമുണ്ടോ? ദളിതനുണ്ടോ?, പിന്നിൽ മോദി സർക്കാർ’: വൈറലായി നടി ​ഗായത്രിയുടെ പ്രസം​ഗം

സീരിയലിൽ ഒരു മുസൽമാൻ കഥാപാത്രമുണ്ടോ? ദളിതനുണ്ടോ?, പിന്നിൽ മോദി സർക്കാർ’: വൈറലായി നടി ​ഗായത്രിയുടെ പ്രസം​ഗം

കഴിഞ്ഞ ദിവസങ്ങളിലായി നവ കേരള സദസ്സിന് മുന്നോടിയായി നാദാപുരം നിയോജക മണ്ഡലത്തിൽ അഭിനയത്രിയായ ഗായത്രി സംസാരിച്ച കാര്യങ്ങൾ വലിയതോതിൽ വൈറലായി കൊണ്ടിരിക്കുകയാണ്. സീരിയലിൽ ഒന്നും ഇപ്പോൾ ന്യൂനപക്ഷങ്ങളെ പ്രതിനിധീകരിക്കുന്ന കഥാപാത്രങ്ങൾ ഉൾപ്പെടുത്തുന്നില്ല എന്ന ആരോപണമാണ് പ്രസംഗത്തിൽ ഉടനീളം ഗായത്രി ഉന്നയിച്ചിട്ടുള്ളത്. വളരെ വ്യക്തമായും പക്കുമായും കാര്യങ്ങളെ സമീപിച്ച് അവതരിപ്പിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട് എന്നത് തന്നെയാണ് പ്രസംഗത്തിന് വിജയം.

ഞാൻ അഭിനയിക്കുന്ന സീരിയലുകളിൽ ഒരു ന്യൂനപക്ഷ കഥയുണ്ടോ? മുസ്ലിമിന്റെയോ ക്രിസ്ത്യന്റേയോ ഏതെങ്കിലുമൊരു ന്യൂനപക്ഷത്തിന്റെ കഥയുണ്ടോ? എന്ന് ചോദിച്ചുകൊണ്ടാണ് പ്രസംഗം താരം ആരംഭിക്കുന്നത് തന്നെ അതിനുശേഷം താരം പറയുന്ന ഓരോ കാര്യങ്ങളും തെളിവുകൾ അടിസ്ഥാനപ്പെടുത്തി പഠിച്ചു പറയുന്നതു പോലെയാണ് തോന്നുന്നത് അത്രത്തോളം കാര്യ ഗൗരവത്തോടെയാണ് ഈ വിഷയത്തെ താരം സമീപിച്ചിട്ടുള്ളത് എന്ന് വ്യക്തമാണ്.

40തോളം എന്റർടെയ്ൻമെന്റ് ചാനലുകൾ മലയാളത്തിലുണ്ട്. ഒരു ദിവസം 35ഓളം സീരിയിലുകൾ എല്ലാവരും കാണുന്നുണ്ട് എന്നും എന്നാൽ ആറ് മണി മുതൽ പത്തുമണി വരെയുള്ള എല്ലാ സീരിയലുകളും കാണുന്നവർ നമുക്കിടയിൽ ഉണ്ട് എന്നും വളരെ യാഥാർത്ഥ്യമായ കാര്യമായാണ് അവർ പറഞ്ഞത്. അതിനുശേഷം പിന്നീട് താരം ചോദിച്ചത് താരത്തിന്റെ വാക്കുകൾ കേൾക്കുന്ന ഓരോരുത്തരെയും ചിന്തിപ്പിക്കുന്ന വാക്കുകളാണ്.

ഇതിനകത്ത് ഏതെങ്കിലും സീരിയലിൽ ഒരു മുസൽമാൻ കഥാപാത്രമുണ്ടോ? എന്ന് ചോദിച്ച താരം ഒരു ചട്ടയും മുണ്ടുമുടുത്ത അമ്മ കഥാപാത്രമുണ്ടോ?, ഒരു ക്രിസ്ത്യൻ പള്ളീലച്ചനും മൊല്ലാക്കയുമുണ്ടോ? ഒരു ദളിതനുണ്ടോ? മാറ് മുറിച്ച് കൊടുത്തിട്ട് എന്റെ നഗ്നത മറയ്ക്കാനുള്ള അവകാശം എനിക്കു വേണമെന്ന് പറഞ്ഞ നങ്ങേലിയുടെ, അധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ കൊയ്ത്തരിവാൾ പാട്ടുപാടുന്ന ഒരു പെണ്ണിനെ നമ്മൾ ടിവിയിൽ കാണുന്നുണ്ടോ? ഇല്ല. എന്തുകൊണ്ടാണത്? അവരാരും കാണാൻ കൊള്ളില്ലേ? എന്നുവരെ ചോദിച്ചാണ് അവസാനിപ്പിച്ചത്.

ഇപ്പോൾ സുന്ദരി എന്ന് പേരിട്ട് ഒരു കറുത്ത പെണ്ണിനെ കൊന്നുവന്നപ്പോഴും അവളെ വെളുപ്പിച്ചിട്ടാണ് കാണിച്ചിട്ടുള്ളത് എന്നും അവരെയും കാണിക്കുന്നത് സവർണ്ണ മേധാവിത്വം തോന്നിപ്പിക്കുന്ന തരത്തിലാണ് എന്നും അല്ലാതെ ഒരു കീഴ്ജാതിയിൽ പെട്ടവരെയോ ന്യൂനപക്ഷങ്ങളെയോ സീരിയൽ കാണിക്കുന്നില്ല എന്ന് താരം അടിവരയിടുന്നു. സീരിയലുകളുടെ കണ്ടെന്റുകൾ എല്ലാം തീരുമാനിക്കുന്നത് ഒരു ട്രയാങ്കിൾ ആണ് എന്നാണ് താരം അഭിപ്രായപ്പെടുന്നത്.

നമ്മൾ എപ്പോഴും കരയുന്ന, നമ്മൾ എപ്പോഴും പേടിപ്പെടുന്ന, എപ്പോഴും ഭയപ്പെടുന്നതും എങ്ങനെ ജീവിക്കുമെന്ന് പേടിപ്പെടുത്തുന്നതുമായ 126 പേരടങ്ങുന്ന ഒരു ഗ്രൂപ്പുണ്ട്. ഇന്ത്യയിലെ 126 വ്യക്തികൾക്കു വേണ്ടിയാണ് ഈ രാജ്യം ഭരിക്കപ്പെടുന്നത്. അവരാണ് കോർപ്പറേറ്റുകൾ എന്നും . റിലയൻസും അദാനിയും അംബാനിയും ടാറ്റയും തീരുമാനിക്കും എന്നും ഇവരെന്ത് തീരുമാനിക്കണം എന്ന് തീരുമാനിക്കുന്നത് നരേന്ദ്രമോദിയുടെയും അമിത് ഷായുടേയും സവർണ ഫാസിസ്റ്റ് ഭരണകൂടമാണ് എന്നുമുള്ള ശക്തമായ ആരോപണങ്ങളാണ് താരം ഉന്നയിച്ചിട്ടുള്ളത്. എന്തായാലും വളരെ പെട്ടെന്ന് തന്നെ സമൂഹമാധ്യമങ്ങളിൽ ഒന്നടങ്കം താരത്തിന്റെ വാക്കുകൾ വൈറലായിരിക്കുകയാണ്.

Leave a Reply