You are currently viewing ‘ആരും കാണാത്ത സ്ഥലത്ത് ഒരു ടാറ്റൂ ഉണ്ട്, ശരീരത്തിലാകെ 18 ടാറ്റൂ ഉണ്ട്, പ്രിയ വാര്യർ പറയുന്നു…

‘ആരും കാണാത്ത സ്ഥലത്ത് ഒരു ടാറ്റൂ ഉണ്ട്, ശരീരത്തിലാകെ 18 ടാറ്റൂ ഉണ്ട്, പ്രിയ വാര്യർ പറയുന്നു…

‘ശരീരത്തിലാകെ 18 ടാറ്റുവുണ്ട്, ആരും കാണാത്ത സ്ഥലത്ത് ടാറ്റു ചെയ്തു, സിനിമയില്ലാത്തില്‍ വിഷമം തോന്നി’; പ്രിയ…

ഒരൊറ്റ രാത്രികൊണ്ട് കണ്ണിറുക്കി കാണിച്ച്കൊണ്ട് സിനിമ പ്രേമികളുടെ ഹൃദയം കീഴടക്കിയ താരമാണ് പ്രിയ പ്രകാശ് വാര്യർ. അഭിനയിച്ച ആദ്യ സിനിമയിൽ തന്നെ ഇന്ത്യയിലോട്ടകെ തരംഗം ആകാൻ താരത്തിന് സാധിച്ചു എന്ന് വേണം പറയാൻ. ഒരൊറ്റ രാത്രി കൊണ്ട് ഒരാളുടെ തലവര മാറുമോ എന്നതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് പ്രിയ പ്രകാശ് വാരിയർ. Wink ഗേൾ എന്ന് തന്നെ താരം ഇന്ത്യയിലോട്ടാകെ അറിയപ്പെട്ടു.

2019 ൽ ഒമർ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ക്യാമ്പസ് സിനിമ ഒരു അഡാർ ലവ് ലെ ഒരു ഗാനത്തിൽ കണ്ണിറുക്കി കാണിച്ചാണ് താരം ഇത്രയും വൈറലായത്. അതിനുമുമ്പ് തൻഹ എന്ന സിനിമയിൽ അഭിനയിച്ചെങ്കിലും അഡാർ ലവ് എന്ന സിനിമയിലൂടെയാണ് താരം സിനിമ പ്രേമികളുടെ ഹൃദയം കീഴടക്കിയത്. പക്ഷേ ഈ സിനിമക്ക് ശേഷം താരത്തിന് വേണ്ടതുപോലെ സിനിമകൾ ലഭിച്ചിട്ടില്ല എന്നതാണ് യാഥാർഥ്യം.

സിനിമയിൽ സജീവം അല്ലെങ്കിലും താരം സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായി നിലകൊള്ളുന്നു. ഒരുപാട് ഫോട്ടോഷൂട്ടുകളിലും ബ്രാൻഡ് പരസ്യങ്ങളിലും താരം പ്രത്യക്ഷപ്പെട്ടു. തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഫോട്ടോകൾ വീഡിയോകളും താരം സോഷ്യൽ മീഡിയയിൽ നിരന്തരമായി പങ്കുവെക്കുകയും ചെയ്തു. മില്യൺ കണക്കിന് ആരാധകരാണ് താരത്തെ സോഷ്യൽ മീഡിയയിൽ ഫോളോ ചെയ്യുന്നത്.

പല അഭിമുഖങ്ങളിൽ താരം പ്രത്യക്ഷപ്പെട്ടു. തനിക്കെതിരെ വിമർശനങ്ങൾ ഉയർത്തുന്നവരെ വളരെ ലാഘവത്തോടെയാണ് താരം നേരിടുന്നത്. വിമർശനങ്ങളെ പൂമാലയായി സ്വീകരിച്ച് കരിയർ ബിൽഡ് ചെയ്യുകയാണ് താരം. താരം സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്ന ഫോട്ടോകളൊക്കെ പല രീതിയിലാണ് വ്യാഖ്യാനിക്കപ്പെടുന്നത്. സിനിമയിൽ ചാൻസ് കിട്ടാൻ വേണ്ടിയാണ് ഈ തരത്തിലുള്ള ഫോട്ടോഷോട്ടുകൾ നടത്തുന്നത് എന്ന് വരെ പലരും കമന്റ രേഖപ്പെടുത്താറുണ്ട്.

ഇപ്പോൾ താരം ഒരു പ്രമുഖ ചാനലിന് നൽകിയ അഭിമുഖങ്ങളിൽ പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. ഇത്തരത്തിലുള്ള ഫോട്ടോഷോട്ടുകൾ ചെയ്യുമ്പോൾ താങ്കൾക്ക് വിമർശനങ്ങൾ വരുന്നില്ലേ എന്ന ചോദ്യത്തിന് അതെന്റെ ഫാമിലിയെയും എന്നെ ബന്ധപ്പെട്ടവരെയും ബാധിക്കുന്നില്ലെങ്കിൽ പിന്നെ ബാക്കിയുള്ളവർക്ക് എന്താണ് കുഴപ്പം. അതുകൊണ്ട് വിമർശിക്കുന്നവരെ ഞാൻ മൈൻഡ് ചെയ്യാറില്ല എന്ന് താരം പറഞ്ഞു.

അതുപോലെ ശരീരത്തിൽ ഒരുപാട് സ്ഥലത്ത് ടാറ്റൂ ചെയ്തിട്ടുണ്ട്. ആരും കാണാതിടത്ത് പോലും ടാറ്റു ചെയ്തിട്ടുണ്ട് എന്ന് താരം കൂട്ടിച്ചേർത്തു. ആദ്യ സിനിമയിൽ വൈറൽ ആയെങ്കിലും പിന്നീട് സിനിമകൾ വിചാരിച്ചത് പോലെ വന്നിട്ടില്ല. സിനിമകൾ കിട്ടാത്തപ്പോൾ വളരെ വിഷമം അനുഭവിച്ചിട്ടുണ്ട് എന്ന് താരം കൂട്ടിച്ചേർത്തു. ഇപ്പോൾ വീണ്ടും വർഷങ്ങൾക്ക് ശേഷം താരം മലയാള സിനിമയിൽ പ്രത്യക്ഷപ്പെടാൻ പോവുകയാണ്. അതുമായി ബന്ധപ്പെട്ട ഇന്റർവ്യൂവിൽ ആണ് താരം ഇക്കാര്യം തുറന്നു പറഞ്ഞത്.

ഒരു അഡാർ ലവ് എന്ന സിനിമയ്ക്ക് ശേഷമുള്ള താരത്തിന്റെ ആദ്യം മലയാള സിനിമയാണ് ഇപ്പോൾ പ്രമോഷൻ എന്ന നിലയിൽ പ്രചരിക്കുന്നത്. ജൂൺ എന്ന സിനിമയിലൂടെ മലയാള സിനിമ പ്രേമികളുടെ ഹൃദയം കീഴടക്കിയ സർജനോ ഖാലിദ് നായകനായി പുറത്തിറങ്ങാൻ പോകുന്ന ഫോർ ഇയർ എന്ന സിനിമയിലാണ് താരം നായിക വേഷത്തിൽ വീണ്ടും മലയാളത്തിലെ പ്രത്യക്ഷപ്പെടുന്നത്.

Leave a Reply